2013, ജൂലൈ 7, ഞായറാഴ്‌ച

കവിത:വ്രതം നല്‍കുന്ന വിശുദ്ധി

കവിത
.................

വ്രതം നല്‍കുന്ന വിശുദ്ധി
........................................................
ഉമിനീരുകൊണ്ട്
ഉദയം മുതല്‍ അസ്തമയം വരെ
ജീവിക്കുന്നവര്‍ പുണ്യവാന്മാര്‍ ‍

കണ്ണു നീരുകൊണ്ട്
കരളിലെ കറകള്‍
കഴുകിക്കളഞവര്‍
വിശുദ്ധര്‍

ഭക്തികൊണ്ട് ‍
മോഹങ്ങള്‍ക്ക്
കടിഞ്ഞാണിടുന്നവര്‍
ബുദ്ധി പ്രഭാവകര്‍

സാന്ത്വനമേകികൊണ്ടും
സഹന ശീലരായും
റമദാനിലെ ദിന രാത്രങ്ങള്‍ക്ക്
ജീവന്‍ നല്‍കുന്നവര്‍
മഹത്തുക്കള്‍

തീര്‍ത്ഥ യാത്രപോല്‍
ആത്മാവിനു ആനന്ദം ലഭിച്ചവര്‍
ഭാഗ്യവാന്മാര്‍
സ്രഷ്ടാവിനെ ഭയപ്പെടുമ്പോഴും
അതിരറ്റു സ്നേഹിക്കുന്നവര്‍
അനുഗ്രഹീതര്‍

സുലൈമാന്‍ പെരുമുക്ക്
00971553538596 

4 അഭിപ്രായങ്ങള്‍:

2013, ജൂലൈ 7 12:27 PM ല്‍, Blogger ajith പറഞ്ഞു...

അനുഗ്രഹകാലങ്ങള്‍

 
2013, ജൂലൈ 8 3:37 AM ല്‍, Blogger Aneesh chandran പറഞ്ഞു...

പുണ്യക്കാലം ....

 
2013, ജൂലൈ 8 6:44 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

നോമ്പ് വിശുധമാക്കട്ടെ ജീവിതങ്ങൾ

 
2014, ജൂൺ 29 8:29 AM ല്‍, Blogger സുധീര്‍ദാസ്‌ പറഞ്ഞു...

ആശംസകള്‍.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം