2013, ജൂൺ 26, ബുധനാഴ്‌ച

കവിത :കൈ നീട്ടുക ഉത്തരാഖണ്ഡിലേക്ക്


Photo

കവിത 
..............
                     കൈ നീട്ടുക    
              ഉത്തരാഖണ്ഡിലേക്ക് 
       ...................................................
ഉത്തരാഖണ്ഡിൽ 
ഒഴുകിടുന്ന 
കണ്ണുനീർ കാണണം 
സഹജർ നമ്മൾ 

ഉറ്റവരൊക്കെയും 
അറ്റു പോയ 
പൈതങ്ങളെ 
ഹൃദയം കൊണ്ടു കാണാം 

അന്നമില്ലാതെ 
അത്താണിയില്ലാതെ 
ദുരിത ക്കയത്തിലായ് 
ജന ലക്ഷങ്ങൾ 

ആകാശവും 
ജന്മം തന്ന മണ്ണും 
ഒട്ടുമേ -
കനിയുന്നതില്ല ഇന്ന് 

സൈന്യത്തിൻ 
നെഞ്ചിലെ 
കനിവുള്ള ഹൃദയം 
തിളങ്ങുന്നു 
ഉത്തരാഖണ്ഡിലിന്ന് 

ജന സേവനത്തിനായ് 
തൻറെ ജീവൻ 
ബലി നല്കിടുന്നു 
മഹാ മനസ്ക്കർ 


അഭിനന്ദനം, അഭിനന്ദനം 
ധീര ജവാന്മാർക്ക് 
അഭിനന്ദനം... 

വർഗീയ വാദിയും 
വംശ വിദ്വേഷിയും 
ഭീകരന്മാരും കണ്ടിടട്ടെ 

പ്രകൃതി ക്ഷോഭിക്കുകിൽ 
പ്രളയം വന്നീടുകിൽ 
സർവ്വരും സമമതു 
നിത്യ സത്യം 

വെട്ടിപ്പിടിച്ചതും  
തട്ടിപ്പറിച്ചതും 
കട്ടെടുത്തുള്ളതും 
കിട്ടുകില്ല 

ജീവൻ വെടിഞ്ഞവർ 
പോയ്‌ മറഞ്ഞു 
ഇനി ജീവനായ് -
പൊരുതുവോരെ 
തുണയ്ക്കാം 

കൈ നീട്ടുക 
നമ്മൾ കൈ നീട്ടുക 
അങ്ങ് ദൂരെയാ-
സോദരങ്ങൾക്കു വേണ്ടി ...

       സുലൈമാന്‍ പെരുമുക്ക്
      00971553538596

15 അഭിപ്രായങ്ങള്‍:

2013, ജൂൺ 26 11:33 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂൺ 27 1:23 AM ല്‍, Blogger Habeeb Rahman പറഞ്ഞു...

നന്നായിരിക്കുന്നു.ആശംസകള്‍

 
2013, ജൂൺ 27 3:18 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

നനയുന്ന കണ്ണുകൾ

 
2013, ജൂൺ 27 11:43 AM ല്‍, Blogger ajith പറഞ്ഞു...

ഉത്തരം ഖണ്ഡങ്ങളായിപ്പോയി

 
2013, ജൂൺ 27 10:22 PM ല്‍, Blogger Anu Raj പറഞ്ഞു...

ഉറ്റി വീണ കണ്ണു നീര്‍....ഇറ്റി വീണ കണ്ണുനീരല്ലേ ശരി..കവിത അവസരോചിതമായി. ആശംസകള്‍

 
2013, ജൂൺ 28 1:49 AM ല്‍, Blogger ധ്വനി (The Voice) പറഞ്ഞു...

പ്രളയത്തില്‍ പൊലിഞ്ഞ ജീവനുകള്‍ സ്വര്‍ഗ്ഗം പൂകട്ടെ.. !!

 
2013, ജൂൺ 28 1:52 AM ല്‍, Blogger മാനു പൂക്കോട്ടൂര്‍ പറഞ്ഞു...

നനവാര്‍ന്ന വരികള്‍........
ആശംസകള്‍

 
2013, ജൂൺ 29 8:05 AM ല്‍, Blogger വര്‍ഷിണി* വിനോദിനി പറഞ്ഞു...

പ്രാർത്ഥനകൾ...വരികൾക്ക്‌ ധാർമ്മിക ബോധമുണർത്താനായി...ആശംസകൾ..!

 
2013, ജൂൺ 29 9:50 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഒരു ദേശ സ്നേഹിയുടെ, മതേതര വാദിയുടെ, മനുഷ്യ സ്നേഹിയുടെ കവിത. ഭാവുകങ്ങൾ....

ശുഭാശംസകൾ.....

 
2013, ജൂലൈ 2 10:36 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്നേഹത്തോടെ സ്വീകരിക്കുന്നു ...നന്ദി ഷാജു .

 
2013, ജൂലൈ 2 11:00 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അകലേ നിന്നെത്തുന്ന ആശംസകൾ
എന്നെ ഏറെ സന്തോഷിപ്പിക്കുന്നു ...നന്ദി .

 
2013, ജൂലൈ 2 11:04 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നാം ഉൾക്കണ്ണ് കൊണ്ട് കാണണം ....

 
2013, ജൂലൈ 2 11:08 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ചിന്തിക്കുന്നവർക്ക് പാഠമുണ്ട് ......

 
2013, ജൂലൈ 2 11:21 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഉറ്റി 'വീണ എന്ന പ്രയോഗം തെറ്റില്ലന്ന അഭിപ്രായത്തിലാണ്
ഇപ്പോഴും ഞാൻ ഉള്ളത് ...അഭിപ്രായം അറിയിച്ചതിൽ
സന്തോഷമുണ്ട് നന്ദി ....

 
2013, ജൂലൈ 2 11:25 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നമുക്ക് പ്രാർത്ഥിക്കാം .....ദൈവം സ്വീകരിക്കട്ടെ ...നന്ദി .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം