കവിത:കണ്ണന്‍റെ നാദം
കവിത
................
.............................. ..............
കാര്‍മുകില്‍ വര്‍ണന്റെ മുരളിയില്‍ ഉണരുവത്
കതിരവന്‍ ചിന്തും പ്രകാശമായ് തെളിയുമത്
പൂവിനും വണ്ടിനും പൂമ്പാറ്റകള്‍ക്കും
അനുരാഗ സംഗീത തേന്മഴയായ് അത്
കുയില്‍ ഏറ്റുപാടുന്നു മയില്‍പീലി വിടര്‍ത്തുന്നു
മാനത്തു മഴവില്ല് ചിരിതൂകി നില്‍ക്കുന്നു
സ്വര രാഗം കേട്ടുണരും അരയന്നം ചാഞ്ചാടി
സ്വര്‍ഗീയ അനുഭൂതിയായ് വന്നു പൂന്തന്നല്‍
പറവകള്‍ പാടുന്നു പുഴകളും പാടുന്നു
പാരിജാതം നീളെ പൂത്തുലഞ്ഞിടുന്നു
ഗോക്കളെ മേചോരാ ബാലന്റെ ചുണ്ടിലെ
ഈണത്തില്‍ മുഴുകി പുളകിതമായ് ലോകം
പാല മൃതുമായ് വന്ന കണ്ണന്‍ എന്‍ മാനസം
കനക കതിര്‍ പോലെ ശോഭിതമാക്കി
പാഴ്മുളം തണ്ടിന് ചൈതന്യ മേകിയ
പാര്‍ത്ഥ സാരഥിയോട് നന്ദിയോതുന്നു ഞാന്‍
സുലൈമാന്‍ പെരുമുക്ക്
00971553538596
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം