2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ഇസ് ലാമിൻ്റെ മകൾ

ഇസ് ലാമിൻ്റെ മകൾ!
~ - ~ - ~ - ~ - ~ - ~ - ~
ഇസ് ലാമിൻ്റെ മകൾ
സുന്ദരിയാണ്,
അവൾ
ആരുടെയും അടിമയല്ല!

ലൈലയും
മുംതാസ്സും
അനാർക്കലിയുമാണവൾ!!

കാലത്തിൻ്റെ
ചുവരിൽ വർണചിത്രങ്ങൾ
വരക്കേണ്ട അവളെ
സമുദായം ഇന്നുo അടുക്കളയിൽ
തളച്ചിടുകയാണ്.

തല പുകഞ്ഞ്
പഠിച്ചതെല്ലാം അടുപ്പിലിട്ട്
കത്തിക്കാനാണ് അവളുടെ വിധി.

ഈ പേററുയന്ത്രത്തിന്
അടുക്കളയിൽ നിന്ന് ചൂലെടുത്ത്
മുറ്റമടിക്കാൻ അനുവദിച്ചതെത്രേ
ഇമ്മിണി വല്യ സ്വാതന്ത്ര്യം!!*

മനസ്സിലാവുന്ന ഭാഷയിൽ
ഇസ് ലാമിനെ പഠിച്ചിട്ടും
മൂരാച്ചികൾ ഇബ് ലീസിനെ
മനസ്സിൽ വെച്ചു പൂജിക്കുകയാണ്!

പിന്നെ എങ്ങനെ
കുടുoബ ജീവിതത്തിൽ
സ്വർഗ്ഗം പൂക്കും?

ദേഹത്തിനപ്പുറം
അവളുടെ ദേഹിയെ
സുഖിപ്പിക്കാൻ സമുദായം
ഇനിയും വളർന്നിട്ടില്ല!!

സ്ത്രീയുടെ
സാക്ഷ്യപത്രമില്ലാതെ
ഒരുത്തനും സ്വർഗ്ഗം പൂകാനാവില്ലെന്ന
നബിവചനം മൗലാനമാർക്കു പോലും
അറിയില്ലെന്നതാണ് സത്യം!!!

ഇസ് ലാം മകളുടെ
മഹ്റിനെ
പറ്റി മാത്രമല്ലപറയുന്നത് -

വേണ്ടി വന്നാൽ
സ്വന്തം കുഞ്ഞിനു നൽകുന്ന
അമ്മിഞ്ഞപ്പാലിനും പ്രതിഫലം
ചോദിക്കാമെന്നാണ് പറയുന്നത്.**

അത് അറിയണമെങ്കിൽ
ഇസ് ലാമിനെ
വായിക്കണം-

അതിന്
ആർക്കാണ് ഇവിടെ
നേരമുള്ളത്?
<><><><><><><><><><><>
* പൊതു സമൂഹത്തിൻ്റെ
മകളുടെ കവിളിലും ഏറെ
കണ്ണീർ ചാലുകളുണ്ട്.
** അവകാശങ്ങൾ
യാചിച്ചു വാങ്ങുന്ന
മനസ്സല്ല വളർത്തേണ്ടത്,
അത് ചോദിച്ചു വാങ്ങുന്ന
തൻ്റേടമാണ് കാട്ടേണ്ടത്.
-----------------------------------------
സുലൈമാൻ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2017, മേയ് 26 11:16 PM ല്‍, Blogger Cv Thankappan പറഞ്ഞു...

ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം