2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ഈച്ചയും തേനീച്ചയും*

ഈച്ചയും തേനീച്ചയും*
---------------------------------
ഈച്ചയെ
കണ്ടു പഠിക്കല്ലേ,
തേനീച്ചയെ
കണ്ടു പഠിക്കാലോ.

ഈച്ച മനസ്സിൽ
മാലിന്യം
തേനീച്ച മനസ്സിൽ
നിറപുണ്യം.

ഈച്ച തരുന്നത്
രോഗങ്ങൾ
തേനീച്ച തരുന്നത്
ഔഷധങ്ങൾ!

മലിന
മനസ്സുകൾ ഓടുന്നു
ഒരു ഈച്ചയെ പോലെ
ജീവിക്കാൻ.

കുലീന
മനസ്സുകൾ തേടുന്നു
തേനീച്ചയെ പോലെ
ജീവിക്കാൻ.
<><><><><><><><><><>
ഇമാം ഗസാലി തന്ന പാഠം.
..............................................
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2017, മേയ് 26 11:15 PM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്നായി പാഠം
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം