2016, നവംബർ 12, ശനിയാഴ്‌ച

തുള്ളക്കഥ: നാറിയ ഭരണം.


  തുള്ളക്കഥ:
നാറിയ ഭരണം.
~~~~~~~~~~~
തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ...

പരിഭവമരുതേ
പരിഭവമരുതേ
എന്നോടാർക്കും
പരിഭവമരുതേ...

പല്ലിടകുത്തി
മണത്തൊരു രാജന്‍
നാടു ഭരിച്ച കഥകേട്ടിടുക!

തെല്ലിടകൊണ്ടൊരു
ജനതയെ മുഴുവന്‍
നരകിപ്പിച്ച കഥകേട്ടിടുകാ.

പരിഭ്രമണം
പതിവാക്കിയ രാജന്‍
പാതിരനേരം തുള്ളിപ്പറയും!

നേരു പറഞ്ഞാല്‍
നാടു ഭരിക്കാന്‍
കൊള്ളാത്തവരുടെ
പേക്കഥയാണിത്‌.

ദേവനയച്ചൊരു
ദൂതനെന്നോതി
പലരും ഇവിടെ
വാഴ്‌ത്തിപ്പാടീ!

തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ...

ഒരുദിനം
രാജനുണർന്നു പറഞ്ഞു
സകലരും വേഗം
ഉണരണമെന്ന്‌!

കള്ളന്‍മാരും
കൊള്ളക്കാരും
കൊലയാളികളും
പെരുകുന്നിവിടെ.

അവരുടെ ശിക്ഷ
ജയിലറയാണ്‌,
ജയിലറയല്ലാതില്ലൊരു ശിക്ഷ!

നാളെ വെളുത്താല്‍
സകലരും വേഗം
തൊട്ടടുത്തുള്ള
ജയിലില്‍ പോണം!

സകലരും ജയിലില്‍
കേറും നേരം കുറ്റക്കാരും ജയിലില്‍ എത്തും!!

അവരുടെ ശിക്ഷ
തീരുംവരയും
നിങ്ങളതൊക്കെ
സഹിക്കുക വേണം!!!

നല്ലൊരു
നാളെക്കായിയിതൊക്കെ
സഹിക്കുക വേണം
മറക്കുക വേണം.

തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ..

നാറിയ ചിന്തകള്‍
കൊണ്ടൊരു നാട്‌
നരകം പോലെ
ആയതു കണ്ടോ???
..........
—————————
 സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 11, വെള്ളിയാഴ്‌ച

പിശാചിൻ്റെ കസേര!പിശാചിൻ്റെ കസേര!
....................................
അവസാനം
പിശാച്‌ എല്ലാ മുഖംമൂടികളും
വലിച്ചെറിഞ്ഞുകൊണ്ട്
ലോകത്തിൻ്റെ കസേരയിൽ കണ്ണുരുട്ടിക്കൊണ്ട്‌ കയറിയിരുന്നു!

തിന്മയുടെ താക്കോൽ
കൈയിൽ കിടന്നാടുന്നത്
കണ്ടു രസിക്കാൻ
പാകപ്പെട്ട ജനതയുടെ
മുന്നിലാണയാൾ ആടിയത്!

വഴിയിൽ
വെച്ചയാൾ ഉറക്കെ
പാടിയിരുന്നത്
യുദ്ധപ്രണയ ഗാനങ്ങളും
വംശവിരുദ്ധ ഗാനങ്ങളുമാണ്.

നന്മ ചെയ്യുന്നവരേയും
അവരുടെ നന്മകളേയും
ലോകം മുഴുവൻ
കണ്ടിരിക്കുന്നു.

ഇനി ലോകം
കാണാൻ
ബാക്കി നിൽക്കുന്നത്
തിന്മ ചെയ്യുന്നവരേയും
അവരുടെ തിന്മകളേയുമാണ്!

അത്, അതിൻ്റെ
പൂർണതയിലെത്തുമ്പോൾ
ലോകം അവസാനിക്കുന്നതിൻ്റെ
അടയാളം കാണാം!

വെളിച്ചം പരക്കുന്നതിലും
അതിവേഗത്തിലാണ്
ഇരുട്ട് പരക്കുന്നത്!

ഗർഭസ്ഥ ശിശുവിനെ
ശൂലത്തിലേറ്റി
നൃത്തമാടിയവനേയും
അത് ചുട്ടുതിന്നാൻ
കൊതിച്ചാടിയവനേയും
ലോകം കണ്ടു!

ഇന്നിതാ
പൈതങ്ങളുടെ
ഹൃദയരക്തം കൊണ്ട്
കാലു കഴുകാൻ
കൊതിക്കുന്നവനും
ഉയരത്തിലെത്തിയിരിക്കുന്നു!

ഇനിയുള്ള
പുലരികളിൽ
കേൾക്കുന്നത് കീർത്തനങ്ങളും
പ്രാർത്ഥനകളുമായിരിക്കില്ല-

കാതുകളിൽ
ഇടിത്തീ പോലെയെത്തുന്നത്
ഭയാനകമായ
വാർത്തകളായിരിക്കും!
....................................
സുലൈമാൻ പെരുമുക്ക്‌.

2016, നവംബർ 7, തിങ്കളാഴ്‌ച

ഒരു ഉമ്മയുടെ വാക്ക്‌   ഒരു ഉമ്മയുടെ വാക്ക്‌!
  <><><><><><><><><><>
എന്റെ
മൂത്ത മകനെ
മതത്തിന്റെ ഭാഷയും
വേഷവും പഠിപ്പിക്കുമ്പോള്‍
തീവ്രവാദിയെന്നു വിളിച്ചു
എന്റെ മുന്നിലിട്ടു
നിങ്ങളവനെ കൊന്നു.

അന്ന്‌ നിങ്ങളെ
വിശ്വസിച്ചുകൊണ്ട്‌
ഞാന്‍ പറഞ്ഞു,
എനിക്കവന്റെ മയ്യത്തു പോലും
കാണേണ്ടയെന്ന്‌.

പിന്നെ
ഞാനെന്റെ
ഇളയ മകനെ
നിങ്ങള്‍ പറഞ്ഞ
പാഠശാലയിലാണ്‌ ചേർത്തത്‌!

ഇന്ന്‌
അവനേയും
എനിക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു!

പറയൂ...
എന്റെ മോനെവിടെ?
എനിക്കവനെ
ജീവനോടെ കാണണം.

അന്നു ഞാന്‍
വിധിയെക്കുറിച്ചോർത്തപ്പോള്‍
എന്റെ മുന്നില്‍ നില്‍ക്കുന്ന
നിങ്ങളെ മനുഷ്യരായി കണ്ടു!

ഇന്ന്‌
എന്റെ മുന്നില്‍
നില്‍ക്കുന്ന നിങ്ങള്‍
ചെന്നായ്‌ക്കളാണെന്ന്‌
ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

പറയൂ...
എന്റെ മോനെവിടെ?
എനിക്കവനെ
ജീവനോടെ കാണണം.
<><><><><><><><><>
സൂലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 6, ഞായറാഴ്‌ച

ഏക സിവില്‍കോഡ്‌ ...?

ഏക സിവില്‍കോഡ്‌ ...?
~~~~~~~~~~~~~~~~~
ആരുടേയും ആകാശം
ഇടിയുകില്ലെങ്കില്‍
ഒരാളുടേയും ഭൂമി
ഒഴുകുകില്ലെങ്കി
ഏക സിവില്‍കോഡ്‌ പിറക്കട്ടേ,
ഇവിടെ വസന്തംവിരിയട്ടേ.

ഏന്റെ വേഷവും
ഭാഷയും ഞാനാണ്‌
തീരുമാനിക്കുന്നതെങ്കില്‍
ആ കോഡിനുള്ളില്‍
ഞാനും ഉറങ്ങും!

ഞാന്‍
എന്തു തിന്നണം,
എന്തു കുടിക്കണമെന്നത്‌
ഞാനല്ല; നിങ്ങളാണ്‌
തീരുമാനിക്കുന്നതെങ്കില്‍
ആ നിയമം കടലിലെറിയപ്പെടും.

വിവാഹം, ജീവിതം,
മരണം എന്നത്‌ അപരന്‌
ആപത്തില്ലാതെ അവനവന്‌
സുഖമുള്ളതാവണം.

കാണാന്‍ രസമുള്ള
റോസാപൂവിന്റെ
കൂടെപ്പിറപ്പായ കൂർത്ത
മുള്ളു പോലെ ഏക
സിവില്‍ കോഡിനുള്ളില്‍
വിഷം പുരണ്ട വാള്‍ത്തലപ്പിന്റെ
നിഴലിവിടെ തെളിയുന്നില്ലെ?

ഇവിടെ ഇന്ന്‌
ദേവഗീതം പാടുന്നവന്റെ
തിരുമുഖത്ത്‌
പൈശാചികതയുടെ
പാടുകളേറെയുണ്ട്‌.

ദേഹേച്ഛയോടൊപ്പം
ഓടുന്നവനും ദേഹേച്ഛയെ
കൂടെക്കൂട്ടി നടക്കുന്നവനും
ഒരു പാത്രത്തില്‍ നിന്നാണ്‌
ഉണ്ണുന്നതെങ്കിലും
രണ്ട്‌ രീതി ശാസ്‌ത്രമുണ്ടവിടെ!
<><><><><><><><><><><><>
  സുലൈമാന്‍ പെരുമുക്ക്‌

മൊല്ലാക്ക പറഞ്ഞത്!

   മൊല്ലാക്ക പറഞ്ഞത്‌!
~~~~~~~~~~~~~~~~
വാർത്തകളും
വിശകലനങ്ങളും
കഴിഞ്ഞപ്പോള്‍ മൊല്ലാക്ക
ഒറ്റക്ക്‌ പറയാന്‍ തുടങ്ങി:

മുസ്‌ലീംഗള്‍
എന്നോമറന്ന
മുത്വലാക്കിനെയോർത്ത്‌
കണ്ണീരൊഴുക്കുന്ന മോദീ
നീ നിന്റെ കെട്ടിയോളെ
മറന്നതെന്തേ?...

പിന്നെ
മൊല്ലാക്ക
കൂട്ടിച്ചേർത്തു;

ഈ മദ്യം ഇവിടെ സുലഭമായതിനാല്‍
ഒരുപാട്‌ മുസ്‌ലീം കുടുംബം
കണ്ണീരൊഴുക്കുന്നുണ്ട്‌!

പെണ്ണിന്റെ മനസ്സ്‌
ഭൂമിയേക്കാള്‍ വലുതായതിനാല്‍
അത്‌ അവിടെത്തന്നെ വറ്റുന്നു!

ബഹു: മോദീ
നെഞ്ചിന്റെ വീതികാട്ടി
ഈ മദ്യമൊന്ന്‌ നിറുത്തുമൊ?

അങ്ങനെ,
ആണായി പിറന്നവനെ
ജനമൊന്നു കാണട്ടേ!

എങ്കില്‍
അടുത്ത രാജാവും
താങ്കളായിരിക്കും...
സത്യം സത്യം.....സത്യം.

മദ്യം
തിൻമയുടെ
മാതാവാണന്നത്
ഇനിയും ജനം തിരിച്ചറിഞ്ഞിട്ടില്ല!
<><><><><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌