2014, ഏപ്രിൽ 20, ഞായറാഴ്‌ച

കവിത :വാർദ്ധക്യ ചിന്ത


 കവിത 
..................
                        വാർദ്ധക്യ ചിന്ത 
                      ....................................

തുള്ളിച്ചാടി 
നടന്ന ഞാൻ 
വാർദ്ധക്യത്തിൻറെ 
പടികളിലേക്ക് 
പതുക്കെ പിടിച്ചു 
കയറുകയാണ് 

വാർദ്ധക്യം 
കുത്തനെയുള്ള 
കുന്നു തന്നെയാണ് 

ഒരു പക്ഷേ 
ഇനിയുള്ള നാളുകളിൽ 
ഇഴഞ്ഞിഴഞ്ഞായിരിക്കും 
എൻറെ പോക്ക് 

മരണത്തിൻറെ 
തിരു മുറ്റത്തെത്തുംവരെ 
ഈ യാത്ര തുടരും 

തപ്പിത്തടഞ്ഞു 
ഞാൻ നടക്കുമ്പോൾ 
മക്കളും പേരമക്കളും 
അരികിലുണ്ടായങ്കിൽ 
എന്നാശിക്കുന്നു 

അവരെല്ലാം 
എൻറെ വിരൽ തുമ്പിൽ 
പിടിച്ചാണല്ലോ 
നടന്നു ശീലിച്ചത്  

വൃക്ഷത്തിൻറെ 
ഇലകളെല്ലാം 
ഊഴമടുക്കുമ്പോൾ 
വീഴുമെന്നത് പ്രകൃതിവിധി 

അച്ഛനമ്മമാരുടെ 
ജീവിതാന്ത്യവും 
വേദനയിൽ പുളയുന്ന 
കാഴ്ചകളും സംസ്കാരവും 
അകലേ ആൾക്കൂട്ടത്തിലിരുന്നു -
കണ്ടു കണ്ണീർ വാർക്കുന്ന 
മക്കളെ ഞാൻ കണ്ടിട്ടുണ്ട് 

അന്നം തിന്നാൻ 
തോന്നാത്ത നാളുകളിൽ 
ഉള്ളം തേടുന്ന സ്നേഹം 
പെയ്തിറങ്ങുകിൽ 
ജീവിതം സഫലമായി .

            സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com

7 അഭിപ്രായങ്ങള്‍:

2014, ഏപ്രിൽ 21 7:59 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വിധികല്പിതം......
ആശംസകള്‍

 
2014, ഏപ്രിൽ 21 9:54 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഏവരും ഓർത്തിരിക്കേണ്ടത്.

ഉചിതമായ, കാലികപ്രസക്തമായ രചന


ശുഭാശംസകൾ.....

 
2014, ഏപ്രിൽ 21 6:19 PM ല്‍, Blogger © Mubi പറഞ്ഞു...

നന്നായിട്ടുണ്ട്...

ആശംസകള്‍

 
2014, ഏപ്രിൽ 24 4:50 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും നല്ല വാക്കിനും
നന്ദി തങ്കപ്പേട്ടാ .

 
2014, ഏപ്രിൽ 24 5:00 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ദൈവത്തിൻറെ സ്വന്തം നാട്ടിൽ
ദേവാലയങ്ങളേക്കാൾ ഇന്നു
പെരുകുന്നത് വൃദ്ധസദനങ്ങളാണ് .....? വായനക്കും അഭിപ്രായത്തിനും
നന്ദി സൗഗന്ധികം നന്ദി ....

 
2014, ഏപ്രിൽ 24 5:02 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനു നന്ദി മുബി .

 
2014, മേയ് 10 1:01 PM ല്‍, Blogger ബാപ്പു തേഞ്ഞിപ്പലം പറഞ്ഞു...

തീര്‍ത്തും കാലികപ്രസക്തം , , ഇഷ്ടം <3

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം