ഒരു ഉമ്മയുടെ വാക്ക്
ഒരു ഉമ്മയുടെ വാക്ക്!
<><><><><><><><><><>
എന്റെ
മൂത്ത മകനെ
മതത്തിന്റെ ഭാഷയും
വേഷവും പഠിപ്പിക്കുമ്പോള്‍
തീവ്രവാദിയെന്നു വിളിച്ചു
എന്റെ മുന്നിലിട്ടു
നിങ്ങളവനെ കൊന്നു.
അന്ന് നിങ്ങളെ
വിശ്വസിച്ചുകൊണ്ട്
ഞാന്‍ പറഞ്ഞു,
എനിക്കവന്റെ മയ്യത്തു പോലും
കാണേണ്ടയെന്ന്.
പിന്നെ
ഞാനെന്റെ
ഇളയ മകനെ
നിങ്ങള്‍ പറഞ്ഞ
പാഠശാലയിലാണ് ചേർത്തത്!
ഇന്ന്
അവനേയും
എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു!
പറയൂ...
എന്റെ മോനെവിടെ?
എനിക്കവനെ
ജീവനോടെ കാണണം.
അന്നു ഞാന്‍
വിധിയെക്കുറിച്ചോർത്തപ്പോള്‍
എന്റെ മുന്നില്‍ നില്‍ക്കുന്ന
നിങ്ങളെ മനുഷ്യരായി കണ്ടു!
ഇന്ന്
എന്റെ മുന്നില്‍
നില്‍ക്കുന്ന നിങ്ങള്‍
ചെന്നായ്‌ക്കളാണെന്ന്
ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
പറയൂ...
എന്റെ മോനെവിടെ?
എനിക്കവനെ
ജീവനോടെ കാണണം.
<><><><><><><><><>
സൂലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം