കവിത :ജാതി ഭീകരർ
കവിത
..............
ജാതി ഭീകരർ
.............................. ...
ജാതി ചോദിക്കുന്നിവർ
ഇന്നും ജാതി
ചോദിക്കുന്നിവർ
പ്രാർത്ഥനാമഗ്നനായ്
നില്കുന്ന മർത്ത്യൻറെ
ജാതി ചോദിക്കുന്നു
കോമരങ്ങൾ
വിദ്യ നേടുന്നു
വിചിത്ര ലോകം
ഇന്നു ചന്ദ്രനിൽ
പോയെൻറെ സോദരങ്ങൾ
ചന്ദ്രനും ചൊവ്വയും
കീഴ്പെടുത്തി
ഇന്നും ജാതി ചോദിക്കുന്നു
കശ്മലന്മാർ
തൊട്ടു കൂടാത്തവർ
കണ്ടു കൂടാത്തവർ
തമ്മിലുണ്ണാത്തവ ർ
ഇന്നുമുണ്ട്
ഭാരതിയർ ഒന്ന്
സോദരങ്ങൾ നമ്മൾ
തത്വം ജാതികൾ
ചുട്ടെരിചൂ
ജാതി പോരില്ലാത്ത
കാട്ടു ജന്തുക്കളിൽ -
നിന്നേറെ പാഠം
പഠിക്കണം നാം
ജാതി ചോദിക്കുന്ന
ഭീകര സത്വങ്ങൾ
മാനവ ലോകത്തിൻ
നാശമാണ് ...
സുലൈമാന്‍ പെരുമുക്ക്
00971553538596
7 അഭിപ്രായങ്ങള്‍:
ഗുഡ്. ജാതി-മത-ആചാരങ്ങൾ വായ തോരാതെ സംസാരിച്ചു ''മറ്റുള്ളവരുടെ'' നേരെ വിരൽ ചൂണ്ടുന്നത് എവിടെയും, ''മറ്റുള്ളവരിലും'' (തന്നിലുള്ളപോലെ) കുടികൊള്ളുന്ന സർവശക്തനു നേരെയാണ് വിരൽ ചൂണ്ടുന്നത്. സർവശക്തൻ (ദൈവം) ആര് എന്ന്, എവിടെ എന്ന് അറിയാത്തവർ, അറിയാൻ മനസ്സ് കാണിക്കാത്തവർ!
ഇതാണ് ഹൈന്ദവ തീവ്രവാദം.
നല്ല കവിത
ശുഭാശംസകൾ....
ഈ ജാതി കവിതകൾ, നന്നായിട്ടുണ്ടെന്ന് പറായാതെ വയ്യ!
"ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്"
അതൊക്കെ ഇന്ന് പാഴ് വചനങ്ങളായി മാറി......................
ആശംസകള്‍
Liked
അതെ ,നമുക്കാദ്യം നമ്മളിലേക്ക് തന്നെ നോക്കാം ...ആദ്യ വായനക്കും അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി ഡോക്ടർ .
എല്ലാ തീവ്ര വാദികളും ഭീകര വാദികളും
ചേർന്ന് ലോകം കത്തിക്കുന്നു .എല്ലാവർക്കും
ആയുധം നല്കുന്നത് ഒരേ കമ്പനി ഉടമകൾ
അവർ പറയുന്നതോ ഞങ്ങൾ മാത്രമാണ്
സമാധാന പ്രേമികളെന്ന് ....വായനക്കും അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി
സൗഗന്ധികം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം