2013, ജൂലൈ 28, ഞായറാഴ്‌ച

ഗാനം:ലൈലത്തുല്‍ ഖദര്‍


ഗാനം
.............

              ലൈലത്തുല്‍ ഖദര്‍
          .............................................
പുണ്യം പെയ്തിടും രാവ്‌
പരിപാവന മായൊരു രാവ്‌
ലൈലത്തുല്‍ ഖദ്റ്‌.....പുണ്യ ലൈലത്തുല്‍ ഖദ്റ് 
..................................................
വിശുദ്ധ റമദാന്‍ പിറന്ന നാള്‍ മുതല്‍
വിശ്വാസികളുടെ പൂക്കാലം
വിശുദ്ധ വേദം തെളിഞ്ഞു വന്ന
വിസ്മയ മായൊരു പുലര്‍ക്കാലം
.....................................................
ഒരായിരം മാസത്തിലും ഉത്തമ മായ്-
ഒരു രാവിത  റമദാനില്‍
ഉദാര മതികള്‍ക്കുടയവന്‍ നല്‍കിയ
ഉദാത്തമായൊരു തിരു ദാനം
....................................................
കരങ്ങള്‍ നീട്ടി കരളുകള്‍ പൊട്ടി
കരുണാമയനില്‍ തേടിടുകില്‍
പ്രയാസം നീക്കി പാപങ്ങള്‍ കഴുകി
പ്രപഞ്ച നാഥന്‍ അനുഗ്രഹിക്കും
.......................................................
              
                  സുലൈമാന്‍ പെരുമുക്ക്
                         00971553538596 
               sulaimanperumukku@gmail.com   

7 അഭിപ്രായങ്ങള്‍:

2013, ജൂലൈ 28 11:25 AM ല്‍, Blogger ajith പറഞ്ഞു...

ഉദാത്തമായൊരു തിരുദാനം!

 
2013, ജൂലൈ 28 12:09 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ആ രാവിൽത്തന്നെ ഉണർന്നിരിയ്ക്കാൻ പടച്ചവന്റെ കൃപയുണ്ടാവട്ടെ..

ശുഭാശംസകൾ...

 
2013, ജൂലൈ 29 1:07 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഒരു നന്മക്ക് ആയിരം മടങ്ങ്

 
2013, ജൂലൈ 30 3:36 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

മഴമാറി റമദാന് നിലാവ് തെളിയട്ടെ..

 
2013, ഓഗസ്റ്റ് 10 7:40 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആമീൻ ...വരവിനും കയ്യൊപ്പിനും നന്ദി .

 
2013, ഓഗസ്റ്റ് 10 7:44 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ചിലപ്പോൾ അതിലും കൂടുതൽ ...വായിച്ച് അഭിപ്രായം
രേഖപ്പെടുത്തിയതിൽ സന്തോഷമുണ്ട് ഷാജു .

 
2013, ഓഗസ്റ്റ് 10 7:47 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

തെളിയട്ടെ ...വായനക്കും അഭിപ്രായത്തിനും നന്ദി anu raj.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം