2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കവിത :ഇരകളുടെ കനവുകൾകവിത 
................
                      ഇരകളുടെ കനവുകൾ 
                ....................................................

ഭൂമിയിൽ വീണ 
കണ്ണീർ കണങ്ങൾ 
കടലായി  മാറി 

ആരും കാണാത്ത 
തേങ്ങലുകൾ 
തിരമാലകളായി 

 ദു :ഖങ്ങൾ 
മേഘങ്ങളായ് അലഞ്ഞു 
മർദ്ദിതൻ 
ഉയർത്തെഴുനേറ്റപ്പോൾ
വിപ്ലവത്തിന്റെ
ഇടി മുഴക്കം  കേട്ടു

സ്വപ്നത്തിലെ 
പുഞ്ചിരി 
മിന്നലായ് കണ്ടു 
പറവകൾ 
ചിറകടിച്ചുയർന്നു

കുളിർ തെന്നലൊഴുകി വന്നു 
സന്തോഷാശ്രുക്കൾ 
പൂമഴയായ് പെയ്തു 

മണ്ണ് പുളകം കൊണ്ടു
പുതു മണ്ണിന്റെ-
ഗന്ധം പരന്നു
അന്ന് ആഹ്ളാദത്തിന്റെ
ഉത്സവത്തിനു 
കൊടി ഉയർന്നു.....

            സുലൈമാന്‍ പെരുമുക്ക് 
             00971553538596


2013, ജൂലൈ 29, തിങ്കളാഴ്‌ച

കവിത :ഭൂമിയുടെ വിലാപം


കവിത
..............
    ഭൂമിയുടെ വിലാപം            ....................................................
എൻറെ
മുഖത്തേക്ക് വീഴുന്ന
ചുടുരക്തം
വിണ്ണ് , കണ്ണു നീർ കൊണ്ട്
കഴുകുന്നു!

എൻറെ
പെണ്‍മക്കളെ
പിച്ചിച്ചീന്തുന്നവരോട്
എനിക്ക്  പകയുണ്ട് .

കിരാതന്മാർ
കൊന്നൊടുക്കുന്ന
എൻറെ  മക്കളെ
ഞാൻ  മാറോടണയ്ക്കുന്നു!

അവരുടെ
ദേഹത്തിനാണ്
നിങ്ങൾ മുറിവേൽപിച്ചത്,
അവരുടെ  ദേഹി
പുഞ്ചിരിയോടെയാണ്
വിട പറഞ്ഞത് !!

സുന്ദര സുഷുപ്തിയിലാണ്ട്
സ്വർഗം  സ്വപ്നം കാണുന്ന
മഹാ ഭാഗ്യശാലികളവർ!!

നിങ്ങളൊ-
ഉറക്കം നഷ്ടപ്പെട്ട്
ചോരക്കൊതിയോടെ
പിന്നെയും ഓടുന്ന
വികാരജീവികൾ!

ഒരുവനും ഇവിടെ
അനശ്വരനല്ല,
സകലരും എന്നിൽ
വന്നണയും!

അഹങ്കാരികൾ
എൻറെ നെഞ്ചിലൂടെ
അതിരുകൾ കീറി!

അതിരുകളില്ലാത്ത
ലോകത്ത്
സ്നേഹം പൂത്തുലയുമ്പോൾ
സ്വാർത്ഥനും  ധൂർത്തനും
വർഗീയ വാദിയും
ഭീകര വാദിയും
ആയുധ കച്ചവടക്കാരനും
ആത്മഹത്യ ചെയും.

അന്ന്
വെള്ളരി പ്രാവുകൾ കുറുകും
മണ്ണിൽ  സമാധാനം
ഇനി  എന്നും സമാധാനം ...
...............................................
      സുലൈമാൻ പെരുമുക്ക്
                  

2013, ജൂലൈ 28, ഞായറാഴ്‌ച

ഗാനം:ലൈലത്തുല്‍ ഖദര്‍


ഗാനം
.............

              ലൈലത്തുല്‍ ഖദര്‍
          .............................................
പുണ്യം പെയ്തിടും രാവ്‌
പരിപാവന മായൊരു രാവ്‌
ലൈലത്തുല്‍ ഖദ്റ്‌.....പുണ്യ ലൈലത്തുല്‍ ഖദ്റ് 
..................................................
വിശുദ്ധ റമദാന്‍ പിറന്ന നാള്‍ മുതല്‍
വിശ്വാസികളുടെ പൂക്കാലം
വിശുദ്ധ വേദം തെളിഞ്ഞു വന്ന
വിസ്മയ മായൊരു പുലര്‍ക്കാലം
.....................................................
ഒരായിരം മാസത്തിലും ഉത്തമ മായ്-
ഒരു രാവിത  റമദാനില്‍
ഉദാര മതികള്‍ക്കുടയവന്‍ നല്‍കിയ
ഉദാത്തമായൊരു തിരു ദാനം
....................................................
കരങ്ങള്‍ നീട്ടി കരളുകള്‍ പൊട്ടി
കരുണാമയനില്‍ തേടിടുകില്‍
പ്രയാസം നീക്കി പാപങ്ങള്‍ കഴുകി
പ്രപഞ്ച നാഥന്‍ അനുഗ്രഹിക്കും
.......................................................
              
                  സുലൈമാന്‍ പെരുമുക്ക്
                         00971553538596 
               sulaimanperumukku@gmail.com