2013, ജൂൺ 22, ശനിയാഴ്‌ച

കവിത :മടയനായ അദ്ധ്യാപകനും കുറെ കൈവട്ടുകാരും .



കവിത 
..............
                     മടയനായ അദ്ധ്യാപകനും 
                        കുറെ കൈവട്ടുകാരും .
                     ..................................................
കാരുണ്യം വറ്റി വരണ്ടു പോയോ 
കേരളം തീര്‍ത്തും ഭ്രാന്താലയമായോ 
ഹൃദയങ്ങള്‍ തമ്മില്‍ അകന്നു പോയോ 
ഹൃദയങ്ങള്‍ വാഴുവത് രാക്ഷസരോ 

കരള്‍ പൂവില്‍ നിന്നും സ്നേഹത്തിന്‍ തേന്‍ കടല്‍ 
ഊറ്റി ക്കുടിക്കും കരിംഭൂതങ്ങള്‍ 
തലമുറകള്‍ക്കേകും  അറിവിന്‍റെ പാഠങ്ങള്‍ 
വിഷമായ മാക്കുന്നു പേക്കോലങ്ങള്‍ 

പാപം വിതച്ചു കൊടും പാപം കൊയ്യാന്‍ 
മത്സരിക്കുന്നു അവിവേകികള്‍ 
അതുകണ്ട് പൊട്ടി ചിരിക്കുകയല്ലോ  
വിവേകികളെന്നൂറ്റം കൊള്ളുവോര് 

മടയനാം അദ്ധ്യാപകന്‍ ചെയ്ത തെറ്റ് 
മറക്കുവാനാകുമോ മാനവര്‍ക്ക് 
മടയന്‍റെ കൈകള്‍ വെട്ടിയോര്‍ ചെയ്തതും 
അപരാധമെന്നത് സത്യമാണ്  

യേശുവും തിരുനബിയും സോദരരല്ലൊ 
അവരുടെ അനുജരരും സോദരരല്ലേ 
സകലരും സോദരര്‍ എന്നോതി ഇരുവരും 
വചനങ്ങള്‍ പാടെ മറന്നുപോയ്‌ മര്‍ത്ത്യര്‍ 

ഭയപ്പെടുത്താറില്ല പ്രവാചകര്‍ ആരെയും 
തരം താഴ്ത്തിയില്ല ഒരാളെയും പ്രവാചകര്‍ 
സ്നേഹ രാഗത്തില്‍ കോര്‍ത്തു മനസ്സിനെ 
ആസ്നേഹ മെന്തന്ന് അറിഞ്ഞു വൈരികളും 

പ്രാര്‍ത്ഥന വേളയില്‍ ഒട്ടക കുടല്‍മാല 
അണിയിച്ചവരോടും പൊറുത്തു ആനബി 
പുണ്യ കരങ്ങളാല്‍ തീര്‍ത്തൊരു മസ്ജിദില്‍ 
മൂത്ര മൊഴിചവനെ വെറുതെവിട്ടു 

തെറി പാടി ,കൂകി ,കല്ലെറിഞ്ഞു -
രക്തം ചിന്തിയോര്‍ക്കും നബി മാപ്പു നല്കി 
ശിരസ്സില്‍ മാലിന്യം പതിവായ് തൂവുന്ന 
പെണ്‍കൊടിയും കണ്ടു സ്നേഹാംബരം 

ഇന്നിവിടെ നബിയെ നിന്ദിക്കുവോരും 
ഇന്നിവിടെ നബിയെ വന്ദിക്കുവോരും 
നബിയെ തിരിച്ചറിഞ്ഞിട്ടില്ല തെല്ലും 
നബിയുടെ മഹിമ അറിയുന്നതെന്നിവര്‍ 
........................................................

സമാധാനത്തിന്‍റെ ഉറവിടം 
ശാന്തിയുടെ സങ്കേതം 
സര്‍വ്വ ജന സൗഹാര്‍ദ്ദത്തിന്‍ പ്രതീകം 
ചരിത്രത്തിന്‍ താളിലും മാനവ ഹൃദയത്തിലും 
തങ്ക ലിപികളാല്‍ എഴുതപ്പെട്ട നാമം .....
മുത്ത്‌ മുഹമ്മദു സല്ലല്ലാഹു അലൈഹി വസെല്ലാം .....
.....................................................................................
        
             സുലൈമാന്‍ പെരുമുക്ക് 
                  00971553538596
             sulaimanperumukku @gmail .com 

5 അഭിപ്രായങ്ങള്‍:

2013, ജൂൺ 22 11:29 AM ല്‍, Blogger ajith പറഞ്ഞു...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

 
2013, ജൂൺ 22 12:23 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ഇതൊരു സാമൂഹ്യ പ്രശ്നമായിരുന്നു ഈയിടെ ബംഗാളിലും നടന്നു ഒരു യുവ വിദ്യാർഥി പോലീസെ മർദനം ഏറ്റു മരിച്ചപ്പോൾ കുറച്ചു വിദ്യാർഥികൾ മമതയും അവരുടെ ധനമന്ത്രി ആണെന്ന് തോന്നുന്നു ഡൽഹിയിൽ വച്ച് കയ്യേറ്റം ചെയ്തു. ആ കയ്യേറ്റം വല്യ ഒച്ചപ്പാടയപ്പോൾ ആ കിരാത കൊല ആ ഒരു കയ്യേറ്റത്തിന്റെ മറവിൽ എല്ലാവരും മറന്നു
ഇവിടെ യും സംഭവിച്ചത് അത് പോലെ തന്നെ സംസ്കരികലോകം തെറ്റ് തിരിച്ചറിയാൻ സമയം കൊടുക്കുന്നതിനു മുമ്പ് കടന്നാക്രമണം നടത്തി ശ്രദ്ധ തിരിച്ചു വിടുകയാനുക് ചെയ്തത്

 
2013, ജൂൺ 22 10:38 PM ല്‍, Blogger Unknown പറഞ്ഞു...

like......

 
2013, ജൂൺ 23 1:05 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂൺ 23 1:31 AM ല്‍, Blogger Akbar പറഞ്ഞു...

മടയനാം അദ്ധ്യാപകന്‍ ചെയ്ത തെറ്റ്
മറക്കുവാനാകുമോ മാനവര്‍ക്ക്

ഈ കവിതയിൽ സൂചിപ്പിച്ച അദ്ധ്യാപകൻ തനിക്കു സംഭവിച്ച തെറ്റിൽ ഖേദം പ്രകടിപ്പിച്ച നിലക്ക് അദ്ദേഹത്തെ വീണ്ടും ഇങ്ങിനെ പരാമര്ശിക്കുന്നതിൽ വിയോജിപ്പുണ്ട്. പ്രവാചകൻ കാണിച്ചു തന്ന മാതൃക അതല്ല.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം