കവിത :മധുരപ്പതിനേഴ് ....?
കവിത
................
മധുരപ്പതിനേഴ് ....?
പതിനാറിൽ
പരിശീലനം തുടങ്ങാം
പതിനട്ടിൽ വാങ്ങാം
സാക്ഷ്യ പത്രം
മധുരപ്പതിനെഴു
മറന്നു പോയ് എങ്കിലും
ഓർമിപ്പിക്കാനെത്തും
വാണിഭക്കാർ
കട്ടു തിന്നുന്നതും
വേട്ടയാടുന്നതും
പതിനെട്ടിൻ
മുമ്പുള്ളതായിടേണം
പതിനെട്ടിൻ മുമ്പുള്ള
പൊട്ടിത്തെറിക്കാണ്
മാർക്കറ്റിലിന്ന് -
ഏറെ വ്യാല്യു
നട്ടുച്ച നേരത്ത്
ഉച്ചത്തിൽ ചൊല്ലുന്ന
വാക്കുകളൊക്കെയും
പൊയ് വാക്കുകൾ
പൂമൊട്ട്
വിരിയുന്നതിൻ -
മുമ്പെടുത്തു
പൂതിക്ക് ചൂടി
നടക്കുന്ന വട്ട് -
ആട്ടക്കളത്തിലും
ഉണ്ട് ചിലർക്ക്
ജീവിത മല്ലത്
അഭിനയ മെത്രെ
പാതിരാനേരത്തു -
സൂര്യനുദിക്കുകിൽ
കാണാം നമുക്ക്
ഈ നാടിന്നകം
പെണ്ണായ് പിറന്നാൽ
തകർന്നു പോയ് പിന്നവൾ
അവൾക്കില്ല സ്വാതന്ത്രിം -
തെല്ലും മണ്ണിൽ
അവളെടുക്കേണ്ടതും
അവളുടുക്കേണ്ടതും
കല്പിച്ചിടുന്നത്
ബാഹ്യ ലോകം
അവളെ അവൾക്കായ്
വിട്ടു നല്കീടുന്ന
ജനത ഇനിയും
പിറന്നിടേണം ....
7 അഭിപ്രായങ്ങള്‍:
നന്ന് എന്ന് ചുരുക്കത്തില്‍ പറയാം... :)
ആനുകാലിക പ്രസക്തി ഉള്ള രചന. ആശംസകള്‍.,..]
http://aswanyachu.blogspot.in/
ഇന്നിന്റെ രചന.
മധുരമില്ലാത്ത ചില കാര്യങ്ങള്‍ ..നന്നായി എഴുതി.
ഒരു നല്ല നാളെയ്ക്കായി ,
ഈ വരികൾ ഉപകരിക്കട്ടെ ..
ആശംസകൾ ..
അവളെ അവൾക്കായ്
വിട്ടു നല്കീടുന്ന
ജനത ഇനിയും
പിറന്നിടേണം ...
പാതിരാ നേരത്ത് സൂര്യനുദിക്കുകില്‍ ..... നല്ല ഉപമ !
പക്ഷെ... ഇതായിരുന്നു പണ്ട്.
ഇന്നതല്ല ...
കാലത്തോടൊപ്പം അഭിരുചികളും മാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം