കവിത:അധികാര കസേര...
കവിത
.............
അധികാര കസേര...
............................. .............................. .....
അയാൾ സുന്ദരനാണ്
അധരങ്ങളിൽ സദാ -
പുഞ്ചിരിയാണ്
അകം കറുത്തത്
ആരും കണ്ടതേയില്ല
വാക്കുകള്‍ കൊണ്ട്
സപ്താല്‍ഭുതങ്ങള്‍ തീര്‍ക്കാന്‍
കെല്പുള്ളവന്‍
ബാഹ്യ സൗന്ദര്യത്തിന്‍റെ
ആരാധകര്‍
അയാളെ വാനോളം പുകഴ്ത്തി
വിവേകമതികള്‍
അരുതെന്നു ചൊല്ലി
പൊതു ജനം
ചെവി കൊടുത്തില്ല
ആരാധകര്‍ അയാളെ
അധികാരത്തിന്‍റെ
കസേരയില്‍ ഇരുത്തി
പിന്നെ അവര്‍ -
സ്വയം അടിമത്തത്തിന്‍റെ
ചങ്ങല കഴുത്തിലണിഞ്ഞു
കാല്‍ കീഴിലിരുന്ന
ആരാധകര്‍
സ്തുതി പാടിപ്പാടി
തളര്‍ന്നു വീണു
അവരുണര്‍ന്നപ്പോള്‍
അയാളുടെ കാലുകള്‍
അവരുടെ തലയിലായിരുന്നു
അരുതെന്നു ചൊല്ലിയ
വിവേകമതികളുടെ
രക്തം കൊണ്ടയാള്‍
കല്തുറുങ്കുകളില്‍
ചിത്രം വരച്ചു
തിരിച്ചറിവ്
ജനത്തെ ഇളകി മറിച്ചപ്പോള്‍
വിവേകമതികളുടെ
പിന്മുറക്കാര്‍
അവരെ നയിച്ചു
പിന്നെ ജനം
കാത്തിരുന്നതേയില്ല
അയാളുടെ കാലുകള്‍
പിടിച്ചു വലിച്ചു
അപ്പോള്‍ അയാള്‍
കൈകള്‍ പറിഞ്ഞു പോകുംവരെ
കസേരയുടെ കാലില്‍ പിടിച്ചു
തൂങ്ങി കൊണ്ടേയിരുന്നു ...
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @gmail .com
10 അഭിപ്രായങ്ങള്‍:
അപ്പോള്‍ അയാള്‍
കൈകള്‍ പറിഞ്ഞു പോകുംവരെ
കസേരയുടെ കാലില്‍ പിടിച്ചു
തൂങ്ങി കൊണ്ടേയിരുന്നു ...
ശുഭാശംസകൾ...
അധികാരം ദുഷിപ്പിക്കുന്നു
അധികാരമാണ് പ്രശ്നം .സേവനം ആണെന്ന ചിന്ത മാറി .
കാലുകള്‍ രണ്ടും പറിഞ്ഞു പോന്നാലും വികലാംഗന്‍ ആയി ആ കസേരയില്‍ തുടരും :)
അതെ ,ആർത്തി മൂത്തവരിൽ പതിവായി
കാണുന്നതാണിത് ...വന്നു വായിച്ചു അഭിപ്രായം
രേഖപ്പെടുത്തിയതിൽ സന്തോഷമുണ്ട് ...
തികച്ചും സത്യം ...നന്ദി അജിത്തെട്ടാ .
ഇന്ന് മുഖം മൂടി ധരിക്കുന്നവരെയാണ്
ഏറെ കാണാൻ കഴിയുന്നത്,ജനം
തിരിച്ചറിയാൻ വൈകുന്നു ...നന്ദി .
ഏറെ സന്തോഷമുണ്ട് നല്ല വിലയിരുത്തൽ ...കയ്യൊപ്പിനു നന്ദി ,
വേണുഗോപാൽ .
അപ്പോള്‍ അയാള്‍
കൈകള്‍ പറിഞ്ഞു പോകുംവരെ
കസേരയുടെ കാലില്‍ പിടിച്ചു
തൂങ്ങി കൊണ്ടേയിരുന്നു ..
നന്നായി പറഞ്ഞു ... പ്രതിഷേധം തുടരുക ....!!
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി shukoor ...നന്ദി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം