കവിത :പിശാചുക്കള്‍ പൊട്ടിക്കരഞ്ഞു .....
കവിത
................
പിശാചുക്കള്‍ പൊട്ടിക്കരഞ്ഞു ......
ആ ഇരുണ്ട രാത്രിയില്‍
ഒരു വെള്ള പ്രാവ്
കൂടണയാന്‍ പറക്കുന്നു
മധുര സ്വപ്‌നങ്ങള്‍
മോഹന രാഗത്തില്‍
ഹൃദയം മൂളുമ്പോള്‍
എന്തോരാനന്ദ മായിരുന്നു
പെട്ടന്നു ഇരുട്ടിനു
ഘനം കൂടി വന്നു
അന്തരീക്ഷത്തിലെ
അപ ശബ്ദങ്ങള്‍
ഭയാനകത പരത്തി
അവളെ വേടന്മാര്‍
വലയം ചെയ്തിരിക്കുന്നു
പിച്ചി ചീന്താനുള്ള
ആര്‍ത്തിയാണവരില്‍
ദൃശ്യമായത്
അവരോടൊപ്പമുള്ള
പിശാചുക്കള്‍
തുടക്കത്തില്‍ രസിച്ചു
പിന്നെ മനുഷ്യരുടെ
വിധം മാറിയപ്പോള്‍
പിശാചുക്കള്‍ക്ക് പോലും
അസഹ്യമായി
പിശാചുക്കള്‍
പൊട്ടിക്കരഞ്ഞു പറഞ്ഞു
അരുത് ,അരുത് മനുഷ്യരെ
ഇതു നിങ്ങളുടെ
സഹാജീവിയാണ്
നിങ്ങളെ പ്പോലെ
ഒരമ്മ പെറ്റ മകള്‍
നാളെ
ഇവളും ഒരമ്മയാവേണ്ട
ജന്മ വകാശം തടയരുത്
ഹേ മനുഷ്യരെ
യക്ഷിയെ പോലും
ദേവി എന്നു വിളിക്കാന്‍
പഠിപ്പിച്ച സംസ്ക്കാരം
ഓര്‍ക്കുക ...
ഈ മനുഷ്യര്‍ക്കെങ്ങനെ
ഇത്ര ക്രൂരരാവാന്‍ കഴിയും
മനുഷ്യര്‍ മഹാ -
തന്ത്ര ശാലികള്‍
അവരില്‍ ചിലര്‍ ഒരുക്കുന്ന
ഭീകരതകളും ക്രൂരതകളും
മൃഗങ്ങളിലും
പിശാച്ചുക്കളിലുമാണ്
സഹജീവികള്‍
ചാര്‍ത്തുന്നത്
പിന്നെ
അവരെ രക്ഷിക്കുവാന്‍
നിയമത്തിന്‍റെ
പഴുതുകള്‍ തിരയും
മാധ്യമങ്ങളും
ഇന്ന് മന്ദ ബുദ്ധികളല്ലേ ?
മറ്റൊരു വാര്‍ത്ത
എത്തുന്നതോടെ
മറക്കുന്നു മാധ്യമ ധര്‍മം
പിന്നെയും
പഴി കേള്‍ക്കേണ്ടത്
മൃഗങ്ങളും
പിശാചുക്കളും തന്നെ
അറിയുക
എന്നന്നും മനുഷ്യരുടെ
പഴികള്‍ ഏറ്റുവാങ്ങാന്‍
ഞങ്ങള്‍ക്കാവില്ല
പ്രവര്‍ത്തികള്‍
സാക്ഷ്യം വഹിക്കുന്ന
ഒരു നാള്‍ വരിക തന്നെ ചെയ്യും ...
10 അഭിപ്രായങ്ങള്‍:
ദയവായി ഇതു സുഹൃത്ത്.കോമില്‍ രചന എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്യു
kollam
നല്ല കവിത . മനുഷ്യര്‍ക്ക് അവരവരിലുള്ള വിശ്വാസം തകര്‍ക്കാന്‍ വേണ്ടി ചരിത്രം ഇടക്കിടെ ആവര്‍ത്തിക്കുകയും സ്വയം തിരുത്താന്‍ കഴിയാത്ത വിധം ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഡല്‍ഹിയിലെ പെണ്‍കുട്ടി ... വാക്കുകള്‍ അപ്രാപ്യമായ ലോകത്തിലേക്ക് നീ നടന്നടുക്കുമ്പോള്‍ ലജ്ജയോടെ , നിസ്സഹായതയോടെ , തലതാഴ്ത്തിക്കൊണ്ട് വേദന നിറഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രം നിനക്ക് വേണ്ടി ... നിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ ...:(
Good!!
അർത്ഥവത്തും കാലികപ്രാധാന്യമുള്ളതുമായ വരികൾ!!
യക്ഷിയെ പോലും
ദേവി എന്നു വിളിക്കാന്‍
പഠിപ്പിച്ച സംസ്ക്കാരം
ഓര്‍ക്കുക ...
നല്ല വരികൾ
നല്ല കവിത
ആശാംസകൾ
ഒരു നാള്‍ വരികതന്നെ ചെയ്യും
ithu nirathi ezhuthiyayirunenkil oru kadha akkamayirunnu
വളരെ നല്ല കവിത
സമയം കിട്ടിയാല്‍ ഇതും കൂടി വായിക്കുക ....
http://sumanass.blogspot.com/2011/08/blog-post.htmlA
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം