2014, ഏപ്രിൽ 16, ബുധനാഴ്‌ച

കവിത :അന്നം വിളമ്പുന്ന കൈ ...



 
കവിത 
.............  
                അന്നം വിളമ്പുന്ന കൈ ...
            ..................................................

അന്നം വിളമ്പുന്ന 
കൈകളെന്നും 
ഉന്നത ശ്രേണിയിൽ 
നില്പതല്ലോ 

അന്നത്തിനായ് 
പൊരിയും വയറുകൾക്ക് 
നല്കുവോനാണെന്നും 
പുണ്യവാന് 

പ്രാർത്ഥനയ്ക്കായ് 
ഉയരും കൈകളേക്കാൾ 
ദൈവം തുണയ്ക്കുമാ -
കൈകളെന്നും 

നിത്യ തയിലേക്കുള്ള 
കാല് വെയ്പിത് 
നിത്യ ജീവന്നിത് കൂട്ടായിടും 

ഉള്ളുരുകി കരയുന്ന 
സോദരർക്ക് 
ഉള്ളതിൽ നുള്ളി 
കൊടുത്തീടുകിൽ 

പള്ള നിറഞ്ഞില്ലേലും 
പൊടിയുന്ന പുഞ്ചിരി 
പ്രാർത്ഥനയായ് വരും 
അരികിലെന്നും 

ഉണ്ണാതുറങ്ങാതെ 
പൈതങ്ങള് 
നാം തീർത്ത മതിലിന്നു 
പുറകിലുണ്ട് 

കാപാലികർ 
നാടു വാണിടുമ്പോൾ 
കണ്ണീരിൻ കഥകൾ 
തുടർന്നിടുന്നു ...

         സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

6 അഭിപ്രായങ്ങള്‍:

2014, ഏപ്രിൽ 17 7:35 AM ല്‍, Blogger ajith പറഞ്ഞു...

കൊടുക്കും തോറും ഏറിടും നന്മ

 
2014, ഏപ്രിൽ 17 8:54 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഹൃദയത്തില്‍ വേദനയുണ്ടാക്കുന്ന കാഴ്ചയും,വരികളും.
ആരുകാണും?! ആരുകേള്‍ക്കും?!!!
ഈസ്റ്റര്‍ ആശംസകള്‍

 
2014, ഏപ്രിൽ 18 6:12 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കാപാലികർ
നാടു വാണിടുമ്പോൾ
കണ്ണീരിൻ കഥകൾ
തുടർന്നിടുന്നു ...


നൊമ്പരപ്പെടുത്തുന്ന ചിത്രം.നമ്മളൊക്കെ എന്തു വേദനയാണ് ദൈവത്തോട് പറയേണ്ടത് ?!!


ഹൃദയത്തെ തൊടുന്ന രചന

ശുഭാശംസകൾ.....

 
2014, ഏപ്രിൽ 18 9:21 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കായി ഓടിയെത്തുന്ന
അജിത്തേട്ടന് ഒരായിരം ....നന്ദി ....

 
2014, ഏപ്രിൽ 18 9:30 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നിരന്തരം എൻറെ വരികളെ
വിലയിരുത്തുകയും തിരുത്തിത്തരുകയും
ചെയ്യുന്ന തങ്കപ്പേട്ടനോട് ഞാൻ ഏറെ
കടപ്പെട്ടിരിക്കുന്നു ....സ്നേഹത്തിൻറെ
സമാധാനത്തിൻറെ സന്തോഷത്തിൻറെ ..
.....ഈസ്റ്റർ ആശംസകൾ നേരുന്നു ...

 
2014, ഏപ്രിൽ 18 9:58 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സൗഗന്ധികത്തിൻറെ ഹൃദയം തുറന്നെഴുതുന്ന
വാക്കുകൾ എനിക്കേറെ പ്രോത്സാഹനവും
പുത്തനുണർവും നല്കുന്നതാണ്.... സന്തോഷത്തിൻറെ ..
.....ഈസ്റ്റർ ആശംസകൾ നേരുന്നു ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം