2014, ജൂൺ 5, വ്യാഴാഴ്‌ച

കവിത :നാറ്റം



കവിത 
..............
                      നാറ്റം 
                 ....................

നാറ്റമാണുണ്ണീ 
അസഹ്യമായ നാറ്റം
ചൂരടിക്കുന്നെന്നുരിയാടിയാൽ  
അർത്ഥം കനയ്ക്കുമെങ്കിൽ 
അതാണ്‌ ചേർച്ച 

യത്തീംഖാനകളും 
മഠങ്ങളും 
ധ്യാന കേന്ദ്രങ്ങളും 
പുറം തള്ളുന്നത് 
മാലിന്യമാണെങ്കിൽ 
നാട് നാറും 

ചിലർ 
ഇഷ്ടക്കാരുടെ മലത്തിന് 
കസ്തൂരിയുടെ സുഗന്ധമെന്ന് 
ഉറക്കേ പറയുന്നു 

അവർ തന്നെ 
വിജാതിയരുടെ 
ചർദിലിന് 
ദുർഗന്ധമെന്നാർത്തുകൊണ്ട് 
കുരിശിലേറ്റുന്നു 

ചൊല്ലിപ്പഠിച്ചതെല്ലാം
പാടേ മറന്നത്  
മരുന്നു മാറിക്കഴിച്ചപ്പഴാണ് 

വർഗസമരവും 
വർണസമരവും 
പഠിപ്പിക്കാൻ ഗുരു- 
ബഞ്ചിൽ ഇടകലർത്തി 
ഇരുത്തിയത് 
ഇന്നും നല്ല ഓർമ്മയായി 
ഓമനിക്കുന്നു 

കഷ്ടം ,
ദുഷ്ടരെയല്ലോ 
ഇന്ന് ചുറ്റുംകാണുന്നത് 
ഉന്നതർ പോലും 
ഉയരത്തിരുന്ന് 
വാ തുറക്കുമ്പോൾ 
എന്തൊരു നാറ്റം 

ഒരിക്കലും വറ്റാത്ത 
സ്നേഹ സാഗരം 
ഒരോ ഹൃത്തടത്തിലുമുണ്ട് 

എന്നിട്ടും 
തീരത്തിരിക്കുന്നവരുടെ 
മുഖത്ത് ആഞ്ഞടിക്കുന്നത് 
മാരക വിഷമാണ് 

സൗഹൃദത്തിൻറെ 
സന്തുലനം 
തകർക്കുമ്പോൾ 
പ്രകൃതിയുടെ താളം തെറ്റും 

അതുകണ്ടു രസിക്കാൻ 
ഏതു മലയുടെ 
മുകളിലാണിവർ 
കയറി നില്ക്കുക ....?
..........................................
ചിത്രം :ഗൂഗിളിൽ നിന്ന് .
.................................................
           സുലൈമാന്‍ പെരുമുക്ക് 
                      00971553538596
              sulaimanperumukku @gmail .com 

6 അഭിപ്രായങ്ങള്‍:

2014, ജൂൺ 6 1:03 AM ല്‍, Blogger ajith പറഞ്ഞു...

വിദ്വേഷത്തിന് ദുര്‍ഗന്ധമാണ്
സ്നേഹത്തിന് സുഗന്ധവും

ദുര്‍ഗന്ധങ്ങളുടെ അതിപ്രസരകാലമാണിപ്പോള്‍

 
2014, ജൂൺ 6 1:23 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ബല്ലാത്തൊരു മണമുണ്ടല്ലാ കാറ്റേ,
ജ്ജ്‌ വരുമ്പൊ... ഹ...ഹ...ഹ....


ഇനിയിങ്ങനെയൊക്കെ പാടാനേ നമുക്കൊക്കെ തരമുള്ളൂ സർ.. :)


കുറിക്കു കൊള്ളുന്ന, മനോഹര കവിത. പതിവു പോലെ


ശുഭാശംസകൾ.....



 
2014, ജൂൺ 6 9:07 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതേ ,അതാണ്‌ സത്യം അജിത്തേട്ടാ .മലയാളി ഇന്ന്
കഴിക്കുന്നതെല്ലാം മായം കലർന്ന ഭക്ഷണവും
സർക്കാർ നല്കുന്ന ഒർജിനൽ മദ്യവും ആയതു
കൊണ്ടായിരിക്കുമോ പ്രബുദ്ധതയുടെ താളം
തെറ്റുന്നത് .....?നാട്ടിൽനിന്ന് വന്ന ഉടനെതന്നെ
ഇവിടെ കൈയൊപ്പ് ചാർത്തിയത്തിൽ ഏറെ
സന്തോഷമുണ്ട് ...ഈ സ്നേഹം മനസ്സിൽ നില നിൽക്കട്ടേ നന്ദി .

 
2014, ജൂൺ 6 9:26 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യം ,നീതി ,സ്നേഹം ,സമാധാനം ,നേര് നന്മ ....ഇതെല്ലാം ഇന്ന് പറയാൻ മാത്രമുള്ള തായിരിക്കുന്നു .അതുകൊണ്ടല്ലേ ദേവാലയത്തിന് പുറത്ത് ഊരിവെച്ച
ചെരുപ്പിനെ ഓർത്ത് പ്രാർഥിക്കുന്നവൻറെ
നെഞ്ചു പിടക്കുന്നത്‌ ....നല്ല വാക്കിനു നന്ദി
സൗഗന്ധികം .

 
2014, ജൂൺ 6 11:06 AM ല്‍, Blogger Unknown പറഞ്ഞു...

ഇനിയും മുമ്പോട്ടു......
ദൈവാനുഗ്രഹം ഉണ്ടാവട്ടെ.......

 
2014, ജൂൺ 7 9:11 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കുളംകലക്കാന്‍ ഒരുതുള്ളി വിഷം മതി.......
നന്നായി രചന
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം