2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കവിത :ഇരകളുടെ കനവുകൾ



കവിത 
................
                      ഇരകളുടെ കനവുകൾ 
                ....................................................

ഭൂമിയിൽ വീണ 
കണ്ണീർ കണങ്ങൾ 
കടലായി  മാറി 

ആരും കാണാത്ത 
തേങ്ങലുകൾ 
തിരമാലകളായി 

 ദു :ഖങ്ങൾ 
മേഘങ്ങളായ് അലഞ്ഞു 
മർദ്ദിതൻ 
ഉയർത്തെഴുനേറ്റപ്പോൾ
വിപ്ലവത്തിന്റെ
ഇടി മുഴക്കം  കേട്ടു

സ്വപ്നത്തിലെ 
പുഞ്ചിരി 
മിന്നലായ് കണ്ടു 
പറവകൾ 
ചിറകടിച്ചുയർന്നു

കുളിർ തെന്നലൊഴുകി വന്നു 
സന്തോഷാശ്രുക്കൾ 
പൂമഴയായ് പെയ്തു 

മണ്ണ് പുളകം കൊണ്ടു
പുതു മണ്ണിന്റെ-
ഗന്ധം പരന്നു
അന്ന് ആഹ്ളാദത്തിന്റെ
ഉത്സവത്തിനു 
കൊടി ഉയർന്നു.....

            സുലൈമാന്‍ പെരുമുക്ക് 
             00971553538596


3 അഭിപ്രായങ്ങള്‍:

2013, ഓഗസ്റ്റ് 2 12:25 PM ല്‍, Blogger ajith പറഞ്ഞു...

ആഹ്ലാദക്കൊടികള്‍ ഉയരട്ടെ അല്ലേ.

 
2013, ഓഗസ്റ്റ് 3 1:29 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2014, മാർച്ച് 15 4:35 AM ല്‍, Blogger Shukoor Ahamed പറഞ്ഞു...

ആശംസകൾ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം