2012, ഡിസംബർ 25, ചൊവ്വാഴ്ച

കവിത : അവള്‍



കവിത :          അവള്‍ 
...............      .......................
അവള്‍ 
ആരാണന്ന ബോധം 
ഇന്നവള്‍ക്ക് 
നഷ്ടപ്പെട്ടിരിക്കുന്നു 
അത് നഷ്ടപ്പെട്ടു എന്ന
തിരിച്ചറിവ് പോലും 
അവള്‍ക്കില്ലാതെപോയി 

അവളുടെ മഹത്വം 
വിവരണാതീതമാണ് ...
സ്വാര്‍ത്ഥരായ ചിലര്‍ 
അവളുടെ സ്വത്വം 
വിഷം പുരട്ടി മൂടി വെച്ചു 

സ്ത്രീ 
അമ്മയാണ് 
സഹോദരിയാണ് 
സഹധര്‍മിണിയാണ് 
മകളാണ് 

നന്മ നിറഞ്ഞ 
ഏതൊരു ചിന്തയുടെയും 
തുടക്കം സ്ത്രീയില്‍ നിന്നാണ് 
ആമടിതട്ടില്‍ നിന്നാണ് 
പുരുഷ ജന്മം 
ആദ്യപാഠം പഠിക്കുന്നത് 

പക്ഷെ 
ഇന്നവള്‍ കേവലം 
ഭോഗ വസ്തുവാണ് 
ഓരോ നിമിഷാര്‌ദ്ദത്തിലും 
അവള്‍ വേട്ടയാടപ്പെടുന്നു  

പിതാവും പുത്രനും 
പിതാ മഹാനും 
സഹോദരനും ബന്ധുവും 
അയല്‍വാസിയും 
സഹപാഠിയും വഴിപോക്കനും 
ക്യാമറ ക്കണ്ണ്‍കള്‍ പോലും 
അവളെ നോക്കുന്നത് 
കാമ താപത്തോടെയാണ് 

പെണ്ണെന്നെഴുതിയ 
അക്ഷരങ്ങള്‍
രതി സുഖത്തോടെ 
വായിക്ക പ്പെടുന്നതില്‍ 
അവളുടെ പങ്കും ചെറുതല്ല 

ആരോ രഹസ്യമായി 
തുണി യുരിയാന്‍ 
ആംഗ്യ ഭാഷയില്‍ 
പറഞ്ഞു തീരും മുമ്പ് 
പരസ്യമായി തുണി ഉരിയുന്ന 
കാഴ്ച കണ്ടു 
ലോകം ലജ്ജിച്ചു പോയി 

പുരുഷനെ പോലെ 
ശരീരം മറച്ചു നടക്കുന്നത് 
അവള്‍ക്ക് അലര്‍ജിയാണ് 
വസ്ത്ര വ്യാപാരികളുടെ 
പരസ്യം ആകര്‍ഷിക്കുന്നത് 
കൊണ്ടാണ് -
ഇന്ന് അല്‍പ മെങ്കിലും 
അവള്‍ മറച്ചു നടക്കുന്നത് 

സമൂഹം നല്‍കിയ മഹത്വം 
അവള്‍ തിരിച്ചറിയാത്ത 
കാലത്തോളം 
ഇനി അവള്‍ക്ക് രക്ഷയില്ല 

അവള്‍ക്കു വേണ്ടി 
തജ്മഹല്‍ തീര്‍ത്തതും പുരുഷന്‍  
അവള്‍ക്കു വേണ്ടി 
മഹാ കാവ്യങ്ങള്‍ 
എഴുതിയതും പുരുഷന്‍ 

ഹൃദയം കൊണ്ട് 
അവളെ ചുംബിക്കുന്ന 
പുരുഷനില്‍ മാത്രമാണ് 
അവളുടെ സ്വര്‍ഗം
അതാണവള്‍ തിരിച്ചറിയേണ്ടത് ...

    
        സുലൈമാൻ പെരുമുക്ക് 
      sulaimanperumukku @ gmail .com 


                         

14 അഭിപ്രായങ്ങള്‍:

2012, ഡിസംബർ 25 10:07 AM ല്‍, Blogger habeeba പറഞ്ഞു...

മാന്യമായ വസ്ത്രധാരണം വേണ്ടതു തന്നെ അതോടൊപ്പം .സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനും വലിയ മാറ്റം വരേണ്ടതുനുട് . ,സ്ത്രീകളെ പുരുഷന്മാരെപ്പോലെ തന്നെ വ്യക്തിത്വ മുള്ളവരായി അംഗീകരിക്കാന്‍ ഇന്നും പൊതുസമൂഹത്തിനു മടിയാണ്.സ്ത്രീകളെ വെറും ശരീര കേന്ദ്രീകൃത മായി കാണുന്ന കാഴ്ചപ്പാടാണ് മാറേണ്ടത് ,ഒപ്പം സ്ത്രീകള്‍ സ്വയം
തിരിച്ചറിയേണ്ടതും ശക്തിയാര്‍ജ്ജിക്കെണ്ടതുമാണ്.
പ്രസക്തമായ വിഷയം.

ആശംസകളോടെ..

 
2012, ഡിസംബർ 25 8:57 PM ല്‍, Blogger AnuRaj.Ks പറഞ്ഞു...

ഇതൊരു ലേഖനമായിട്ടെഴുതുന്നതായിരുന്നില്ലേ കുറച്ചുകൂടി നല്ലത്...ആശംസകള്

 
2012, ഡിസംബർ 25 11:15 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇതൊരു ലേഖനമായിട്ടെഴുതുന്നതായിരുന്നില്ലേ കുറച്ചുകൂടി നല്ലത്, അതെ എനിക്കും അതാ തോന്നിയത്

 
2012, ഡിസംബർ 26 8:56 AM ല്‍, Blogger ajith പറഞ്ഞു...

മാതൃദേവോഭവ:

 
2012, ഡിസംബർ 26 9:17 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,ഈ വാക്യം വേദങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പരന്നൊഴുകട്ടെ ...നന്ദി ...

 
2012, ഡിസംബർ 26 9:23 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണവും, ഒപ്പം പുരുഷന് മാന്യമായ കാഴ്ച്ചപ്പാടും കൂടിയായാല്‍ സമൂഹത്തില്‍ ചില്ലറ മാറ്റങ്ങള്‍ കാണാന്‍ കഴിയും എന്ന് കരുതുന്നു.

 
2012, ഡിസംബർ 26 9:25 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

തികച്ചും ശരിയായ വിലയിരുത്തല്‍ .....നന്ദി....

 
2012, ഡിസംബർ 26 9:41 AM ല്‍, Blogger sulaiman perumukku പറഞ്ഞു...


സത്യമാണ് താങ്കള്‍ പറഞ്ഞത് ,ഇതു സംഭവിക്കേണ്ടതാണ് .
നിരന്തരം ബോധവല്‍ക്കരണം അനിവാര്യമാണ് ,ചരിത്ര
ദളങ്ങളില്‍ ഇങ്ങനെ നാം കണ്ടില്ലേ പെണ്‍ കുഞ്ഞിനെ ജീവനോടെ
മണ്ണിട്ടു മൂടിയിരുന്ന ഒരു സമൂഹം പെണ്‍ കുഞ്ഞി പിറക്കാന്‍
പ്രാര്‍ഥിക്കുന്ന വരായിമാറി ....നന്ദി ....

 
2012, ഡിസംബർ 27 1:00 AM ല്‍, Blogger drpmalankot പറഞ്ഞു...

നല്ല രചന. സ്ത്രീ - അവള്‍ ആര്? ഈ അടുത്ത കാലത്ത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നു. ''ഇല മുള്ളില്‍ വീണാലും....'', ''കനകം മൂലം.... കാമിനി മൂലം...'' മുതലായ ഇരുത്തം വന്ന പഴഞ്ചൊല്ലുകള്‍ മനസ്സിലേക്ക് ഓടി വരുന്നു. എന്തൊക്കെയാലും, സ്ത്രീ അമ്മയാണ്, ഭാര്യയാണ്, പെങ്ങളാണ്. ഇങ്ങിനെ അല്ലാതെ വരുമ്പോള്‍, സ്ത്രീ എങ്ങിനെ പെരുമാറണം, പുരുഷന്‍ എങ്ങിനെ പെരുമാറണം... ഒരു കൂലങ്കഷമായ വിചിന്തനം ആവശ്യമായി വരുന്നു, ബോധവല്‍ക്കരണം ആവശ്യമായി വരുന്നു, കര്‍ശനമായ നിയമങ്ങള്‍ ആവശ്യമായി വരുന്നു......
ഗദ്യ കവിത എന്ന നിലക്ക് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, അപ്പോള്‍ ലേഖനത്തിന്റെ നിഴലാട്ടം അപ്രത്യക്ഷമാവും എന്നും. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

 
2012, ഡിസംബർ 27 1:00 AM ല്‍, Blogger drpmalankot പറഞ്ഞു...

Very good picture!

 
2012, ഡിസംബർ 27 1:17 AM ല്‍, Blogger Shaleer Ali പറഞ്ഞു...

പെണ്ണെന്നെഴുതിയ
അക്ഷരങ്ങള്‍
രതി സുഖത്തോടെ
വായിക്ക പ്പെടുന്നതില്‍
അവളുടെ പങ്കും ചെറുതല്ല

ആരോ രഹസ്യമായി
തുണി യുരിയാന്‍
ആംഗ്യ ഭാഷയില്‍
പറഞ്ഞു തീരും മുമ്പ്
പരസ്യമായി തുണി ഉരിയുന്ന
കാഴ്ച കണ്ടു
ലോകം ലജ്ജിച്ചു പോയി

നമ്മുടെ പാവം സഹോദരിമാരുടെ ഏറ്റവും വലിയ ശാപം അവരുടെ തന്നെ പ്രതിനിധികളാണ് ..
മടിശീല നിറക്കാന്‍ എന്ത് കോപ്രായവും കാട്ടുന്ന, വിവസ്ത്രതയില്‍ വിശ്വസൌന്ദര്യം തേടുന്ന തരുണികള്‍..
പ്രസക്തമായ വരികള്‍ .... ആശംസകള്‍.. മാഷെ

 
2012, ഡിസംബർ 27 2:14 AM ല്‍, Anonymous കമ്പ്യൂട്ടര്‍ ടിപ്സ് പറഞ്ഞു...

ആശംസകള്

 
2012, ഡിസംബർ 27 7:24 PM ല്‍, Blogger KOYAS KODINHI പറഞ്ഞു...

മാറേണ്ടത് സ്ത്രീയാണ്, പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള വെറും പരസ്യ ബോര്‍ഡുകളല്ല ഞങ്ങളെന്നു സ്ത്രീകള്‍ തെളിയിക്കേണ്ടിയിരിക്കുന്നു

 
2013, മാർച്ച് 11 3:48 AM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ആശംസകള്‍.. മാഷെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം