കവിത:ഉണ്ണി മനസ്സിൻറെ പാട്ട്
കവിത
...........
ഉണ്ണി മനസ്സിൻറെ പാട്ട്
.............................. ................
ഇന്നു വെളുപ്പിന്
ഉണരും നേരം
നാമം ചൊല്ലി -
തന്നെന്റെമ്മ
ഇന്നു പുലർച്ചെ
കുളിച്ചു വരുമ്പോൾ
വീണ്ടും തല -
തുവർത്തി തന്നമ്മ
ഇന്നു മനസ്സിന്
ഉത്സവമാണ്
ഇന്നാദ്യം സ്കൂൾ
കാണും ഞാന്
പുത്തനുടുപ്പണിയും
ഞാനിന്ന്
പുതു പുതു കൂട്ടു -
കാരിൽ ചേരും ....
പഠിച്ചു പഠിച്ചു
ഉയർന്നീടേണം
നെല്ലും പതിരുമറിഞ്ഞീടേണം
കല്ലും മുള്ളും
നീക്കിക്കൊണ്ട്
സുന്ദരപാതയൊരുക്കീടേണം ...
............................. ....
ചിത്രം :കടപ്പാട് ഗൂഗിളിനോട് .
---------------------------------------------------
സുലൈമാന്‍ പെരുമുക്ക്
00971553538596
4 അഭിപ്രായങ്ങള്‍:
ഒരു സ്കൂള്‍കാലത്തിന്റെ മധുരോദാരമായ ഓര്‍മ്മ!!!
നന്നായിരിക്കുന്നു ഉണ്ണി മനസ്സിന്‍റെ പാട്ട്.
ആശംസകള്‍
Good one.
വീണുയർന്നു വളരണം
കണ്ണു രണ്ടും തെളീയണം
പൂ വിരിഞ്ഞ വഴികളിൽ
മുള്ളു കണ്ടു നീങ്ങണം
വളരെ നല്ല കവിത. അക്ഷരമുറ്റത്തേക്ക് കടന്നു വരുന്ന എല്ലാ കുരുന്നുകളേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം