കവിത :ജനം തിരിച്ചറിയണം
................
ജനം തിരിച്ചറിയണം
.............................. ...................
ജന നായകരെ ,
ചിപ്പിക്കുള്ളിൽ
ധ്യാനിച്ചിരിക്കുന്ന
മുത്തിനോടുപമിച്ചാലും
തൃപ്തരല്ല അണികൾ
ധീരരായി തെളിയുന്ന
ഇവർ ഇരുളിൽ
ഭ്രാന്തരാണ്
ചുരിദാറണിഞ്ഞു -
നില്ക്കുന്ന
നോക്കു കുത്തിയെ പോലും
പീഡിപ്പിക്കാൻ
തക്കം പാർത്തിരിക്കുന്ന
കാമാന്ധരുണ്ടിവരിൽ
ഓരോ
പീഡനത്തിന്നൊടുവിലും
പുണ്യാളരായി
ഉയർത്തെഴുന്നേല്ക്കുന്നിവർ
പ്രത്യക്ഷത്തിൽ
വൈരികളായി
നില്ക്കുന്ന
ഇരു പക്ഷവും
ഒരേ നാടകത്തിലെ
കഥാ പാത്രങ്ങളാണ്
അഭിനയിച്ചു
കൊതി തീരാത്ത
മഹാ നടന്മാർ
ഊഴമിട്ട് ഭരണത്തെ
പ്രണയിക്കുന്നിവർ
താല്പര്യങ്ങൾക്ക് മുന്നിൽ
കൈ ഉയർത്തുമ്പോൾ
ഇരുവരും
ഒരേ പക്ഷത്താണ്
ഇവിടെ
ജനം മാത്ര മാണ്
ജന പക്ഷത്തുള്ളതെന്ന്
ജനം തിരിച്ചറിയണം .
സുലൈമാന്‍ പെരുമുക്ക്
00971553538596
14 അഭിപ്രായങ്ങള്‍:
രോഷ കവിത ആണല്ലോ അല്ലേ.. മുകളില്‍ കൊടുത്ത ദോശയുടെ ചിത്രം മനസിലായില്ല...
കവിത നന്നായി...
സസ്നേഹം,
മുകേഷ്
http://mukeshbalu.blogspot.com/
കാമം മൂത്ത കാവല്‍ നായ്ക്കളാണ് നാട്ടില്‍ സദാചാരം വിളമ്പുന്നവര്‍ . ഇവന്‍മാരുടെയൊക്കെ ക്രിത്രിമച്ചിരി കണ്ടാല്‍ കണ്ടിടത്തു വെച്ച് തല്ലിക്കൊഴിക്കണം പല്ലടക്കം ... ! എന്നാലെങ്കിലും അത് കണ്ടിട്ട് മറ്റുള്ളവരെങ്കിലും നന്നയാലോ ... ! സമകാലിക സംഭവങ്ങളോടുള്ള അടങ്ങാത്ത ഈര്‍ഷ സുലൈമാന്‍റെ വരികളില്‍ കാണുന്നുണ്ട്. ഗോ എഹെഡ് !
നേതാക്കള്‍!!!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇക്കാലത്ത് ഇസങ്ങളില്ലാതെ ഇങ്ങനെ വിളിച്ചു പറയാന്‍ അപാരമായ ധൈര്യവും ഉള്ളിന്‍റെ ഉള്ളില്‍ സമൂഹത്തോടുള്ള കളങ്ക മില്ലാത്ത ആര്‍ജ്ജവത്വവുംവേണം .നന്നായി പറഞ്ഞിരിക്കുന്നു...സിദ്ധിയില്ലാത്തവന്‍റെ ആയിരം താളുകള്‍ക്ക് മീതെ യാണല്ലോ കവിത്വമുള്ളവന്‍റെ ഏതാനും വാക്കുകള്‍ ആ നിലക്ക് ഈ വരികള്‍ അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു .അഭിനന്ദനങ്ങള്‍ .!!!
ഇന്ന് മുറിയ്ക്കുള്ളിൽ നടക്കുന്ന പലതും, നാളെ നടുറോഡിൽ പട്ടാപ്പകൽ ജനമദ്ധ്യത്തിൽ നടന്നെന്നു വരാം. അപ്പോഴും അതിൽ പങ്കെടുത്ത രാഷ്ട്രീയക്കാർ പറയും. ''ഏയ്.. അതു ഞാനല്ലാരുന്നു. എന്നെപ്പോലെ വേറേ ആരോ...
ജനമതും വിശ്വസിക്കും..!!!! അഞ്ചു വർഷം കൊണ്ട് പൂത്തു തളിർത്ത് കരിഞ്ഞു പോകുന്ന ഒരുതരം പൂവാണീ ജനരോഷം..!!!!
നല്ല കവിത
ശുഭാശംസകൾ.....
കടിച്ചതിനേക്കാള്‍ വലുതാണ് പൊനത്തിലിരിക്കുന്നത്.......
എങ്ങനെ എഴുതാതിരിക്കും ,പഞ്ചേന്ദ്രിയങ്ങളെല്ലാം മൂടി വെച്ചാലും എഴുതാൻ നിർബന്ധിക്കുന്ന സാഹചര്യമാണ്
നിലവിലുള്ളത് .....ദോശയുടെ ചിത്രം അധികാരത്തിൻറെ
അപ്പക്കഷ്ണമായി കണക്കാക്കുക ,ചിത്രം ഇപ്പോൾ മാറ്റിയത്
ശ്രദ്ധിക്കുമല്ലോ ....നന്ദി ഒരു പാടു നന്ദി സ്നേഹത്തിലെന്നും
വിരുന്നെത്തിടേണം .....
സൗമ്യമായി നമുക്ക് കപട സദാചാരത്തെ
പിച്ചി ചീന്താം .....പ്രോത്സാഹനത്തിനു നന്ദി ...അവിടെത്തെ
മനസ്സ് സ്നേഹത്തോട് കൂടിയിരിക്കട്ടെ ....
യോഗ്യരല്ലാത്തവർ...നന്ദി...ഈ മുഖം എന്നും കാണാൻ ആഗ്രഹിക്കുന്നു ..... .
ഇസങ്ങളെല്ലാം നിരാശയാണ് നല്കിയത്
അവ കിളിർത്ത മണ്ണിൽ പോലും പാടേ
കരിഞ്ഞു പോയി .....പ്രോത്സാഹനത്തിനും
കയ്യൊപ്പിനും നന്ദി ,മനസ്സിൽ ഈ സ്നേഹം തിളങ്ങട്ടെ ...
നല്ല ഉപമ ,ശെരിയായ വിലയിരുത്തൽ ...സ്നേഹം
ആ മനസ്സിൻറെ കൂടെ യുണ്ടെന്നറിയുമ്പോൾ ഏറെ
സന്തോഷമുണ്ട് ....നന്ദി .
താങ്കൾ പറഞ്ഞത് ശെരിയാണ് ...നല്ല അഭിപ്രായം. സ്നേഹം
മനസ്സിലിരിക്കട്ടെ ....നന്ദി .
ഇനിയും ഇതുപോലുള്ള കവിതകൾ തഗളുടെ തുലികയിൽ നിന്ന് ജന്മകൊള്ളട്ടെ ..ആയിരം ആയിരം അഭിനത്നഗ്നൾ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം