ഓ സുഹുറാ ...
ഗാനം
മഞ്ചാടി മറുകുള്ള മൊഞ്ചുള്ള സുഹുറാ നിന്‍
നെഞ്ചില്‍ പഞ്ചാമൃതമുണ്ടോ
മാനാത്തുതിക്ക്ന ചേലൊത്ത ഖമറിന്റെ
ഒളി ഖല്‍ബില്‍ തെളിയുന്നുണ്ടോ
.............................. .............................. ...........
മൈലാഞ്ചി തോപ്പിലും മൈലാടും കുന്നിലും
ഓടിക്കളിച്ചൊരു കാലം
മനസ്സില്‍ തെളിയുമ്പോള്‍
മുഹബ്ബത്തിന്‍ തിരമാല അലതല്ലുക യാണെന്‍ പൊന്നെ
.............................. .............................. ...
കാരാ കാര പ്പഴം വേണമെന്ന് ചൊല്ലി
വാശീ പിടിച്ച തോര്ക്കുന്നോ
കസ്ത്തൂരി മാംപ്പഴം പകരം ഞാന്‍ നല്‍കി
നിന്‍ കണ്ണീര്‍ തുടച്ചില്ലന്ന്‍
.............................. .............................. ................
ഒറ്റ നാണയത്തിന്‍ തുട്ടുകള്‍ നട്ടിടുകില്‍
മുളപൊട്ടി വരുമെന്നോതീ
ഒരു പാടു വട്ടം ഞാന്‍ നാണയം നിന്നോട്
വാങ്ങി കളിപ്പിചില്ലേ
.............................. .............................. ...........
കൊഞ്ചും കിളിയെ ചൊല്ല് നെഞ്ചില്‍
അറബന മുട്ടും പാട്ടും നീ കേള്‍ക്കുന്നുണ്ടോ
മനസിലെ പൂവടികയില്‍ തേനുണ്ണാന്‍ കരിവണ്ടായ്
ഞാന്‍ എന്നും എത്താറുണ്ടോ
.............................. .............................. ..
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം