2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

കവിത :സ്ത്രീധനം ഹലാലോ ?


കവിത 
..................
                         സ്ത്രീധനം ഹലാലോ ?
                        ................................................

നീളൻ കുപ്പായവും 
നീണ്ട താടിയും 
തലയിൽ വലിയ കെട്ടുകെട്ടി
ഇമ്മ്ണി വലിയ 
കിത്താബും പിടിച്ച് 
സ്ത്രീധനം 
ഹലാലാണെന്നോതുന്ന 
നികൃഷ്ട ജീവികളുണ്ട് മണ്ണിൽ 

വേറെ ചിലർ 
പറയാതെ പറയും 
നമുക്കൊന്നും വേണ്ട 
വേണ്ടതെല്ലാം 
കൊടുത്താൽ മതി 

മതത്തിൻറെ 
മര്യാദകൾ 
മനസ്സിൽ തുടിക്കുമ്പോൾ 
ജീവിതത്തിലതു 
അലങ്കാരമായിടും 

സമുദായം 
അഗാധമായ കൊക്കയുടെ 
വക്കിലാണ് നില്കുന്ന സത്യം 
ഇനി എന്നാണ്‌ തിരിച്ചറിയുക 

പ്രവാചകൻറെ 
അവസാനത്തെ 
വചനമെങ്കിലും 
പരസ്പരം പോരടിക്കുന്ന 
പണ്ഡിതർ പഠിപ്പിചെങ്കിൽ 
എത്ര നന്നായേനെ 

ആൾകൂട്ടം അശ്രദ്ധയിൽ 
പരന്നൊഴുകുമ്പോൾ 
ഒരു കുഞ്ഞു മനസ്സുമതി 
നേർവഴി തിരിച്ചു വിടാൻ 

എന്നിട്ടും ഇവിടെ 
പണ്ഡിതർ തീർക്കുന്നതോ 
നരകാഗ്നിയാണ് 
അതിൽ വെന്തെരിയുന്നത് 
സ്വർഗത്തിൻറെ താക്കോലും 

പുരോഹിതർ 
പ്രവാചകന്മാരുടെ 
പിന്മുറക്കാരല്ല 

പുരോഹിതരെന്നും 
സമ്പന്നരോടു 
ചേർന്നു നിന്നപ്പോൾ 
പ്രവാചകന്മാർ 
പാവങ്ങളോടൊപ്പം 
നില്കുന്നതാണ് കണ്ടത് .
---------------------------------------
  ചിത്രം തന്നു സഹായിച്ചത് മുജീബ് പൊന്നാനി .
.................................................................................
      സുലൈമാന്‍ പെരുമുക്ക
              00971553538596
         sulaimanperumukku@gmail.com

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

കവിത :ജാതി ഭീകരർ




കവിത 
..............
                   ജാതി ഭീകരർ 
              .................................

ജാതി ചോദിക്കുന്നിവർ 
ഇന്നും ജാതി 
ചോദിക്കുന്നിവർ 

പ്രാർത്ഥനാമഗ്നനായ് 
നില്കുന്ന മർത്ത്യൻറെ 
ജാതി ചോദിക്കുന്നു 
കോമരങ്ങൾ 

വിദ്യ നേടുന്നു 
വിചിത്ര ലോകം 
ഇന്നു ചന്ദ്രനിൽ 
പോയെൻറെ സോദരങ്ങൾ 

ചന്ദ്രനും ചൊവ്വയും 
കീഴ്പെടുത്തി 
ഇന്നും ജാതി ചോദിക്കുന്നു 
കശ്മലന്മാർ 

തൊട്ടു കൂടാത്തവർ 
കണ്ടു കൂടാത്തവർ 
തമ്മിലുണ്ണാത്തവ ർ 
ഇന്നുമുണ്ട് 

ഭാരതിയർ ഒന്ന് 
സോദരങ്ങൾ നമ്മൾ 
തത്വം ജാതികൾ 
ചുട്ടെരിചൂ 

ജാതി പോരില്ലാത്ത 
കാട്ടു ജന്തുക്കളിൽ -
നിന്നേറെ പാഠം 
പഠിക്കണം നാം 

ജാതി ചോദിക്കുന്ന 
ഭീകര സത്വങ്ങൾ 
മാനവ ലോകത്തിൻ 
നാശമാണ് ...

           സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

2014, ഏപ്രിൽ 20, ഞായറാഴ്‌ച

കവിത :വാർദ്ധക്യ ചിന്ത


 കവിത 
..................
                        വാർദ്ധക്യ ചിന്ത 
                      ....................................

തുള്ളിച്ചാടി 
നടന്ന ഞാൻ 
വാർദ്ധക്യത്തിൻറെ 
പടികളിലേക്ക് 
പതുക്കെ പിടിച്ചു 
കയറുകയാണ് 

വാർദ്ധക്യം 
കുത്തനെയുള്ള 
കുന്നു തന്നെയാണ് 

ഒരു പക്ഷേ 
ഇനിയുള്ള നാളുകളിൽ 
ഇഴഞ്ഞിഴഞ്ഞായിരിക്കും 
എൻറെ പോക്ക് 

മരണത്തിൻറെ 
തിരു മുറ്റത്തെത്തുംവരെ 
ഈ യാത്ര തുടരും 

തപ്പിത്തടഞ്ഞു 
ഞാൻ നടക്കുമ്പോൾ 
മക്കളും പേരമക്കളും 
അരികിലുണ്ടായങ്കിൽ 
എന്നാശിക്കുന്നു 

അവരെല്ലാം 
എൻറെ വിരൽ തുമ്പിൽ 
പിടിച്ചാണല്ലോ 
നടന്നു ശീലിച്ചത്  

വൃക്ഷത്തിൻറെ 
ഇലകളെല്ലാം 
ഊഴമടുക്കുമ്പോൾ 
വീഴുമെന്നത് പ്രകൃതിവിധി 

അച്ഛനമ്മമാരുടെ 
ജീവിതാന്ത്യവും 
വേദനയിൽ പുളയുന്ന 
കാഴ്ചകളും സംസ്കാരവും 
അകലേ ആൾക്കൂട്ടത്തിലിരുന്നു -
കണ്ടു കണ്ണീർ വാർക്കുന്ന 
മക്കളെ ഞാൻ കണ്ടിട്ടുണ്ട് 

അന്നം തിന്നാൻ 
തോന്നാത്ത നാളുകളിൽ 
ഉള്ളം തേടുന്ന സ്നേഹം 
പെയ്തിറങ്ങുകിൽ 
ജീവിതം സഫലമായി .

            സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com