2013, ജൂലൈ 13, ശനിയാഴ്‌ച

കവിത :നമുക്ക് വേണ്ടത് ആ സംസ്കാരം .



കവിത 
.................
                  നമുക്ക് വേണ്ടത്  ആ  സംസ്കാരം .
                ..............................................................................
ചരിത്രം 
ജീവിതത്തിൻറെ 
വഴി കാട്ടി യാവുമ്പോൾ 
സംസ്കാര സമ്പന്നർ 
പിറവി  കൊള്ളും 

അറിവുള്ളവനിൽ 
തിരിച്ചറി വില്ലെങ്കിൽ 
അർത്ഥ ശൂന്യ മാണ് 
അവൻ നേടിയതെല്ലാം 

അറിവുള്ളവൻ 
വികാരത്തിനടിമ പ്പെടുമ്പോൾ 
തിരിച്ചറി വുള്ളവൻ 
വിവേകത്താൽ  തിളങ്ങും 

സമുദ്രത്തിൽ നിന്നാണ് 
"അംഗം" സ്നാനം -
ചെയ്യുന്നതെങ്കിലും 
ജലം ദുരു പയോഗ പ്പെടുത്തരുതെന്ന 
നബി വചനം 
കടൽ ക്കരയിൽ  എത്തുമ്പോൾ 
മാത്രം ഓർക്കേണ്ടതല്ല 

മഹാത്മാവ് 
ട്രൈനി ലേക്ക് 
ഓടി ക്കയറുന്നതിനിടയിൽ 
വീണുപോയ -
'ഷൂ  'വിൻറെ അടുത്തേക്ക് 
മറു കാലിലെ  'ഷൂ 'കൂടി -
എറിഞ്ഞതെന്തിനന്നത് 
പരീക്ഷ  ഹാളിൽ 
ഇരിക്കുമ്പോൾ  മാത്രം 
ഓർമ്മി ക്കേണ്ടതല്ല 

വിവേകമുള്ള 
ജനതയിൽ  
അനശ്വരമായ  
സംസ്കാരത്തിൻറെ 
ഉയിർ പ്പ്  കാണാം 
ആ ജനത 
മണ്ണിനൊരിക്കലും 
ഭാരമായിരിക്കില്ല ...

സുലൈമാന്‍ പെരുമുക്ക് 
   00971553538596
sulaimanperumukku @gmail .com 

ചിത്രം :ഫ് .ബി യിൽ നിന്ന് കടമെടുത്തത് .


2 അഭിപ്രായങ്ങള്‍:

2013, ജൂലൈ 14 12:14 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അറിവുള്ളവനിൽ
തിരിച്ചറി വില്ലെങ്കിൽ
അർത്ഥ ശൂന്യ മാണ്
അവൻ നേടിയതെല്ലാം

 
2013, ജൂലൈ 15 4:33 AM ല്‍, Blogger Kalavallabhan പറഞ്ഞു...

ജീവിതത്തിൻറെ
വഴി കാട്ടി യാവുമ്പോൾ
സംസ്കാര സമ്പന്നർ
പിറവി കൊള്ളും

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം