2017 ഏപ്രിൽ 19, ബുധനാഴ്‌ച

ഇതാണ് ശരി!*


ഇതാണ് ശരി!*
~ ~ ~ ~ ~ ~ ~
വർഗ്ഗീയ
വാദികൾ ആരെന്ന്
സഖാക്കൾ പറയും!
രാജ്യദ്രോഹികൾ
ആരെന്ന്
സംഘികൾ പറയും.!
ഇരുവരും വിരൽ ചൂണ്ടുക
ആർക്കു നേരെയെന്നത്
പൊതുജനം പറയും!!
കാരണം,
പൊതു ജനത്തെ
ഇതു വരേയും
അതാണവർ പഠിപ്പിച്ചത്!!
<><><><><><><><><><><>
* വേട്ടക്കാർക്കു വേണ്ടത്
ഇരകളേയാണ്.ഒരു കൂട്ടർ
വെറുപ്പോടെ ഞെക്കിക്കൊല്ലുന്നു.
മറുകൂട്ടർ സ്നേഹം നടിച്ച്
നക്കിക്കൊല്ലുന്നു... എന്തായാലും
ഇരകളുടെ ധർമ്മം സഹന ശീലരായി
മരിക്കാൻ കാത്തിരിക്കുക മാത്രമാണ്!
ഒററുകാർക്ക് തൽക്കാലം
രക്ഷപ്പെടാമെന്ന് രഹസ്യമായവർ
എഴുതി വെച്ചിട്ടുണ്ട്!!!
---------------------------------------------------
സുലൈമാൻ പെരുമുക്ക്

മരുമകൾ*


മരുമകൾ*
___________
ആരാണു മരുമകൾ?
ആരാന്നു മരുമകൾ?
മരുമകൾ
ആരെന്നു കേട്ടാൽ
പലരുO പറയാതെ പറയും
അവളെൻ്റെ അടിമയാണെന്ന്‌!
മരുമകളെ നോക്കി,
മരുമകളെ നോക്കി
മകളേയെന്നു വിളിക്കുവോർ
വിരളമീ മണ്ണിൽ -
വളരെ ,വളരേ
വിളമീ മണ്ണിൽ!!
കാണാം നമുക്ക്
കാടിൻ്റെ മക്കളിൽ
മനുഷ്യത്വമുള്ളവരെ യേറേ!
നെറ്റിൽ
നമസ്കാരത്തഴമ്പുണ്ട്
ചന്ദനക്കുറിയുണ്ട്
കൈയിൽ കൊന്തയുണ്ട് - പിന്നെ
സംസ്കാര ചിഹ്നങ്ങളും
ചിന്തകളുമുണ്ട്!!
എന്നിട്ടും
ഗാർഹിക പീഡനം
പതിവായ് തുടരുന്നു -
സഹിച്ചു, സഹിച്ചു ഏതോ
ഒരുണർവിൽ
പൊട്ടിത്തെറികൾ കേൾക്കുന്നു!!!
മൂക്കറ്റം
തിന്നാൻ കൊടുത്ത്
മൂരിയെ പോലെ
പണിയെടുപ്പിക്കുന്നു ചിലർ,
വേറെ ചിലർ
പട്ടിണിക്കിട്ട് കൊല്ലുന്നു!
കാണാം നമുക്ക്
കാടിൻ്റെ മക്കളിൽ
മനുഷ്യത്വമുള്ളവരെ യേറേ!
മകളെ പൊന്നേയെന്നു
വിളിക്കുമ്പോൾ
മരുമകളെ കാന്താരിയെന്നും
കഴുതേയെന്നും .... വിളിക്കുന്നു .
ക്രൂരത,
ഇത് കൊടുo ക്രൂരത.
പാവം,
എത്രയെത്ര
പെൺകൊടികളിവിടെ
പതിവായി തേങ്ങുന്നു,
കണ്ണീർ പൊഴിക്കുന്നു...**
ഈ തേങ്ങലുകൾ
ശാപമായ് വന്ന്
അവളുടെ കോന്തനിലും
പിന്നെ അവൻ്റെ
മാതാപിതാക്കളിലും
ഉൾക്ക പോൽ വന്നു വീഴുo,
വൈകാതെ ,ഒട്ടും വൈകാതേ....
<><><><><><><><><><><><>
* ഭൂമിയിലുള്ള സകല ആൺകോന്തൻമാർക്കും
അവരുടെ മാതാപിതാക്കൾക്കും
ഈ കവിത ഞാൻ സമർപ്പിക്കുന്നു.
** തേങ്ങുന്ന മനസ്സുകൾക്ക് എൻ്റെ
വരികൾ സാന്ത്വനമാകട്ടേ....
........................................................
സുലൈമാൻ പെരുമുക്ക്

2017 ഏപ്രിൽ 17, തിങ്കളാഴ്‌ച

ഈച്ചയും തേനീച്ചയും*

ഈച്ചയും തേനീച്ചയും*
---------------------------------
ഈച്ചയെ
കണ്ടു പഠിക്കല്ലേ,
തേനീച്ചയെ
കണ്ടു പഠിക്കാലോ.

ഈച്ച മനസ്സിൽ
മാലിന്യം
തേനീച്ച മനസ്സിൽ
നിറപുണ്യം.

ഈച്ച തരുന്നത്
രോഗങ്ങൾ
തേനീച്ച തരുന്നത്
ഔഷധങ്ങൾ!

മലിന
മനസ്സുകൾ ഓടുന്നു
ഒരു ഈച്ചയെ പോലെ
ജീവിക്കാൻ.

കുലീന
മനസ്സുകൾ തേടുന്നു
തേനീച്ചയെ പോലെ
ജീവിക്കാൻ.
<><><><><><><><><><>
ഇമാം ഗസാലി തന്ന പാഠം.
..............................................
സുലൈമാൻ പെരുമുക്ക്

ഇസ് ലാമിൻ്റെ മകൾ

ഇസ് ലാമിൻ്റെ മകൾ!
~ - ~ - ~ - ~ - ~ - ~ - ~
ഇസ് ലാമിൻ്റെ മകൾ
സുന്ദരിയാണ്,
അവൾ
ആരുടെയും അടിമയല്ല!

ലൈലയും
മുംതാസ്സും
അനാർക്കലിയുമാണവൾ!!

കാലത്തിൻ്റെ
ചുവരിൽ വർണചിത്രങ്ങൾ
വരക്കേണ്ട അവളെ
സമുദായം ഇന്നുo അടുക്കളയിൽ
തളച്ചിടുകയാണ്.

തല പുകഞ്ഞ്
പഠിച്ചതെല്ലാം അടുപ്പിലിട്ട്
കത്തിക്കാനാണ് അവളുടെ വിധി.

ഈ പേററുയന്ത്രത്തിന്
അടുക്കളയിൽ നിന്ന് ചൂലെടുത്ത്
മുറ്റമടിക്കാൻ അനുവദിച്ചതെത്രേ
ഇമ്മിണി വല്യ സ്വാതന്ത്ര്യം!!*

മനസ്സിലാവുന്ന ഭാഷയിൽ
ഇസ് ലാമിനെ പഠിച്ചിട്ടും
മൂരാച്ചികൾ ഇബ് ലീസിനെ
മനസ്സിൽ വെച്ചു പൂജിക്കുകയാണ്!

പിന്നെ എങ്ങനെ
കുടുoബ ജീവിതത്തിൽ
സ്വർഗ്ഗം പൂക്കും?

ദേഹത്തിനപ്പുറം
അവളുടെ ദേഹിയെ
സുഖിപ്പിക്കാൻ സമുദായം
ഇനിയും വളർന്നിട്ടില്ല!!

സ്ത്രീയുടെ
സാക്ഷ്യപത്രമില്ലാതെ
ഒരുത്തനും സ്വർഗ്ഗം പൂകാനാവില്ലെന്ന
നബിവചനം മൗലാനമാർക്കു പോലും
അറിയില്ലെന്നതാണ് സത്യം!!!

ഇസ് ലാം മകളുടെ
മഹ്റിനെ
പറ്റി മാത്രമല്ലപറയുന്നത് -

വേണ്ടി വന്നാൽ
സ്വന്തം കുഞ്ഞിനു നൽകുന്ന
അമ്മിഞ്ഞപ്പാലിനും പ്രതിഫലം
ചോദിക്കാമെന്നാണ് പറയുന്നത്.**

അത് അറിയണമെങ്കിൽ
ഇസ് ലാമിനെ
വായിക്കണം-

അതിന്
ആർക്കാണ് ഇവിടെ
നേരമുള്ളത്?
<><><><><><><><><><><>
* പൊതു സമൂഹത്തിൻ്റെ
മകളുടെ കവിളിലും ഏറെ
കണ്ണീർ ചാലുകളുണ്ട്.
** അവകാശങ്ങൾ
യാചിച്ചു വാങ്ങുന്ന
മനസ്സല്ല വളർത്തേണ്ടത്,
അത് ചോദിച്ചു വാങ്ങുന്ന
തൻ്റേടമാണ് കാട്ടേണ്ടത്.
-----------------------------------------
സുലൈമാൻ പെരുമുക്ക്‌

2017 ഏപ്രിൽ 16, ഞായറാഴ്‌ച

പെൺ വസ്ത്രങ്ങളേ...

പെൺ വസ്ത്രങ്ങളേ...
<><><><><><><>< > <>
പെൺ വസ്ത്രങ്ങളേ
നിങ്ങൾ
നാണം മറയ്ക്കാൻ
വന്നതാണോ,-
അതോ
നാണം ഇവിടെയാണെന്നു
ചൊല്ലാൻ വന്നതാണോ?

ഉടുത്തിട്ടും
ഉടുക്കാതെ നടക്കുന്ന
കാഴ്ചകണ്ട് നാണിക്കുന്ന
നയനങ്ങളുണ്ടിവിടെ -

ആ കാഴ്ചകണ്ട്
കാമം ജ്വലിക്കുന്ന
കണ്ണുകളും ഇവിടെയുണ്ട്.

പണ്ട്
ലജ്ജാവതികൾ
ഉൾ വസ്ത്രമായ്
അണിഞ്ഞതാണിന്ന് മങ്കമാർ
അലങ്കാരമാക്കുന്നത്!

കഷ്ടം,
കാലം ഇത്ര
നാണം കെട്ടതെങ്ങനെ?

കണങ്കാലും
ഉൾതുടയും അരക്കെട്ടും
പിന്നെ അരഞ്ഞാണവും...
അളവെടുക്കാൻ
തുറന്നിടുന്നുവോ നിങ്ങൾ?

വസ്ത്രങ്ങളേ
നിങ്ങൾ പുരുഷനെ
മുഴുവനായ് മറയ്ക്കുമ്പോൾ
എന്തിന് സ്ത്രീയോടിത്ര അനീതി?

പിന്നെയും
ഞാൻ ചോദിക്കട്ടെ,
പിന്നെയും പിന്നെയും
ഞാൻ ചോദിക്കട്ടെ...

പെൺ വസ്ത്രങ്ങളേ
നിങ്ങൾ നാണം
മറയ്ക്കാൻ വന്നതാണോ,-
അതോ നാണം
ഇവിടെയാണെന്നു ചൊല്ലാൻ
വന്നതാണോ?
------------------------------------
സുലൈമാൻ പെരുമുക്ക്