2013, ജൂൺ 29, ശനിയാഴ്‌ച

കവിത :മധുരപ്പതിനേഴ് ....?

Hmm..Tasty..Loving it..
കവിത 
................
                      മധുരപ്പതിനേഴ് ....?

പതിനാറിൽ 
പരിശീലനം തുടങ്ങാം 
പതിനട്ടിൽ വാങ്ങാം 
സാക്ഷ്യ പത്രം 

മധുരപ്പതിനെഴു 
മറന്നു പോയ്‌ എങ്കിലും 
ഓർമിപ്പിക്കാനെത്തും 
വാണിഭക്കാർ 

കട്ടു തിന്നുന്നതും 
വേട്ടയാടുന്നതും 
പതിനെട്ടിൻ 
മുമ്പുള്ളതായിടേണം 

പതിനെട്ടിൻ മുമ്പുള്ള 
പൊട്ടിത്തെറിക്കാണ് 
മാർക്കറ്റിലിന്ന് -
ഏറെ വ്യാല്യു 

നട്ടുച്ച നേരത്ത് 
ഉച്ചത്തിൽ ചൊല്ലുന്ന 
വാക്കുകളൊക്കെയും 
പൊയ് വാക്കുകൾ 

പൂമൊട്ട് 
വിരിയുന്നതിൻ -
മുമ്പെടുത്തു 
പൂതിക്ക് ചൂടി 
നടക്കുന്ന വട്ട് -

ആട്ടക്കളത്തിലും 
ഉണ്ട് ചിലർക്ക് 
ജീവിത മല്ലത് 
അഭിനയ മെത്രെ 

പാതിരാനേരത്തു -
സൂര്യനുദിക്കുകിൽ 
കാണാം നമുക്ക് 
ഈ നാടിന്നകം 

പെണ്ണായ് പിറന്നാൽ 
തകർന്നു പോയ്‌ പിന്നവൾ 
അവൾക്കില്ല സ്വാതന്ത്രിം -
തെല്ലും മണ്ണിൽ 

അവളെടുക്കേണ്ടതും 
അവളുടുക്കേണ്ടതും 
കല്പിച്ചിടുന്നത്‌ 
ബാഹ്യ ലോകം 

അവളെ അവൾക്കായ് 
വിട്ടു നല്കീടുന്ന 
ജനത ഇനിയും 
പിറന്നിടേണം  ....
  
    
 സുലൈമാന്‍ പെരുമുക്ക്
      00971553538596

2013, ജൂൺ 26, ബുധനാഴ്‌ച

കവിത :കൈ നീട്ടുക ഉത്തരാഖണ്ഡിലേക്ക്


Photo

കവിത 
..............
                     കൈ നീട്ടുക    
              ഉത്തരാഖണ്ഡിലേക്ക് 
       ...................................................
ഉത്തരാഖണ്ഡിൽ 
ഒഴുകിടുന്ന 
കണ്ണുനീർ കാണണം 
സഹജർ നമ്മൾ 

ഉറ്റവരൊക്കെയും 
അറ്റു പോയ 
പൈതങ്ങളെ 
ഹൃദയം കൊണ്ടു കാണാം 

അന്നമില്ലാതെ 
അത്താണിയില്ലാതെ 
ദുരിത ക്കയത്തിലായ് 
ജന ലക്ഷങ്ങൾ 

ആകാശവും 
ജന്മം തന്ന മണ്ണും 
ഒട്ടുമേ -
കനിയുന്നതില്ല ഇന്ന് 

സൈന്യത്തിൻ 
നെഞ്ചിലെ 
കനിവുള്ള ഹൃദയം 
തിളങ്ങുന്നു 
ഉത്തരാഖണ്ഡിലിന്ന് 

ജന സേവനത്തിനായ് 
തൻറെ ജീവൻ 
ബലി നല്കിടുന്നു 
മഹാ മനസ്ക്കർ 


അഭിനന്ദനം, അഭിനന്ദനം 
ധീര ജവാന്മാർക്ക് 
അഭിനന്ദനം... 

വർഗീയ വാദിയും 
വംശ വിദ്വേഷിയും 
ഭീകരന്മാരും കണ്ടിടട്ടെ 

പ്രകൃതി ക്ഷോഭിക്കുകിൽ 
പ്രളയം വന്നീടുകിൽ 
സർവ്വരും സമമതു 
നിത്യ സത്യം 

വെട്ടിപ്പിടിച്ചതും  
തട്ടിപ്പറിച്ചതും 
കട്ടെടുത്തുള്ളതും 
കിട്ടുകില്ല 

ജീവൻ വെടിഞ്ഞവർ 
പോയ്‌ മറഞ്ഞു 
ഇനി ജീവനായ് -
പൊരുതുവോരെ 
തുണയ്ക്കാം 

കൈ നീട്ടുക 
നമ്മൾ കൈ നീട്ടുക 
അങ്ങ് ദൂരെയാ-
സോദരങ്ങൾക്കു വേണ്ടി ...

       സുലൈമാന്‍ പെരുമുക്ക്
      00971553538596

2013, ജൂൺ 24, തിങ്കളാഴ്‌ച

കവിത :ജനം തിരിച്ചറിയണം




കവിത 
................
                        ജനം തിരിച്ചറിയണം 
                  .................................................

ജന നായകരെ ,
ചിപ്പിക്കുള്ളിൽ 
ധ്യാനിച്ചിരിക്കുന്ന 
മുത്തിനോടുപമിച്ചാലും 
തൃപ്തരല്ല അണികൾ 

ധീരരായി തെളിയുന്ന 
ഇവർ ഇരുളിൽ 
ഭ്രാന്തരാണ് 

ചുരിദാറണിഞ്ഞു -
നില്ക്കുന്ന 
നോക്കു കുത്തിയെ പോലും 
പീഡിപ്പിക്കാൻ 
തക്കം പാർത്തിരിക്കുന്ന 
കാമാന്ധരുണ്ടിവരിൽ 

ഓരോ 
പീഡനത്തിന്നൊടുവിലും 
പുണ്യാളരായി 
ഉയർത്തെഴുന്നേല്ക്കുന്നിവർ 

പ്രത്യക്ഷത്തിൽ 
വൈരികളായി 
നില്ക്കുന്ന 
ഇരു പക്ഷവും 
ഒരേ നാടകത്തിലെ 
കഥാ പാത്രങ്ങളാണ് 

അഭിനയിച്ചു 
കൊതി തീരാത്ത 
മഹാ നടന്മാർ 

ഊഴമിട്ട് ഭരണത്തെ 
പ്രണയിക്കുന്നിവർ 
താല്പര്യങ്ങൾക്ക് മുന്നിൽ 
കൈ ഉയർത്തുമ്പോൾ 
ഇരുവരും 
ഒരേ പക്ഷത്താണ് 

ഇവിടെ 
ജനം മാത്ര മാണ് 
ജന പക്ഷത്തുള്ളതെന്ന് 
ജനം തിരിച്ചറിയണം .

     സുലൈമാന്‍ പെരുമുക്ക്
      00971553538596

      

2013, ജൂൺ 23, ഞായറാഴ്‌ച

കവിത :സദാചാരത്തിൻറെ ചൂലെടുക്കൂ


കവിത 
................
                      സദാചാരത്തിൻറെ ചൂലെടുക്കൂ 
                .....................................................................
ആകാശത്തിന്നു 
ചുവട്ടിലെ 
നികൃഷ്ട ജീവികൾ ,
അറിവ് ദുരുപയോഗ -
പ്പെടുത്തുന്നവരാണ് 

സദാചാരത്തിൻറെ 
ചൂലുകൊണ്ട് 
ആദ്യം അടിച്ചു 
തള്ളേണ്ടത്‌ 
കപട സദാചാര 
വാദികളേയാണ് 

ഒപ്പിയെടുത്ത 
വ്യഭിചാര ദൃശ്യം 
ലജ്ജയില്ലാതെ  
കുടിലിലും കൊട്ടാരത്തിലും 
എത്തിച്ചു കൊണ്ട് 
ഇവർ പറയുന്നു 

ഞങ്ങൾ ജന സേവകരും 
സദാചാര വാദികളുമണന്ന് 

പുഞ്ചിരിച്ചു കൊണ്ട് 
ഇവർ പുലമ്പുന്നത് 
തിരിച്ചറിയാൻ വൈകരുത് 

നന്മയോട്  
ചേർന്നു നിൽക്കുമ്പോൾ 
നിദ്ര കെടുത്താൻ 
എത്തുന്നവരിൽ 
ഉറ്റ മിത്രവും 
ഒളിഞ്ഞിരിപ്പുള്ളത് 
കാണാൻ കഴിയണം 

അതുകൊണ്ടു തന്നെ 
ഇനി യുള്ള പ്രാർത്ഥന 
ഇങ്ങനെ യാവട്ടെ 

ദൈവമേ എൻറെ 
ശത്രുക്കളെ ഓർത്തു 
ഞാൻ ജാഗ്രത 
പുലർത്തി ക്കൊള്ളാം 

പക്ഷേ എൻറെ 
മിത്രങ്ങളിൽ നിന്ന് 
എന്നെ നീ രക്ഷിക്കേണമേ.... 
.................................................

      സുലൈമാന്‍ പെരുമുക്ക്
      00971553538596