അജ്മല്‍ കസബിനോട് ....?
അജ്മല്‍ കസബിനോട് ....?
വിശപ്പാണോ
നിന്നെ ഇതുവഴി നടത്തിയത്
രക്ത ദാഹത്തിന്‍
കൊതി മൂത്ത് എത്തിയോ നീ
നിന്‍റെ വഴികാട്ടി
ആരെന്ന സത്യം
സത്ത് പോകും മുമ്പ്
ചൊല്ലിയോ നീ
ആട്ടി വിട്ടുള്ളതോ
കൂട്ടി വന്നുള്ളതോ
കൃത്യമായ് നേട്ടം കൊയ്തതാര്
വിധി വന്നുപോയ്
നിന്‍റെ കഥ തീര്‍ന്നു പോയ്
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
നിന്നെ കൊടും
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
മണ്ണില്‍ ജനിക്കാന്‍
അര്‍ഹാനല്ലാത്തോരാള്‍
ജീവിക്കുവാന്‍
അര്‍ഹനല്ല തെല്ലും
ഭാരതിയര്‍
ഞങ്ങള്‍ ക്കെത്തുവാന്‍ ഏറെ
കടമ്പകള്‍ ഉള്ള മണിമന്ദിരത്തില്‍
എത്തി പ്പിടിച്ചു നീ
ഏറെ നാള്‍ തങ്ങി നീ
നിഗൂഡത പിന്നെയും ബാക്കിയായി
ഒട്ടേറെ ജീവന്‍
കവര്ന്നു പോയ് നീ
തത്തുല്ല്യ ശിക്ഷ നല്കിടുവാന്‍
ഇഹ ലോകം
എന്നും അപ്രാപ്പ്യമാണ്
പാരത്രിക കഥ അറിയുന്നുവോ ?
16 അഭിപ്രായങ്ങള്‍:
കവിതക്ക്ന നല്ല പ്രാസമുണ്ട്. ഇനിയും കൂടുതല്‍ വ്യത്യസ്തമായ ഒരുപാട്വി വിഷയങ്ങള്‍ കുറിക്കുവാന്‍ ആശംസകള്‍!,!!
നന്നായി.. അജ്മല്‍ കസബിന്റെ മറ്റൊരു മുഖം .. ഇത് കൂടി വായിക്കൂ... http://drmanojvellanad.blogspot.in/2012/11/blog-post_22.html
വിധി വന്നുപോയ്
നിന്‍റെ കഥ തീര്‍ന്നു പോയ്
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
നിന്നെ കൊടും
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
വളരെ മനോധരമായ ഒരു കവിത.... എല്ലാ അര്‍ഥവും തികഞ്ഞ കവിത. പിന്നെ എനിക്ക് ഇഷ്ടമായത് ഇവിടെ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ചോദ്യത്തിന് ഒപ്പം മനസ്സില്‍ തെലിയുന്നു എന്നതാണ്... ആശംസകള്‍
കൊള്ളാം ആശംസകൾ
ഇഹത്തിലും പരത്തിലും കൊലയാളിക്ക് ശിക്ഷ തന്നെ ... നല്ല വരികള്‍.. ആശംസകള്‍..
ആശയവും വരിയും മികച്ചതാണ് ആശംസകള്‍
good one...
എന്‍റെ കവിത വായിക്കാന്‍ സമയം
നീക്കി വെച്ചതില്‍ ഏറെ സന്തോഷമുണ്ട് ....നന്ദി....
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Strong one
നന്നായി, സമർപ്പിക്കാം നമ്മുക്ക് തീവ്രവാദികൾക്കും ഭീകരവാദികൾക്കും
വിധി വന്നുപോയ്
നിന്‍റെ കഥ തീര്‍ന്നു പോയ്
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
നിന്നെ കൊടും
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
വരികള്‍ യാതാര്‍ത്ത്യത്തോട് വളരെ അടുത്തു നില്‍ക്കുന്നു .. തുടരുക ആശംസകള്‍ ...
ഇഹത്തിലെതു കഴിഞ്ഞു . പരലോകത്തില്‍ നിന്നെ നാഥന്‍ കാക്കട്ടെ . നല്ല കവിത കോയ . ഇഷ്ടമായി ...
കവിത വായിച്ചു വായും പൊളിച്ചിരിക്കാറുള്ള അജത് ഭായി പോലും സ്ട്രോങ്ങ് എന്ന് പറഞ്ഞിരിക്കുന്നു!
ഇത് കവിതയാണോ അതോ ലളിതഗാനമോ!
ഈ മാസം കഴിയട്ടെ. കണ്ണൂരാനും കവിത കൊണ്ടൊരു അലക്ക് നടത്തും.
ഞാനും കണ്ണൂരാനും കൂടി സഘഗാനമായി ഒരു ലളിതഗാനമാലപിക്കും അടുത്ത മലയാളം ബ്ലോഗ്ഗേഴ്സ് മീറ്റിൽ. പ്രാസമൊപ്പിച്ചതാണേലും പ്രയാസമില്ലാതെ വായിക്കാം.
ആശംസകൾ.
മരണം ഒരുവനെ അജയ്യനാക്കും എന്ന് കൂടീ ഓർമിപ്പിക്കട്ടെ. മരണതിലൂടെ ഇനിയൊരിക്കലും മരണമില്ലാത അവന്റെ വിജയഗാഥകൾ തീവ്രവാദികൾ പാടി പുകഴ്ത്തിയാലും, ഇത്തരം കവിതകൾ മനസ്സിനെ ചിന്തിപ്പിക്കും. നല്ല വരികൾ. നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം