2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കവിത :പിശാചുക്കള്‍ പൊട്ടിക്കരഞ്ഞു .....



കവിത 
................
                              പിശാചുക്കള്‍ പൊട്ടിക്കരഞ്ഞു ......

ആ ഇരുണ്ട  രാത്രിയില്‍ 
ഒരു വെള്ള പ്രാവ് 
കൂടണയാന്‍ പറക്കുന്നു 
മധുര സ്വപ്‌നങ്ങള്‍ 
മോഹന രാഗത്തില്‍ 
ഹൃദയം മൂളുമ്പോള്‍ 
എന്തോരാനന്ദ മായിരുന്നു 

പെട്ടന്നു ഇരുട്ടിനു 
ഘനം കൂടി വന്നു 
അന്തരീക്ഷത്തിലെ 
അപ ശബ്ദങ്ങള്‍ 
ഭയാനകത പരത്തി 

അവളെ വേടന്മാര്‍ 
വലയം ചെയ്തിരിക്കുന്നു 
പിച്ചി ചീന്താനുള്ള 
ആര്‍ത്തിയാണവരില്‍ 
ദൃശ്യമായത് 

അവരോടൊപ്പമുള്ള 
പിശാചുക്കള്‍ 
തുടക്കത്തില്‍ രസിച്ചു 
പിന്നെ മനുഷ്യരുടെ 
വിധം മാറിയപ്പോള്‍ 
പിശാചുക്കള്‍ക്ക് പോലും 
അസഹ്യമായി 

പിശാചുക്കള്‍ 
പൊട്ടിക്കരഞ്ഞു പറഞ്ഞു 
അരുത് ,അരുത് മനുഷ്യരെ 
ഇതു നിങ്ങളുടെ 
സഹാജീവിയാണ് 
നിങ്ങളെ പ്പോലെ 
ഒരമ്മ പെറ്റ മകള്‍ 

നാളെ 
ഇവളും ഒരമ്മയാവേണ്ട 
ജന്മ വകാശം തടയരുത് 
ഹേ മനുഷ്യരെ 
യക്ഷിയെ പോലും 
ദേവി എന്നു വിളിക്കാന്‍ 
പഠിപ്പിച്ച സംസ്ക്കാരം 
ഓര്‍ക്കുക ...

ഈ മനുഷ്യര്‍ക്കെങ്ങനെ 
ഇത്ര ക്രൂരരാവാന്‍ കഴിയും 
മനുഷ്യര്‍ മഹാ -
തന്ത്ര ശാലികള്‍ 

അവരില്‍ ചിലര്‍ ഒരുക്കുന്ന 
ഭീകരതകളും ക്രൂരതകളും 
മൃഗങ്ങളിലും  
പിശാച്ചുക്കളിലുമാണ്  
സഹജീവികള്‍ 
ചാര്‍ത്തുന്നത് 

പിന്നെ 
അവരെ രക്ഷിക്കുവാന്‍ 
നിയമത്തിന്‍റെ 
പഴുതുകള്‍ തിരയും 

മാധ്യമങ്ങളും 
ഇന്ന് മന്ദ ബുദ്ധികളല്ലേ ?
മറ്റൊരു വാര്‍ത്ത 
എത്തുന്നതോടെ  
മറക്കുന്നു മാധ്യമ ധര്‍മം 

പിന്നെയും 
പഴി കേള്‍ക്കേണ്ടത് 
മൃഗങ്ങളും 
പിശാചുക്കളും തന്നെ 

അറിയുക 
എന്നന്നും മനുഷ്യരുടെ 
പഴികള്‍ ഏറ്റുവാങ്ങാന്‍ 
ഞങ്ങള്‍ക്കാവില്ല 
പ്രവര്‍ത്തികള്‍ 
സാക്ഷ്യം വഹിക്കുന്ന 
ഒരു നാള്‍ വരിക തന്നെ ചെയ്യും ...

    





കവിത : ഇതാണ് ആള്‍ ദൈവങ്ങള്‍..



കവിത 
..............
               ഇതാണ് ആള്‍ ദൈവങ്ങള്‍ 
       ............................................................
ആയിരം കാവല്‍ക്കാര്‍ 
അണി നിരന്നീടിലും 
ശാന്തിയില്ല  തെല്ലും 
ആള്‍ ദൈവങ്ങള്‍ക്ക് 

പേമാരി പെയ്യുന്ന നേരം 
വിയര്‍പ്പില്‍ കുളിക്കുന്നു 
നക്ഷത്ര കൊട്ടാരങ്ങളില്‍ 

അന്തേ വാസിയുടെ
അന്ത രംഗം പോലും 
വായിച്ചെടുക്കുവാന്‍ 
കഴിയാത്തവര്‍ ഇവര്‍ 

സത്യ ദൈവത്തെ 
പരിഹസിക്കുന്നിവര്‍ 
നിത്യം ജനത്തെ 
ചൂഷണം ചെയ്തിവര്‍ 

അഡരായ് , മൂകരായ്‌,
ബധിരരായ്‌ ഈ ജനം 
വാരിപ്പുണരുന്നു 
തങ്ങള്‍ക്കു തുല്ല്യരെ 

ഉടലിലെ  ഒന്‍പതു 
ദ്വാരങ്ങളില്‍ നിന്നും 
ഒഴുകുന്നതത്രയും 
മാലിന്യമല്ലയോ ?

സത്ത് പോയാല്‍ 
ചീഞ്ഞി നാറാത്തൊരാളെയും 
കാണില്ലൊരിക്കലും   
ആള്‍ ദൈവങ്ങളില്‍ 

ഭക്തര്‍ക്ക്‌ സമമാണ് 
ഈ ദൈവങ്ങള്‍ എന്നത്  
ചിന്തിക്കുവോര്‍ക്കൊക്കെ 
ബോധ്യമായ് വന്നിടും... .

     സുലൈമാന്‍ പെരുമുക്ക്
          00971553538596
         sulaimanperumukku@gmail.com


2012, ഡിസംബർ 25, ചൊവ്വാഴ്ച

കവിത : അവള്‍



കവിത :          അവള്‍ 
...............      .......................
അവള്‍ 
ആരാണന്ന ബോധം 
ഇന്നവള്‍ക്ക് 
നഷ്ടപ്പെട്ടിരിക്കുന്നു 
അത് നഷ്ടപ്പെട്ടു എന്ന
തിരിച്ചറിവ് പോലും 
അവള്‍ക്കില്ലാതെപോയി 

അവളുടെ മഹത്വം 
വിവരണാതീതമാണ് ...
സ്വാര്‍ത്ഥരായ ചിലര്‍ 
അവളുടെ സ്വത്വം 
വിഷം പുരട്ടി മൂടി വെച്ചു 

സ്ത്രീ 
അമ്മയാണ് 
സഹോദരിയാണ് 
സഹധര്‍മിണിയാണ് 
മകളാണ് 

നന്മ നിറഞ്ഞ 
ഏതൊരു ചിന്തയുടെയും 
തുടക്കം സ്ത്രീയില്‍ നിന്നാണ് 
ആമടിതട്ടില്‍ നിന്നാണ് 
പുരുഷ ജന്മം 
ആദ്യപാഠം പഠിക്കുന്നത് 

പക്ഷെ 
ഇന്നവള്‍ കേവലം 
ഭോഗ വസ്തുവാണ് 
ഓരോ നിമിഷാര്‌ദ്ദത്തിലും 
അവള്‍ വേട്ടയാടപ്പെടുന്നു  

പിതാവും പുത്രനും 
പിതാ മഹാനും 
സഹോദരനും ബന്ധുവും 
അയല്‍വാസിയും 
സഹപാഠിയും വഴിപോക്കനും 
ക്യാമറ ക്കണ്ണ്‍കള്‍ പോലും 
അവളെ നോക്കുന്നത് 
കാമ താപത്തോടെയാണ് 

പെണ്ണെന്നെഴുതിയ 
അക്ഷരങ്ങള്‍
രതി സുഖത്തോടെ 
വായിക്ക പ്പെടുന്നതില്‍ 
അവളുടെ പങ്കും ചെറുതല്ല 

ആരോ രഹസ്യമായി 
തുണി യുരിയാന്‍ 
ആംഗ്യ ഭാഷയില്‍ 
പറഞ്ഞു തീരും മുമ്പ് 
പരസ്യമായി തുണി ഉരിയുന്ന 
കാഴ്ച കണ്ടു 
ലോകം ലജ്ജിച്ചു പോയി 

പുരുഷനെ പോലെ 
ശരീരം മറച്ചു നടക്കുന്നത് 
അവള്‍ക്ക് അലര്‍ജിയാണ് 
വസ്ത്ര വ്യാപാരികളുടെ 
പരസ്യം ആകര്‍ഷിക്കുന്നത് 
കൊണ്ടാണ് -
ഇന്ന് അല്‍പ മെങ്കിലും 
അവള്‍ മറച്ചു നടക്കുന്നത് 

സമൂഹം നല്‍കിയ മഹത്വം 
അവള്‍ തിരിച്ചറിയാത്ത 
കാലത്തോളം 
ഇനി അവള്‍ക്ക് രക്ഷയില്ല 

അവള്‍ക്കു വേണ്ടി 
തജ്മഹല്‍ തീര്‍ത്തതും പുരുഷന്‍  
അവള്‍ക്കു വേണ്ടി 
മഹാ കാവ്യങ്ങള്‍ 
എഴുതിയതും പുരുഷന്‍ 

ഹൃദയം കൊണ്ട് 
അവളെ ചുംബിക്കുന്ന 
പുരുഷനില്‍ മാത്രമാണ് 
അവളുടെ സ്വര്‍ഗം
അതാണവള്‍ തിരിച്ചറിയേണ്ടത് ...

    
        സുലൈമാൻ പെരുമുക്ക് 
      sulaimanperumukku @ gmail .com 


                         

ഗാനം : ബദ് ലഹാമിന്‍ പുത്രന്‍


                       
ഗാനം 
..............
                          ബദ് ലഹാമിന്‍  പുത്രന്‍ .....
                    ....................................................
സ്നേഹാംബരത്തിലെ താരകം 
സൗഹൃദ സന്ദേശ വാഹകന്‍ 
യേശു വിന്‍ നാമം വാഴ്ത്തപ്പെടട്ടെ 
ഹൃദയങ്ങളില്‍ അത് കുടികൊള്ളട്ടെ 
..............................................................
നീഹാര ബിന്ദുവിന്‍ പരിശുദ്ധിയല്ലോ 
നിസ്തുല്ല്യ സ്നേഹത്തിന്‍ നിറകുട മല്ലോ 
ഇരുളിന്‍ കയങ്ങളില്‍ നിന്നും മര്‍ത്ത്യനെ 
പ്രകാഷത്തിലെക്കായ് നയിച്ചു പുണ്യവാന്‍ 
..........................................................................
ബദ് ലഹാമിന്‌ പുത്രന്‍ അരുള്‍ ചെയ്ത വാക്യം 
ആത്മാവിനെന്നും ജീവാമൃതമല്ലോ 
പവിത്ര ജന്മം അതു മനുഷ്യ ജന്മം 
മറിയമിന്‍ പുത്രന്‍റെ വിശുദ്ധ ജന്മം 
......................................................................
ആഴിയിലൂടെ നടന്ന പുത്രന്‍ 
ഹൃദയങ്ങളിലൂടെ നടന്നു വന്നു 
ദിവ്യ സ്നേഹത്തിന്‍റെ മഴവില്ലിലെഴുതി 
മാനവരെന്നും സോദരരെന്ന് ....