കവിത : ഇതാണ് ആള്‍ ദൈവങ്ങള്‍..
..............
ഇതാണ് ആള്‍ ദൈവങ്ങള്‍
............................. .............................. .
ആയിരം കാവല്‍ക്കാര്‍
അണി നിരന്നീടിലും
ശാന്തിയില്ല തെല്ലും
ആള്‍ ദൈവങ്ങള്‍ക്ക്
പേമാരി പെയ്യുന്ന നേരം
വിയര്‍പ്പില്‍ കുളിക്കുന്നു
നക്ഷത്ര കൊട്ടാരങ്ങളില്‍
അന്തേ വാസിയുടെ
അന്ത രംഗം പോലും
വായിച്ചെടുക്കുവാന്‍
കഴിയാത്തവര്‍ ഇവര്‍
സത്യ ദൈവത്തെ
പരിഹസിക്കുന്നിവര്‍
നിത്യം ജനത്തെ
ചൂഷണം ചെയ്തിവര്‍
അഡരായ് , മൂകരായ്,
ബധിരരായ് ഈ ജനം
വാരിപ്പുണരുന്നു
തങ്ങള്‍ക്കു തുല്ല്യരെ
ഉടലിലെ ഒന്‍പതു
ദ്വാരങ്ങളില്‍ നിന്നും
ഒഴുകുന്നതത്രയും
മാലിന്യമല്ലയോ ?
സത്ത് പോയാല്‍
ചീഞ്ഞി നാറാത്തൊരാളെയും
കാണില്ലൊരിക്കലും
ആള്‍ ദൈവങ്ങളില്‍
ഭക്തര്‍ക്ക് സമമാണ്
ഈ ദൈവങ്ങള്‍ എന്നത്
ചിന്തിക്കുവോര്‍ക്കൊക്കെ
ബോധ്യമായ് വന്നിടും... .
6 അഭിപ്രായങ്ങള്‍:
ദൈവങ്ങള്‍ക്കും ടെന്‍ഷന്‍
അജ്ഞതയുടെ കമ്പോളത്തില്‍ കുബുദ്ധികൊണ്ട് വ്യാപാരം ചെയ്യുന്നവര്‍ ആള്‍ ദൈവങ്ങള്‍
ആൾ ദൈവങ്ങൾ അഥവാ വിഡ്ഢികളുടെ ദൈവങ്ങൾ ..
സത്ത് പോയാല്‍
ചീഞ്ഞി നാറാത്തൊരാളെയും
കാണില്ലൊരിക്കലും
ആള്‍ ദൈവങ്ങളില്‍
മാനവ കുലത്തെ എന്നും അടിമകളാക്കി ചൂഷണം ചെയ്തത്
പ്രവാചക മതത്തെ ഹൈജാക്ക് ചെയ്ത പൌരോഹിത്യ -കള്‍ട്ട് മതക്കാരനും
ജന പക്ഷ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത അഴിമതി-മാഫിയാ രാഷ്ട്രീയ ക്കാരനും
തന്നെ യാണ് .
ഈ രണ്ടു പേരില്‍ നിന്നും രക്ഷ പ്രാപിക്കാതെ മാനവ ജനതയ്ക്ക് വിമോച്ചനമില്ല
വല്ലാത്ത ദൈവങ്ങള്‍ ....
കൂടെ ചേര്‍ത്ത ചിത്രത്തില്‍ നിന്ന് തന്നെ ഏറെക്കുറെ കാര്യങ്ങള്‍ ജനം ഗ്രഹിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം