2016, നവംബർ 12, ശനിയാഴ്‌ച

തുള്ളക്കഥ: നാറിയ ഭരണം.


  തുള്ളക്കഥ:
നാറിയ ഭരണം.
~~~~~~~~~~~
തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ...

പരിഭവമരുതേ
പരിഭവമരുതേ
എന്നോടാർക്കും
പരിഭവമരുതേ...

പല്ലിടകുത്തി
മണത്തൊരു രാജന്‍
നാടു ഭരിച്ച കഥകേട്ടിടുക!

തെല്ലിടകൊണ്ടൊരു
ജനതയെ മുഴുവന്‍
നരകിപ്പിച്ച കഥകേട്ടിടുകാ.

പരിഭ്രമണം
പതിവാക്കിയ രാജന്‍
പാതിരനേരം തുള്ളിപ്പറയും!

നേരു പറഞ്ഞാല്‍
നാടു ഭരിക്കാന്‍
കൊള്ളാത്തവരുടെ
പേക്കഥയാണിത്‌.

ദേവനയച്ചൊരു
ദൂതനെന്നോതി
പലരും ഇവിടെ
വാഴ്‌ത്തിപ്പാടീ!

തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ...

ഒരുദിനം
രാജനുണർന്നു പറഞ്ഞു
സകലരും വേഗം
ഉണരണമെന്ന്‌!

കള്ളന്‍മാരും
കൊള്ളക്കാരും
കൊലയാളികളും
പെരുകുന്നിവിടെ.

അവരുടെ ശിക്ഷ
ജയിലറയാണ്‌,
ജയിലറയല്ലാതില്ലൊരു ശിക്ഷ!

നാളെ വെളുത്താല്‍
സകലരും വേഗം
തൊട്ടടുത്തുള്ള
ജയിലില്‍ പോണം!

സകലരും ജയിലില്‍
കേറും നേരം കുറ്റക്കാരും ജയിലില്‍ എത്തും!!

അവരുടെ ശിക്ഷ
തീരുംവരയും
നിങ്ങളതൊക്കെ
സഹിക്കുക വേണം!!!

നല്ലൊരു
നാളെക്കായിയിതൊക്കെ
സഹിക്കുക വേണം
മറക്കുക വേണം.

തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ..

നാറിയ ചിന്തകള്‍
കൊണ്ടൊരു നാട്‌
നരകം പോലെ
ആയതു കണ്ടോ???
..........
—————————
 സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, നവംബർ 18 1:47 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ലൊരു നാളെ.....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം