2013, ജൂലൈ 13, ശനിയാഴ്‌ച

കവിത :നമുക്ക് വേണ്ടത് ആ സംസ്കാരം .കവിത 
.................
                  നമുക്ക് വേണ്ടത്  ആ  സംസ്കാരം .
                ..............................................................................
ചരിത്രം 
ജീവിതത്തിൻറെ 
വഴി കാട്ടി യാവുമ്പോൾ 
സംസ്കാര സമ്പന്നർ 
പിറവി  കൊള്ളും 

അറിവുള്ളവനിൽ 
തിരിച്ചറി വില്ലെങ്കിൽ 
അർത്ഥ ശൂന്യ മാണ് 
അവൻ നേടിയതെല്ലാം 

അറിവുള്ളവൻ 
വികാരത്തിനടിമ പ്പെടുമ്പോൾ 
തിരിച്ചറി വുള്ളവൻ 
വിവേകത്താൽ  തിളങ്ങും 

സമുദ്രത്തിൽ നിന്നാണ് 
"അംഗം" സ്നാനം -
ചെയ്യുന്നതെങ്കിലും 
ജലം ദുരു പയോഗ പ്പെടുത്തരുതെന്ന 
നബി വചനം 
കടൽ ക്കരയിൽ  എത്തുമ്പോൾ 
മാത്രം ഓർക്കേണ്ടതല്ല 

മഹാത്മാവ് 
ട്രൈനി ലേക്ക് 
ഓടി ക്കയറുന്നതിനിടയിൽ 
വീണുപോയ -
'ഷൂ  'വിൻറെ അടുത്തേക്ക് 
മറു കാലിലെ  'ഷൂ 'കൂടി -
എറിഞ്ഞതെന്തിനന്നത് 
പരീക്ഷ  ഹാളിൽ 
ഇരിക്കുമ്പോൾ  മാത്രം 
ഓർമ്മി ക്കേണ്ടതല്ല 

വിവേകമുള്ള 
ജനതയിൽ  
അനശ്വരമായ  
സംസ്കാരത്തിൻറെ 
ഉയിർ പ്പ്  കാണാം 
ആ ജനത 
മണ്ണിനൊരിക്കലും 
ഭാരമായിരിക്കില്ല ...

സുലൈമാന്‍ പെരുമുക്ക് 
   00971553538596
sulaimanperumukku @gmail .com 

ചിത്രം :ഫ് .ബി യിൽ നിന്ന് കടമെടുത്തത് .


2013, ജൂലൈ 11, വ്യാഴാഴ്‌ച

ഗാനം:പള്ളിയിൽ പോയി ......


ഗാനം
............
                        പള്ളിയിൽ പോയി  ......
                      .......................................

പള്ളിയില്‍ പോയി സുജൂദ് ചെയ്യാന്‍ ആശപെരുത്ത്‌
പൗരോഹിത്യം എന്നും ഇവിടെ ഏറെ കരുത്ത്‌
ഇടതടവില്ലാതങ്ങും മിങ്ങും വാദം കുരുത്ത്‌
ഇറയവനെ ഇവര്‍ അറിയുന്നില്ലേ വേദം അടുത്ത്‌
............................................................................................
മുത്ത്‌ മുഹമ്മദു നബിയുല്ലാഹ്  ഞങ്ങടെ വാതിലടച്ചെന്നും
മന്നവനേകിയ ഗ്രന്ഥത്തില്‍ ഞങ്ങടെ കാര്യം ഇല്ലെന്നും
അങ്ങനെ പലവിത വാദങ്ങള്‍ ഞങ്ങള്‍ കേട്ടു  മടുത്തല്ലാഹ്
അല്ലുംപകലും ഇവിടഇവര്‍ചൂഷണംചെയ്തുപെരുത്തല്ലാഹ്
.................................................................................................
പെണ്ണൊരു നാള് പള്ളിയില്‍ ചെന്നാല്‍ ഖിയാമം വരുമെന്നും
പെണ്ണിനെ പള്ളിയില്‍ കേറ്റീടുന്നത് മയ്യത്തായിട്ടാണെന്നും
പള്ളിയില്‍ പെണ്ണ് നമസ്ക്കാരം സുന്നത്തായിട്ടില്ലെന്നും
പടച്ചവനെ നി അറിഞ്ഞില്ലേ ഫത്തുവകള്‍ ഏറെ പെരുത്തുണ്ട്
.........................................................................................................
"അഹ്സാബെ"ന്ന സൂറത്തില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും
"ആത്തീഖ"എന്ന ബീവിയവര്‍ ഓതി നടന്നിട്ടില്ലെന്നോ
അല്ലാവിറെ ഖലീഫയത് കണ്ടില്ലെന്നു നടിച്ചെന്നോ
ആഹ്ദായവനുടെവചനങ്ങള്‍ഇരുവരുംകാറ്റില്പറത്തിടുമോ?
...........................................................................................................

                 സുലൈമാന്‍ പെരുമുക്ക്
                      00971553538596      

2013, ജൂലൈ 9, ചൊവ്വാഴ്ച

കവിത:അധികാര കസേര...

കവിത 
.............
                     അധികാര കസേര...
                   ................................................................

അയാൾ സുന്ദരനാണ് 
അധരങ്ങളിൽ സദാ  -
പുഞ്ചിരിയാണ് 
അകം കറുത്തത് 
ആരും കണ്ടതേയില്ല 

വാക്കുകള്‍ കൊണ്ട് 
സപ്താല്‍ഭുതങ്ങള്‍ തീര്‍ക്കാന്‍ 
കെല്പുള്ളവന്‍ 

ബാഹ്യ സൗന്ദര്യത്തിന്‍റെ 
ആരാധകര്‍
അയാളെ വാനോളം പുകഴ്ത്തി 

വിവേകമതികള്‍ 
അരുതെന്നു ചൊല്ലി 
പൊതു ജനം 
ചെവി കൊടുത്തില്ല 

ആരാധകര്‍ അയാളെ 
അധികാരത്തിന്‍റെ 
കസേരയില്‍ ഇരുത്തി 
പിന്നെ അവര്‍ -
സ്വയം അടിമത്തത്തിന്‍റെ 
ചങ്ങല കഴുത്തിലണിഞ്ഞു 

കാല്‍ കീഴിലിരുന്ന 
ആരാധകര്‍ 
സ്തുതി പാടിപ്പാടി 
തളര്‍ന്നു വീണു 

അവരുണര്‍ന്നപ്പോള്‍ 
അയാളുടെ കാലുകള്‍ 
അവരുടെ തലയിലായിരുന്നു 

അരുതെന്നു ചൊല്ലിയ 
വിവേകമതികളുടെ 
രക്തം കൊണ്ടയാള്‍ 
കല്തുറുങ്കുകളില്‍ 
ചിത്രം വരച്ചു 

തിരിച്ചറിവ് 
ജനത്തെ ഇളകി മറിച്ചപ്പോള്‍ 
വിവേകമതികളുടെ 
പിന്മുറക്കാര്‍ 
 അവരെ നയിച്ചു 

പിന്നെ ജനം 
കാത്തിരുന്നതേയില്ല 
അയാളുടെ കാലുകള്‍ 
പിടിച്ചു വലിച്ചു 

അപ്പോള്‍ അയാള്‍ 
 കൈകള്‍ പറിഞ്ഞു പോകുംവരെ  
കസേരയുടെ കാലില്‍ പിടിച്ചു 
തൂങ്ങി കൊണ്ടേയിരുന്നു ...

     സുലൈമാന്‍ പെരുമുക്ക് 
     sulaimanperumukku @gmail .com 

 


2013, ജൂലൈ 7, ഞായറാഴ്‌ച

കവിത:വ്രതം നല്‍കുന്ന വിശുദ്ധി

കവിത
.................

വ്രതം നല്‍കുന്ന വിശുദ്ധി
........................................................
ഉമിനീരുകൊണ്ട്
ഉദയം മുതല്‍ അസ്തമയം വരെ
ജീവിക്കുന്നവര്‍ പുണ്യവാന്മാര്‍ ‍

കണ്ണു നീരുകൊണ്ട്
കരളിലെ കറകള്‍
കഴുകിക്കളഞവര്‍
വിശുദ്ധര്‍

ഭക്തികൊണ്ട് ‍
മോഹങ്ങള്‍ക്ക്
കടിഞ്ഞാണിടുന്നവര്‍
ബുദ്ധി പ്രഭാവകര്‍

സാന്ത്വനമേകികൊണ്ടും
സഹന ശീലരായും
റമദാനിലെ ദിന രാത്രങ്ങള്‍ക്ക്
ജീവന്‍ നല്‍കുന്നവര്‍
മഹത്തുക്കള്‍

തീര്‍ത്ഥ യാത്രപോല്‍
ആത്മാവിനു ആനന്ദം ലഭിച്ചവര്‍
ഭാഗ്യവാന്മാര്‍
സ്രഷ്ടാവിനെ ഭയപ്പെടുമ്പോഴും
അതിരറ്റു സ്നേഹിക്കുന്നവര്‍
അനുഗ്രഹീതര്‍

സുലൈമാന്‍ പെരുമുക്ക്
00971553538596