കവിത :കറുത്ത വിധി
കവിത
...............
കറുത്ത വിധി
............................. ...................
ചരിത്രത്തിൽ
തുല്യതയില്ലാത്ത
ശിക്ഷയായിരുന്നത്
കാടന്മാരിൽ പോലും
കാണാത്ത
കറുത്ത വിധി
ഉച്ചയുറക്കം
കഴിഞുണർന്ന
ആധുനിക
രാജാക്കന്മാരുടെ
ഗുരുവാണീ ക്രൂരരാജാവ്
രാജാവ്
നോക്കി നില്ക്കെ
ഏതൻ തോട്ടത്തിൽ വെച്ച്
അപ്പനൊരു പഴം വിഴുങ്ങി
പ്രയാശ്ചിത്തമായി
നല്കേണ്ടി വന്നത്
നല്ലവനായ മകൻറെ
ജീവനുള്ള രക്തം
മഹാ പാപികളിന്നു
ഈ രാജാവിനു പഠിക്കുമ്പോൾ
അപ്പൻറെ പേരിൽ
ആരോപണം നടത്തുന്നു
പിന്നെ അപ്പനേയും
മക്കളേയും
കൊന്നൊടുക്കുന്നു
നക്ഷത്രങ്ങൾ
ഇടയ്ക്കിടെ
കണ്ണു ചിമ്മുന്നത്
മണ്ണിലെ കാഴ്ച കണ്ട്
സഹി കേട്ടായിരിക്കും
സുലൈമാന്‍ പെരുമുക്ക്
00971553538596
4 അഭിപ്രായങ്ങള്‍:
വിധികല്പിതം
മണ്ണിലെ കറുത്ത കാഴ്ച്ചകൾ
നല്ല കവിത
ശുഭാശംസകൾ...
കണ്ണേ മടങ്ങുക!!!
ആശംസകള്‍
Nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം