2012, നവംബർ 22, വ്യാഴാഴ്‌ച

ഗാനം :സ്നേഹാമൃതം .....ഗാനം
                        സ്നേഹാമൃതം......

സ്നേഹാമൃതം തന്ന സുന്ദരി
മോഹാംബരത്തിലെ ചന്ദ്രികേ
സ്വപ്‌നങ്ങള്‍ ഇന്ന് പൂവണിഞ്ഞു
അനുഗ്രഹ ജന്മം സഫലമായി
.......................................................
മാനത്തെ മഴവില്ല് പോലെ
മനസ്സില്‍ നിറമാല ചാര്‍ത്തി
പൂന്തിങ്കള്‍ പോലെ നീ ചിരി തൂകി
പൂവാടിയില്‍ നീ കളിയാടി
...............................................................
മഞ്ഞില്‍ വിരിഞ്ഞുള്ള പൂവേ
മങ്ങാതെ നില്‍ക്കും നിലാവേ
ഒരു കൊച്ചു കഥ നീ പരഞ്ഞാട്ടെ
പൊട്ടി ചിരിക്കാം നമുകൊന്നായ്
..................................................................
കുളിര്‍ തെന്നലായ് നീ ഒഴുകി വരൂ
ലതയായ് പടരു   എന്‍ മേനിയില്‍
സ്നേഹത്തിന്‍ സാഗര തീരത്ത്‌
ഒന്നിച്ചിരിക്കാന്‍ കൂടെ വരൂ .  

                               സുലൈമാന്‍ പെരുമുക്ക്

കവിത:കണ്ണന്‍റെ നാദം
കവിത
................
                                     കണ്ണന്‍റെ നാദം
                            ............................................

കാര്‍മുകില്‍ വര്‍ണന്റെ മുരളിയില്‍ ഉണരുവത്
കതിരവന്‍ ചിന്തും പ്രകാശമായ് തെളിയുമത്
പൂവിനും വണ്ടിനും പൂമ്പാറ്റകള്‍ക്കും
അനുരാഗ സംഗീത തേന്മഴയായ്‌ അത് 

കുയില്‍ ഏറ്റുപാടുന്നു മയില്‍പീലി വിടര്‍ത്തുന്നു
മാനത്തു മഴവില്ല് ചിരിതൂകി നില്‍ക്കുന്നു
സ്വര രാഗം കേട്ടുണരും അരയന്നം ചാഞ്ചാടി
സ്വര്‍ഗീയ അനുഭൂതിയായ് വന്നു പൂന്തന്നല്‍

പറവകള്‍ പാടുന്നു പുഴകളും പാടുന്നു
പാരിജാതം നീളെ  പൂത്തുലഞ്ഞിടുന്നു
ഗോക്കളെ മേചോരാ ബാലന്റെ ചുണ്ടിലെ
ഈണത്തില്‍ മുഴുകി പുളകിതമായ് ലോകം

പാല മൃതുമായ് വന്ന കണ്ണന്‍ എന്‍ മാനസം 
കനക കതിര്‍ പോലെ ശോഭിതമാക്കി
പാഴ്മുളം തണ്ടിന് ചൈതന്യ മേകിയ
പാര്‍ത്ഥ സാരഥിയോട് നന്ദിയോതുന്നു ഞാന്‍         
              സുലൈമാന്‍ പെരുമുക്ക്
             00971553538596
              sulaimanperumukku@gmail.com

2012, നവംബർ 21, ബുധനാഴ്‌ച

അജ്മല്‍ കസബിനോട് ....?അജ്മല്‍ കസബിനോട് ....?

വിശപ്പാണോ 
നിന്നെ ഇതുവഴി നടത്തിയത് 
രക്ത ദാഹത്തിന്‍ 
കൊതി മൂത്ത് എത്തിയോ നീ 

നിന്‍റെ വഴികാട്ടി 
ആരെന്ന സത്യം 
സത്ത് പോകും മുമ്പ് 
ചൊല്ലിയോ നീ 

ആട്ടി വിട്ടുള്ളതോ 
കൂട്ടി വന്നുള്ളതോ 
കൃത്യമായ് നേട്ടം കൊയ്തതാര് 

വിധി വന്നുപോയ്‌ 
നിന്‍റെ കഥ തീര്‍ന്നു പോയ്‌ 
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ 
നിന്നെ കൊടും 
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ 

മണ്ണില്‍ ജനിക്കാന്‍ 
അര്‍ഹാനല്ലാത്തോരാള്‍ 
ജീവിക്കുവാന്‍ 
അര്‍ഹനല്ല തെല്ലും 

ഭാരതിയര്‍ 
ഞങ്ങള്‍ ക്കെത്തുവാന്‍ ഏറെ 
കടമ്പകള്‍ ഉള്ള മണിമന്ദിരത്തില്‍ 
എത്തി പ്പിടിച്ചു നീ 
ഏറെ നാള്‍ തങ്ങി നീ 
നിഗൂഡത പിന്നെയും ബാക്കിയായി 

ഒട്ടേറെ ജീവന്‍ 
കവര്ന്നു പോയ്‌ നീ 
തത്തുല്ല്യ ശിക്ഷ നല്കിടുവാന്‍ 
ഇഹ ലോകം 
എന്നും അപ്രാപ്പ്യമാണ് 
പാരത്രിക കഥ അറിയുന്നുവോ ?

2012, നവംബർ 19, തിങ്കളാഴ്‌ച

ഓ സുഹുറാ ...ഗാനം

മഞ്ചാടി മറുകുള്ള മൊഞ്ചുള്ള സുഹുറാ നിന്‍
നെഞ്ചില്‍ പഞ്ചാമൃതമുണ്ടോ
മാനാത്തുതിക്ക്ന ചേലൊത്ത ഖമറിന്റെ
ഒളി ഖല്‍ബില്‍ തെളിയുന്നുണ്ടോ
.......................................................................
മൈലാഞ്ചി തോപ്പിലും മൈലാടും കുന്നിലും
ഓടിക്കളിച്ചൊരു കാലം
 മനസ്സില്‍ തെളിയുമ്പോള്‍
മുഹബ്ബത്തിന്‍ തിരമാല അലതല്ലുക യാണെന്‍ പൊന്നെ
...............................................................
കാരാ കാര പ്പഴം വേണമെന്ന് ചൊല്ലി
വാശീ പിടിച്ച തോര്ക്കുന്നോ
കസ്ത്തൂരി മാംപ്പഴം പകരം ഞാന്‍  നല്‍കി
നിന്‍ കണ്ണീര്‍ തുടച്ചില്ലന്ന്‍   
............................................................................
ഒറ്റ നാണയത്തിന്‍ തുട്ടുകള്‍ നട്ടിടുകില്‍
മുളപൊട്ടി വരുമെന്നോതീ
ഒരു പാടു വട്ടം ഞാന്‍ നാണയം നിന്നോട്
വാങ്ങി കളിപ്പിചില്ലേ
.......................................................................  
കൊഞ്ചും കിളിയെ ചൊല്ല് നെഞ്ചില്‍ 
 അറബന മുട്ടും പാട്ടും നീ കേള്‍ക്കുന്നുണ്ടോ
മനസിലെ പൂവടികയില്‍ തേനുണ്ണാന്‍ കരിവണ്ടായ്
ഞാന്‍ എന്നും എത്താറുണ്ടോ
..............................................................