2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

കവിത :പ്രണയ ഭ്രാന്ത്


കവിത 
..............           പ്രണയ ഭ്രാന്ത് 
                        ................................

പണ്ടൊരു 
പ്രണയ ഭ്രാന്താൻ 
കാമുകിയോടു പറഞ്ഞു 
പ്രേയസി ,നീ 
എന്നെ പുൽകുകിൽ 
ലോകത്തെ ഞാൻ  
നിൻറെ കാൽകീഴിൽ വെക്കാം 

ഇന്നൊരു 
പ്രണയ ഭ്രാന്തൻ മൊഴിഞ്ഞു 
പ്രിയ തമേ 
നിൻറെ  സ്വപ്നങ്ങൾ  
പൂവണിയാൻ 
ഞാൻ വഴിയൊരുക്കി നിൽപ്പായ് 

അവനൊരുക്കിയ 
വഴികണ്ട് 
കാമുകിയാം താടക 
പൊട്ടിച്ചിരിച്ചപ്പോൾ 
ഭൂതങ്ങൾ പോലും 
പൊട്ടിക്കരഞ്ഞു 


വിവേകത്തിൽ 
നാമ്പെടുക്കുന്ന പ്രണയത്തിൽ 
ദിവ്യ സ്നേഹം പൂക്കുമ്പോൾ 
വികാരത്താലുയരുന്ന 
 പ്രണയത്തിൽ 
പൈശാചികത 
പത്തി വിടർത്തിയാടും 

ചുറ്റും വെളിച്ചമുണ്ടെറെ 
എന്നിട്ടും ഹൃദയത്തിലിരുട്ടാണ്‌ ,
അതിൽ പുളയുന്ന സർപ്പങ്ങളും 

പെറ്റു വീണയുടൻ 
ഓടിയകലാൻ 
താടകമാരുടെ കുഞ്ഞുങ്ങൾക്ക് 
ബോധം തെളിഞ്ഞങ്കിൽ ...

മണ്ണിൽ 
ദു:ഖം തളംകെട്ടുമ്പോൾ 
ദേവാലയത്തിൽ 
ഊരിവെച്ച ചെരുപ്പ് 
അപരൻറെ കാലിൽ 
കിടന്നു കരയുന്നു 

കാലം 
വിളക്കൂതും മുമ്പായ് 
ഈ 'അവനി 'യിനിയും 
എന്തല്ലാം കാണണം ....?
........................................
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് ....

       സുലൈമാന്‍ പെരുമുക്ക് 
                       00971553538596
കവിത :കറുത്ത വിധികവിത 
...............    
                  കറുത്ത വിധി 
           ................................................

ചരിത്രത്തിൽ 
തുല്യതയില്ലാത്ത 
ശിക്ഷയായിരുന്നത് 

കാടന്മാരിൽ പോലും 
കാണാത്ത 
കറുത്ത വിധി 

ഉച്ചയുറക്കം 
കഴിഞുണർന്ന 
ആധുനിക 
രാജാക്കന്മാരുടെ 
ഗുരുവാണീ ക്രൂരരാജാവ് 

രാജാവ് 
നോക്കി നില്ക്കെ 
ഏതൻ തോട്ടത്തിൽ വെച്ച് 
അപ്പനൊരു പഴം വിഴുങ്ങി 

പ്രയാശ്ചിത്തമായി 
നല്കേണ്ടി വന്നത് 
നല്ലവനായ മകൻറെ 
ജീവനുള്ള രക്തം 

മഹാ പാപികളിന്നു 
ഈ രാജാവിനു പഠിക്കുമ്പോൾ 
അപ്പൻറെ പേരിൽ 
ആരോപണം നടത്തുന്നു 

പിന്നെ അപ്പനേയും 
മക്കളേയും 
കൊന്നൊടുക്കുന്നു 

നക്ഷത്രങ്ങൾ 
ഇടയ്ക്കിടെ 
കണ്ണു ചിമ്മുന്നത് 
മണ്ണിലെ കാഴ്ച കണ്ട് 
സഹി കേട്ടായിരിക്കും 

            സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2014, ഏപ്രിൽ 16, ബുധനാഴ്‌ച

കവിത :അന്നം വിളമ്പുന്ന കൈ ... 
കവിത 
.............  
                അന്നം വിളമ്പുന്ന കൈ ...
            ..................................................

അന്നം വിളമ്പുന്ന 
കൈകളെന്നും 
ഉന്നത ശ്രേണിയിൽ 
നില്പതല്ലോ 

അന്നത്തിനായ് 
പൊരിയും വയറുകൾക്ക് 
നല്കുവോനാണെന്നും 
പുണ്യവാന് 

പ്രാർത്ഥനയ്ക്കായ് 
ഉയരും കൈകളേക്കാൾ 
ദൈവം തുണയ്ക്കുമാ -
കൈകളെന്നും 

നിത്യ തയിലേക്കുള്ള 
കാല് വെയ്പിത് 
നിത്യ ജീവന്നിത് കൂട്ടായിടും 

ഉള്ളുരുകി കരയുന്ന 
സോദരർക്ക് 
ഉള്ളതിൽ നുള്ളി 
കൊടുത്തീടുകിൽ 

പള്ള നിറഞ്ഞില്ലേലും 
പൊടിയുന്ന പുഞ്ചിരി 
പ്രാർത്ഥനയായ് വരും 
അരികിലെന്നും 

ഉണ്ണാതുറങ്ങാതെ 
പൈതങ്ങള് 
നാം തീർത്ത മതിലിന്നു 
പുറകിലുണ്ട് 

കാപാലികർ 
നാടു വാണിടുമ്പോൾ 
കണ്ണീരിൻ കഥകൾ 
തുടർന്നിടുന്നു ...

         സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

കവിത:മരണത്തിനു എന്തൊരു മധുരം

കവിത 
...............
                     മരണത്തിനു എന്തൊരു മധുരം 
            .....................................................................

ഇലയനക്കം കേട്ട് 
ഭയപ്പെട്ടു വിറച്ചു 
മരിച്ചവരെ 
ലോകം കണ്ടിട്ടുണ്ട് 
ചിരിച്ചു കൊണ്ട് 
മരിച്ചു കിടക്കുന്നവരെയും 
നാം കണ്ടു 

മരണത്തിലൂടെ അവർ 
തുറക്കുന്ന ജാലകം 
ശൂന്യതയിലെക്കോ -
വേദനയിലെക്കോ അല്ലെന്ന്
 അവരുടെ മുഖം
 വിളിച്ചോതുന്നു 

നീണ്ട പ്രവാസ 
ജീവിതത്തിനൊടുവിൽ 
പ്രിയപ്പെട്ടവരെ 
കാണാനടുക്കുന്ന 
പ്രവാസിയുടെ മുഖം പോലെ 

പിരിഞ്ഞു 
പോയവരുടെ 
അരികിലേക്കാണല്ലോ 
ജീവിച്ചിരുന്നവരുടെ 
ഈ യാത്ര 

ജീവിതത്തിൻറെ 
അവസാന നിമിഷം 
അവർ കണ്ട കാഴ്ച 
എന്തായിരുന്നു ?

അത്ഭുതപ്പെടുത്തുന്ന 
ചിരിയുടെ 
ചുരുളാരഴിക്കും  

സ്വർഗം ചിലരെ 
പ്രണയ മയത്തോടെ 
മാടിവിളിക്കും 

ജീവിതത്തിലവർ 
വെള്ളരി പ്രാവുകളെ പോലെ
കുറുകി നടന്നതിൻറെ ഫലം ...

              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com