കവിത
..............
മലയാളിയും പ്രകൃതിയും ....?
..............................................
മുറിച്ചു മാറ്റാൻ
നമുക്കെന്തൊരു
മിടുക്കാണ്
പകരം വെയ്ക്കുന്നത്
പാണ്ടി നാട്ടിലും
മുൻ തലമുറ
തന്നതെല്ലാം ആസ്വദിച്ച്
പിൻ തലമുറയ്ക്ക്
ഒന്നും ബാക്കി വെയ്ക്കാതെ
മരിച്ചു പോകുന്നു
മടിയനായ മലയാളി
ഒരുപക്ഷേ ഇന്ന്
കെട്ടിത്തൂങ്ങാനും
തൂക്കാനും നടക്കുന്നവരുടെ
മക്കൾ നാളെ അണ്ണൻറെ
നാട്ടിലേക്ക്ഓടേണ്ടി വരും
ആട് ,തേക്ക് ,മാഞ്ചിയം
പത്തിരട്ടി ലാഭം
മുൻകൂർ ചെക്ക് കൈയിൽ
എന്നു കേട്ടപ്പോൾ
പുരയിടം പണയം വെച്ചും
പണം വാരിക്കൊടുത്തു .
ലാഭം കൊതിച്ചിരുന്നവരുടെ
തലയിൽ ഇടി 'തീ 'യാണു
വന്നു വീണത്
ഇന്നിപ്പോൾ
മലയാളിക്ക്
ഒരു മാങ്ങ തിന്നാൻ
മലയിറങ്ങി പോകണം
കിട്ടുന്നതോ,
വിഷം പുരണ്ടതും .
മടിയനായ
മലയാളിക്ക്
ചൊടിയുള്ള അണ്ണൻറെ
സമ്മാനമാണിത്
ജീവിതത്തിൻറെ
അന്ത്യയാമത്തിലാണ്
കൈയിലൊരു തൈ
വന്നെത്തുന്നതെങ്കിലും
ലാളിച്ചു വളർത്തൂ വെന്നത്
ജീവനുള്ള മൊഴി
അതൊരു
കൂലി പ്പറചിലുകാരൻറെ
വാക്കല്ല
താളം തെറ്റുന്ന
പ്രകൃതിയിലേക്ക്
നോക്കി യപ്പോൾ
നീറുന്ന നെഞ്ചിൽ
ഉയിർക്കൊണ്ട വാക്കാണ്
നമ്മളതു
വലിച്ചെറിഞ്ഞു
അണ്ണനതു തിരിച്ചറിഞ്ഞു
അണ്ണനിന്നു
കൈ നിറയെ പണം
നാടു നിറയെ പച്ചപ്പ് ...
ഹാാാ എന്തേ
നമുക്കിതൊക്കെ
മതിയല്ലേ ....?
..........................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് നന്ദി .
............................
സുലൈമാന്‍ പെരുമുക്ക്