2014, ജൂൺ 2, തിങ്കളാഴ്‌ച

കവിത :യത്തീമിൻറെ ചോര മണക്കുന്നു ...കവിത 
...............

                     യത്തീമിൻറെ ചോര മണക്കുന്നു ...
                 ....................................................................

യത്തീമിൻറെ 
ചോര കുടിക്കുന്നവനും 
യത്തീമിനെ 
ആട്ടിയകറ്റുന്നവനും 
മഹാ പാപികളാണ് 

യത്തീമിനെ 
മുത്തമിടുന്നവൻറെ 
നെഞ്ചിൽ ദൈവം 
കൈയൊപ്പ്‌ ചാർത്തും 

വാർത്തകളുടെ 
തുലാവർഷത്തിലും 
ചന്ദ്രത്തുണ്ട് കണ്ടാൽ 
ചെന്നായിക്കൾ ഓരിയിട്ടോടും 

വിശക്കുന്നവൻറെ 
ആമാശയത്തിലേക്ക് 
വാക്കുകളും കണക്കുകളും 
കടക്കുകില്ല 

കണ്ണിൽ 
ചോരയില്ലാത്തവനും 
കരളിൽ കാളകൂടം 
നിറച്ചവനും 
മുലപ്പാലിൻറെ 
മണമുള്ള മക്കളെ 
ഭീകരന്മാരെന്നു വിളിച്ച് 
നൃത്തം വെയ്ക്കുന്നു 

പകയാണ് ,കൊടും പക .
പകയിലവർ 
മത്തരാവുമ്പോൾ 
എല്ലാ മുഖംമൂടികളും 
അറിയാതെ അഴിഞ്ഞുവീഴുന്നു 

തുരുമ്പടുത്ത  
ന്യായങ്ങൾ കൊണ്ടാണ് 
സത്യത്തിൻറെ കഴുത്തിൽ 
കുരുക്കിടുന്നത് 

അത് മതം മാറ്റമായ്
തീവ്രവാദമായ് 
പിന്നെ ലൗജിഹാദായ് 
ഇന്ന് മനുഷ്യക്കടത്തായ് ...

പരിഹാസത്തിൻറെ 
മലിന ജലം നിരന്തരം 
മുഖത്തേക്ക് തെറിച്ചിട്ടും 
ഉണർന്നെണീറ്റ് മദീനവരെ 
നടക്കാൻ മടിക്കുന്നതെന്തേ ....?
.....................................................
ചിത്രം :ഗൂഗിളിൽ നിന്ന് ...നന്ദി 
            സുലൈമാന്‍ പെരുമുക്ക് 
                      00971553538596
              sulaimanperumukku @gmail .com 


4 അഭിപ്രായങ്ങള്‍:

2014, ജൂൺ 3 7:49 AM ല്‍, Blogger ajith പറഞ്ഞു...

മുന്‍വിധികള്‍ മുന്‍വിധികള്‍!!
സത്യം അറിയുമ്പോള്‍ എല്ലാ മുന്‍വിധികളും മാറും!!

 
2014, ജൂൺ 3 8:36 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

മണ്ണിതിൽ സ്നേഹത്തിൻ നാരായവേരറ്റ,
പാവങ്ങളെ ആരു സംരക്ഷിക്കും ??


നല്ല കവിത


ശുഭാശംസകൾ......


 
2014, ജൂൺ 4 6:39 AM ല്‍, Blogger Palatil പറഞ്ഞു...

ആശയറ്റവന് ആശ്വാസമേകാൻ വിശ്വസിക്കുന്ന മതവും രാഷ്ട്രീയവും പഠിപ്പിക്കാത്തതിനാൽ അന്നംകൊടുക്കാണോ അനാഥയെ സംരക്ഷിക്കാനോ ഭൂരിപക്ഷവും മുന്നോട്ടു വരുന്നില്ല.
അത് കൊണ്ടാണ് വിശ്വാസ പ്രചോദിതമായി അത്തരം നന്മ ചെയ്യുന്നവരെ കല്ലെറിഞ്ഞു വിഴ്ത്താൻ ജാതി ചിന്ത മാത്രം നയിക്കുന്ന മന്ത്രിയും, ഉദ്യോഗസ്ഥനും മാധ്യമങ്ങളും അവരിൽ ആശാസം കാണുന്ന കുടില ചിന്തകരും ആവുന്നത്ര ശ്രമിക്കുന്നത്.
അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ അവരുടെ നിലനിൽപ്പും ന്യായീകരിക്കപ്പെടണമല്ലോ.

 
2014, ജൂൺ 10 4:13 AM ല്‍, Blogger Shukoor Ahamed പറഞ്ഞു...

കണ്ണിൽ
ചോരയില്ലാത്തവനും
കരളിൽ കാളകൂടം
നിറച്ചവനും
മുലപ്പാലിൻറെ
മണമുള്ള മക്കളെ
ഭീകരന്മാരെന്നു വിളിച്ച്
നൃത്തം വെയ്ക്കുന്നു

പകയാണ് ,കൊടും പക .
പകയിലവർ
മത്തരാവുമ്പോൾ
എല്ലാ മുഖംമൂടികളും
അറിയാതെ അഴിഞ്ഞുവീഴുന്നു

ല്ല കവിത, നന്നായി എഴുതി... നമ്മുക്ക് എഴുതാനല്ലേ പറ്റൂ അല്ലെ?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം