കവിത :പ്രണയ ഭ്രാന്ത്
കവിത
.............. പ്രണയ ഭ്രാന്ത്
.............................. ..
പണ്ടൊരു
പ്രണയ ഭ്രാന്താൻ
കാമുകിയോടു പറഞ്ഞു
പ്രേയസി ,നീ
എന്നെ പുൽകുകിൽ
ലോകത്തെ ഞാൻ
നിൻറെ കാൽകീഴിൽ വെക്കാം
ഇന്നൊരു
പ്രണയ ഭ്രാന്തൻ മൊഴിഞ്ഞു
പ്രിയ തമേ
നിൻറെ സ്വപ്നങ്ങൾ
പൂവണിയാൻ
ഞാൻ വഴിയൊരുക്കി നിൽപ്പായ്
അവനൊരുക്കിയ
വഴികണ്ട്
കാമുകിയാം താടക
പൊട്ടിച്ചിരിച്ചപ്പോൾ
ഭൂതങ്ങൾ പോലും
പൊട്ടിക്കരഞ്ഞു
വിവേകത്തിൽ
നാമ്പെടുക്കുന്ന പ്രണയത്തിൽ
ദിവ്യ സ്നേഹം പൂക്കുമ്പോൾ
വികാരത്താലുയരുന്ന
പ്രണയത്തിൽ
പൈശാചികത
പത്തി വിടർത്തിയാടും
ചുറ്റും വെളിച്ചമുണ്ടെറെ
എന്നിട്ടും ഹൃദയത്തിലിരുട്ടാണ് ,
അതിൽ പുളയുന്ന സർപ്പങ്ങളും
പെറ്റു വീണയുടൻ
ഓടിയകലാൻ
താടകമാരുടെ കുഞ്ഞുങ്ങൾക്ക്
ബോധം തെളിഞ്ഞങ്കിൽ ...
മണ്ണിൽ
ദു:ഖം തളംകെട്ടുമ്പോൾ
ദേവാലയത്തിൽ
ഊരിവെച്ച ചെരുപ്പ്
അപരൻറെ കാലിൽ
കിടന്നു കരയുന്നു
കാലം
വിളക്കൂതും മുമ്പായ്
ഈ 'അവനി 'യിനിയും
എന്തല്ലാം കാണണം ....?
........................................
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് ....
സുലൈമാന്‍ പെരുമുക്ക്
4 അഭിപ്രായങ്ങള്‍:
അവിശ്വസ്സനീയം !! താടക ഈസ് വെരി മച്ച് ബെറ്റർ !!!
ശുഭാശംസകൾ...
കാമാന്ധതയേ..................................!!!
ഈസ്റ്റര്‍ ആശംസകള്‍
കവിയുടെ പ്രതിഷേധം കവിതയിലൂടെ അനുവാചകനിലും പ്രതിഷേധമുയർത്തുമ്പോഴാണ് കവിത ലക്ഷ്യം കാണുന്നത്. കവിത ആ നിലയിൽ വിജയിച്ചിട്ടില്ല. 'ഇവളെ കല്ലെറിഞ്ഞു കൊല്ലുക' എന്ന ആഹ്വാനം സാമൂഹ്യബോധമുള്ള ഒരു പൗരന്റേതല്ല.
അമ്മയത്രെ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം