2013, ജൂലൈ 29, തിങ്കളാഴ്‌ച

കവിത :ഭൂമിയുടെ വിലാപം


കവിത
..............
    ഭൂമിയുടെ വിലാപം            ....................................................
എൻറെ
മുഖത്തേക്ക് വീഴുന്ന
ചുടുരക്തം
വിണ്ണ് , കണ്ണു നീർ കൊണ്ട്
കഴുകുന്നു!

എൻറെ
പെണ്‍മക്കളെ
പിച്ചിച്ചീന്തുന്നവരോട്
എനിക്ക്  പകയുണ്ട് .

കിരാതന്മാർ
കൊന്നൊടുക്കുന്ന
എൻറെ  മക്കളെ
ഞാൻ  മാറോടണയ്ക്കുന്നു!

അവരുടെ
ദേഹത്തിനാണ്
നിങ്ങൾ മുറിവേൽപിച്ചത്,
അവരുടെ  ദേഹി
പുഞ്ചിരിയോടെയാണ്
വിട പറഞ്ഞത് !!

സുന്ദര സുഷുപ്തിയിലാണ്ട്
സ്വർഗം  സ്വപ്നം കാണുന്ന
മഹാ ഭാഗ്യശാലികളവർ!!

നിങ്ങളൊ-
ഉറക്കം നഷ്ടപ്പെട്ട്
ചോരക്കൊതിയോടെ
പിന്നെയും ഓടുന്ന
വികാരജീവികൾ!

ഒരുവനും ഇവിടെ
അനശ്വരനല്ല,
സകലരും എന്നിൽ
വന്നണയും!

അഹങ്കാരികൾ
എൻറെ നെഞ്ചിലൂടെ
അതിരുകൾ കീറി!

അതിരുകളില്ലാത്ത
ലോകത്ത്
സ്നേഹം പൂത്തുലയുമ്പോൾ
സ്വാർത്ഥനും  ധൂർത്തനും
വർഗീയ വാദിയും
ഭീകര വാദിയും
ആയുധ കച്ചവടക്കാരനും
ആത്മഹത്യ ചെയും.

അന്ന്
വെള്ളരി പ്രാവുകൾ കുറുകും
മണ്ണിൽ  സമാധാനം
ഇനി  എന്നും സമാധാനം ...
...............................................
      സുലൈമാൻ പെരുമുക്ക്
                  

21 അഭിപ്രായങ്ങള്‍:

2013, ജൂലൈ 29 10:25 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

സന്മനസ്സുള്ളവർക്കെന്നും...

സന്മനസുള്ളൊരു കവിത

ശുഭാശംസകൾ....

 
2013, ജൂലൈ 29 11:32 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യവായനക്കും നല്ല അഭിപ്രായത്തിനും നന്ദി ...

 
2013, ജൂലൈ 29 11:47 AM ല്‍, Blogger ajith പറഞ്ഞു...

അവരുടെ ദേഹി
പുഞ്ചിരിയോടെയാണ്
വിട പറഞ്ഞത്

അതങ്ങനെ തന്നെയാവട്ടെ. സമാധാനത്തില്‍ വിട!

 
2013, ജൂലൈ 29 11:58 AM ല്‍, Blogger jasyfriend പറഞ്ഞു...

കലക്കന്‍ കവിത...

 
2013, ജൂലൈ 30 12:08 AM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

പുതിയ കാലം ഗൌനിക്കേണ്ട മെസ്സേജ് ആശംസകള്‍

 
2013, ജൂലൈ 30 12:12 AM ല്‍, Blogger Aneesh chandran പറഞ്ഞു...

സന്മനസ്സുള്ളവർക്കു ഭൂമിയില്‍ എന്നും സമാധാനം.

 
2013, ജൂലൈ 30 12:16 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂലൈ 30 3:33 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

സ്വര്‍ഗ്ഗവും, നരകവും ഭൂമിയില്‍ത്തന്നെ..

 
2013, ജൂലൈ 30 9:41 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ അതാണ്‌ സത്യം ,മോഹങ്ങൾ മാത്രം
തന്നയചവനല്ലല്ലൊ തമ്പുരാൻ ...വായനക്കും
അഭിപ്രായത്തിനും നന്ദി ....

 
2013, ജൂലൈ 30 9:45 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും പ്രോത്സാഹനത്തിനും നന്ദി ...വരിക വീണ്ടും
വീണ്ടും വരിക ....

 
2013, ജൂലൈ 30 10:17 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും നല്ലവാക്കിനും നന്ദി ...

 
2013, ജൂലൈ 30 10:24 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സമാധാനത്തിനായി നമുക്ക് പ്രവർത്തിക്കാം കൂടെ പ്രാർത്ഥിക്കാം .....വരവിനും കയ്യൊപ്പിനും നന്ദി ...

 
2013, ഓഗസ്റ്റ് 1 4:29 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

നന്മ മനസ്സിൽ തന്നെ.. മനസ്സെഴുതുന്ന കവിതയിലും

 
2013, ഓഗസ്റ്റ് 2 10:27 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും വായനക്കും നന്ദി ....

 
2013, ഓഗസ്റ്റ് 2 10:31 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രവാചകന്മാർ പറഞ്ഞതത്രേ സത്യം ...വായനക്കും അഭിപ്രായത്തിനും നന്ദി .

 
2013, ഓഗസ്റ്റ് 2 10:33 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും കയ്യൊപ്പിനും നന്ദി .....

 
2013, ഓഗസ്റ്റ് 10 4:23 AM ല്‍, Blogger അസ്റ്റമയൻ പറഞ്ഞു...

http://ps28.squat.net/bataille_story_of_eye.pdf
http://asthamayan.blogspot.in

 
2014, ജനുവരി 15 7:55 PM ല്‍, Blogger vettathan പറഞ്ഞു...

ഒരു നല്ല കവിത

 
2014, ജനുവരി 17 5:10 AM ല്‍, Blogger വേണുഗോപാല്‍ പറഞ്ഞു...

ലളിതമായ വരികള്‍
കവിത ഇഷ്ടമായി

 
2014, ജനുവരി 31 8:46 AM ല്‍, Blogger ചിന്താക്രാന്തൻ പറഞ്ഞു...

ഇന്നേയുടെ അവസ്തകള്‍ ,ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതും വരികളില്‍ എഴുതിയത് തന്നെയല്ലെ .ചിന്തിപ്പിക്കുന്ന കവിത ആശംസകള്‍

 
2016, നവംബർ 21 12:42 AM ല്‍, Anonymous faisaltopdesign പറഞ്ഞു...

നന്നായി എഴുതി
കാലത്തോടൊപ്പം സഞ്ചരിക്കുന്ന കവിത...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം