കവിത:മരണത്തിനു എന്തൊരു മധുരം
കവിത
...............
മരണത്തിനു എന്തൊരു മധുരം
.............................. .............................. .........
ഇലയനക്കം കേട്ട്
ഭയപ്പെട്ടു വിറച്ചു
മരിച്ചവരെ
ലോകം കണ്ടിട്ടുണ്ട്
ചിരിച്ചു കൊണ്ട്
മരിച്ചു കിടക്കുന്നവരെയും
നാം കണ്ടു
മരണത്തിലൂടെ അവർ
തുറക്കുന്ന ജാലകം
ശൂന്യതയിലെക്കോ -
വേദനയിലെക്കോ അല്ലെന്ന്
അവരുടെ മുഖം
വിളിച്ചോതുന്നു
നീണ്ട പ്രവാസ
ജീവിതത്തിനൊടുവിൽ
പ്രിയപ്പെട്ടവരെ
കാണാനടുക്കുന്ന
പ്രവാസിയുടെ മുഖം പോലെ
പിരിഞ്ഞു
പോയവരുടെ
അരികിലേക്കാണല്ലോ
ജീവിച്ചിരുന്നവരുടെ
ഈ യാത്ര
ജീവിതത്തിൻറെ
അവസാന നിമിഷം
അവർ കണ്ട കാഴ്ച
എന്തായിരുന്നു ?
അത്ഭുതപ്പെടുത്തുന്ന
ചിരിയുടെ
ചുരുളാരഴിക്കും
സ്വർഗം ചിലരെ
പ്രണയ മയത്തോടെ
മാടിവിളിക്കും
ജീവിതത്തിലവർ
വെള്ളരി പ്രാവുകളെ പോലെ
കുറുകി നടന്നതിൻറെ ഫലം ...
സുലൈമാന്‍ പെരുമുക്ക്
00971553538596
3 അഭിപ്രായങ്ങള്‍:
അന്ത്യയാത്ര.........
ആദരാഞ്ജലികള്‍
ചിരിച്ചുകൊണ്ടുള്ള മയ്യത്തിനെ ഇഷ്ടപ്പെട്ടു ...........
സ്വർഗ്ഗവാതിൽ തുറന്നൂ
സ്വപ്നലോകം വിടർന്നൂ...
ചിത്രത്തിലെ സന്ദർഭം തമാശക്ക് വേണ്ടിയൊരുക്കപ്പെട്ടതാണോ ? അതോ സത്യത്തിലത് മയ്യത്ത് തന്നെയോ..???!!!!!
നല്ല കവിത
ശുഭാശംസകൾ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം