2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

കവിത :സ്ത്രീധനം ഹലാലോ ?


കവിത 
..................
                         സ്ത്രീധനം ഹലാലോ ?
                        ................................................

നീളൻ കുപ്പായവും 
നീണ്ട താടിയും 
തലയിൽ വലിയ കെട്ടുകെട്ടി
ഇമ്മ്ണി വലിയ 
കിത്താബും പിടിച്ച് 
സ്ത്രീധനം 
ഹലാലാണെന്നോതുന്ന 
നികൃഷ്ട ജീവികളുണ്ട് മണ്ണിൽ 

വേറെ ചിലർ 
പറയാതെ പറയും 
നമുക്കൊന്നും വേണ്ട 
വേണ്ടതെല്ലാം 
കൊടുത്താൽ മതി 

മതത്തിൻറെ 
മര്യാദകൾ 
മനസ്സിൽ തുടിക്കുമ്പോൾ 
ജീവിതത്തിലതു 
അലങ്കാരമായിടും 

സമുദായം 
അഗാധമായ കൊക്കയുടെ 
വക്കിലാണ് നില്കുന്ന സത്യം 
ഇനി എന്നാണ്‌ തിരിച്ചറിയുക 

പ്രവാചകൻറെ 
അവസാനത്തെ 
വചനമെങ്കിലും 
പരസ്പരം പോരടിക്കുന്ന 
പണ്ഡിതർ പഠിപ്പിചെങ്കിൽ 
എത്ര നന്നായേനെ 

ആൾകൂട്ടം അശ്രദ്ധയിൽ 
പരന്നൊഴുകുമ്പോൾ 
ഒരു കുഞ്ഞു മനസ്സുമതി 
നേർവഴി തിരിച്ചു വിടാൻ 

എന്നിട്ടും ഇവിടെ 
പണ്ഡിതർ തീർക്കുന്നതോ 
നരകാഗ്നിയാണ് 
അതിൽ വെന്തെരിയുന്നത് 
സ്വർഗത്തിൻറെ താക്കോലും 

പുരോഹിതർ 
പ്രവാചകന്മാരുടെ 
പിന്മുറക്കാരല്ല 

പുരോഹിതരെന്നും 
സമ്പന്നരോടു 
ചേർന്നു നിന്നപ്പോൾ 
പ്രവാചകന്മാർ 
പാവങ്ങളോടൊപ്പം 
നില്കുന്നതാണ് കണ്ടത് .
---------------------------------------
  ചിത്രം തന്നു സഹായിച്ചത് മുജീബ് പൊന്നാനി .
.................................................................................
      സുലൈമാന്‍ പെരുമുക്ക
              00971553538596
         sulaimanperumukku@gmail.com

6 അഭിപ്രായങ്ങള്‍:

2014, ഏപ്രിൽ 25 1:09 AM ല്‍, Blogger പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

പ്രസക്തമായ വിഷയം .. ചിന്തകള്‍ നന്നായി ...

 
2014, ഏപ്രിൽ 25 2:29 AM ല്‍, Blogger khaadu.. പറഞ്ഞു...

മതത്തിൻറെ 
മര്യാദകൾ 
മനസ്സിൽ തുടിക്കുമ്പോൾ 
ജീവിതത്തിലതു 
അലങ്കാരമായിടും 

 
2014, ഏപ്രിൽ 25 7:11 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മണികിലുക്കത്തിന്‍റെ പാതയിലൂടെ ഗമിക്കാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം..............................
നന്നായി വരികള്‍
ആശംസകള്‍

 
2014, ഏപ്രിൽ 25 8:25 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അള്ളാനെ മറന്നിട്ട് തലപ്പാവ് വച്ചാൽ....


നല്ല കവിത


ശുഭാശംസകൾ.....

 
2014, ഏപ്രിൽ 26 1:17 AM ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

ചിലസമയങ്ങളില്‍ നാം ഹലാല്‍ മറക്കുന്നു , ഹറാമിനെ കൂടെകൂട്ടുന്നു

 
2014, ഏപ്രിൽ 26 4:45 AM ല്‍, Blogger drpmalankot പറഞ്ഞു...

നല്ല പ്രമേയം, അവതരണം. ആശംസകൾ, സുഹൃത്തേ.
മതം, പൌരോഹിത്യം മുതലായവ പലര്ക്കും, മിക്കവര്ക്കും വെറും വയറ്റുപിഴപ്പാണ്. ദൈവം, മനുഷ്യൻ, ജീവിതം മുതലായവയുടെ അര്ത്ഥം അറിഞ്ഞവരും, അറിയാൻ ആഗ്രഹിക്കുന്നവരും നന്നേ അപൂർവം.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം