കവിത :സദാചാരത്തിൻറെ ചൂലെടുക്കൂ
കവിത
................
സദാചാരത്തിൻറെ ചൂലെടുക്കൂ
.............................. .............................. .........
ആകാശത്തിന്നു
ചുവട്ടിലെ
നികൃഷ്ട ജീവികൾ ,
അറിവ് ദുരുപയോഗ -
പ്പെടുത്തുന്നവരാണ്
സദാചാരത്തിൻറെ
ചൂലുകൊണ്ട്
ആദ്യം അടിച്ചു
തള്ളേണ്ടത്
കപട സദാചാര
വാദികളേയാണ്
ഒപ്പിയെടുത്ത
വ്യഭിചാര ദൃശ്യം
ലജ്ജയില്ലാതെ
കുടിലിലും കൊട്ടാരത്തിലും
എത്തിച്ചു കൊണ്ട്
ഇവർ പറയുന്നു
ഞങ്ങൾ ജന സേവകരും
സദാചാര വാദികളുമണന്ന്
പുഞ്ചിരിച്ചു കൊണ്ട്
ഇവർ പുലമ്പുന്നത്
തിരിച്ചറിയാൻ വൈകരുത്
നന്മയോട്
ചേർന്നു നിൽക്കുമ്പോൾ
നിദ്ര കെടുത്താൻ
എത്തുന്നവരിൽ
ഉറ്റ മിത്രവും
ഒളിഞ്ഞിരിപ്പുള്ളത്
കാണാൻ കഴിയണം
അതുകൊണ്ടു തന്നെ
ഇനി യുള്ള പ്രാർത്ഥന
ഇങ്ങനെ യാവട്ടെ
ദൈവമേ എൻറെ
ശത്രുക്കളെ ഓർത്തു
ഞാൻ ജാഗ്രത
പുലർത്തി ക്കൊള്ളാം
പക്ഷേ എൻറെ
മിത്രങ്ങളിൽ നിന്ന്
എന്നെ നീ രക്ഷിക്കേണമേ....
.............................. ...................
സുലൈമാന്‍ പെരുമുക്ക്
00971553538596
14 അഭിപ്രായങ്ങള്‍:
പ്രാര്‍ഥനകളും കാഴ്ചകളും മാറ്റേണ്ട സമയം എന്നോ കഴിഞ്ഞു
സമയോചിതം
അതാണ് രചനയെ മനോഹരമാക്കുക
അഭിനന്ദനങ്ങൾ
ലജ്ജ എന്ന വികാരം ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമെന്ന മഹത് വാക്യം കണ്മുന്നിൽ പുലരുകയാണ്
അധർമികൾ രാജി വക്കട്ടെ
കവിത മാറ്റൊലി കൊള്ളട്ടെ
ഈ കവിതയ്ക്കും ആ ധ്ര്ശ്യങ്ങള്‍ അകമ്പടിയുണ്ട്
നല്ല വരികള്‍
ആരുമില്ലെന്നോ...?
തിരിച്ചറിയട്ടെ ...അഭിപ്രായം രേഖപ്പെടുത്തിയതിൽ
ഏറെ സന്തോഷമുണ്ട് ....
പ്രോത്സാഹനത്തിനും കയ്യൊപ്പിനും നന്ദി ....
തിരുവരുളുകളിൽ പൊളിവില്ല...നല്ല വാക്കുകൾക്ക് നന്ദി ....
നന്ദി ഒരു പാട് നന്ദി.....
അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട് ...
ഇവിടെ കാണുന്ന രംഗം അറപ്പുളവാകാത്തതായത് കൊണ്ടും
ചാനലുകളെ കാണിക്കാമെന്നത് കൊണ്ടും എടുത്തു ചേർത്തതാണ് .
പ്രോത്സാഹനത്തിനും കയ്യൊപ്പിനും നന്ദി ....
ഉണ്ടാവാതിരിക്കില്ല ....മീഡിയ വണ്‍ ഈ ദൃശ്യങ്ങൾ കാണിക്കാതെ സംസ്ക്കാരം കാത്തു സൂക്ഷിച്ചു .
നന്ദി ഒരു പാട് നന്ദി.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം