2014, മാർച്ച് 15, ശനിയാഴ്‌ച

കവിത :വരിക പ്രവാചക ...


കവിത 
................
                        വരിക പ്രവാചക ...
                     -----------------------------------
വരിക 
പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകരത്തിലായ് 

നീ തന്ന ഗ്രന്ഥം 
അടച്ചു വെച്ചു -ഇന്നു 
ആ പുണ്യ ജീവിതം 
മൂടി വെച്ചു 

പരിമളം വീശുന്ന 
മൊഴി മുത്തുകൾക്കിന്നു 
പുതിയ ദുർവ്യാഖ്യാനം 
വന്നു വീണൂ 

അരുതരുത്‌ എന്നു നീ 
ചൊല്ലിയതൊക്കെയും 
വിരുതന്മാർ 
തേടി പിടിച്ചിവന്നൂ 

അതിരുകൾക്കപ്പുറം 
നിൻറെ നാമത്തിൽ 
വിത്ത പ്രഭുക്കളായ് 
മാറിയല്ലോ 

ഒരു കെട്ട് മുടിയുമായ് 
വന്നൊരുവനിവിടെ 
തിരു കേശ മെന്നോതി 
കാശ് വാരി 

കച്ചവട തന്ത്രം 
തിരിച്ചറിഞ്ഞു 
അവൻ കൈയിലൊരു 
പാത്രവു മായിവന്നൂ 

പുരോഹിതർക്കഭയം 
നീ നല്കിയില്ലാ -ഇന്നു 
ദൈവ നാമത്തിലവ-
രകത്തുയർന്നൂ 

ഇ ക്കൊടും പാപികൾ 
തീർത്ത ഗർത്തം 
മൂടുവാൻ വരിക 
പ്രവാചക നീ 

വരിക പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകാരത്തിലായ് .

            സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

2014, മാർച്ച് 14, വെള്ളിയാഴ്‌ച

കവിത :ആൾ ദൈവങ്ങളെവിടെ ?


കവിത 
..............
                    ആൾ ദൈവങ്ങളെവിടെ ?
                      ----------------------------------------------------------------------

അതീന്ദ്രിയ ജ്ഞാനത്തിൻ 
ഉടമകളെവിടെ 
വിലപ്പെട്ട ജീവൻറെ 
തെളിവുകളെവിടെ 

മനുഷ്യപ്പറ്റ് 
ഇന്ന് ലോകം തേടുന്നു 
കാരുണ്യത്തിൻറെ ഹൃദയം തുറക്കൂ 
ആരാധകർ മിഴി തുറക്കും മുമ്പ് 


ആറ്റുകാലും അമ്മയും 
ഉസ്താദും പറയണം 
കാണാതായ 
ആകാശ വണ്ടിയുടെ 
രഹസ്യ മെന്ത് ?

അത്ഭുതങ്ങൾ 
കേവലം മണ്ണാങ്കട്ടയല്ല 
കാറ്റിൽ പറക്കുന്ന 
കരിയിലയുമല്ല 

കൂരിരുട്ടിൽ പാർക്കുന്ന 
കുഞ്ഞാടുകൾക്ക് 
പിന്നെ എന്തിനാണൊരു കൂട് 

എന്നെന്നും 
ഇരുട്ടിനു കാവലായ് 
ചെന്നായ്ക്കളെ  കാണാം 
പക്ഷെ പാദ സേവ ചെയ്യുന്ന 
ചെമ്മരിയാടുകളൊ ?

കനത്ത 
അന്ധകാരത്തിൽ 
തളച്ചിട്ട മർത്ത്യരെ കണ്ട് 
അർക്കനൊരുനാൾ 
പാതിരാവിലുദിക്കും 

അന്ന് ആൾദൈവങ്ങൾ 
ഉടു തുണിയില്ലാതെ ഓടും 
ആകാഴ്ച കണ്ടേങ്കിലും 
കൂടെയുള്ള 
മന്ദബുദ്ധികളൊന്നു ചിരിക്കുമൊ ?

എങ്കിൽ ഭൂമിയിൽ 
വെളിച്ചം പരക്കും 
ശുഭാശംസകൾ ....

          സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  


കവിത :ആർത്തി


കവിത 
..................
                          ആർത്തി *
                     .............................

എനിക്ക് സമയമില്ല 
സമയമില്ലെന്നു 
പറയാൻ പോലും സമയമില്ല 

അധിവേഗം 
ബഹുദൂരം ഓടണം 
ഓടിയെത്തുന്ന 
നാടത്രയും എനിക്കാണ് 

ചിന്തിക്കുന്നില്ല ഞാൻ 
ചിന്തിക്കുമ്പോൾ 
വേഗത കുറയും 

രാജാവ് 
എത്ര വലിയ വിഡ്ഢി 
ഇന്നു ഞാൻ 
രാജ്യം മുഴുവൻ ഓടിയാൽ 
നാളെ രാജാവ് പുറത്തു 
ഞാൻ അകത്ത് 

ദൈവമേ 
ദാഹിക്കുന്നു 
ഇല്ല  ;കൂടുതൽ ദൂരം 
ഓടിയെത്താം 

അയ്യോ ദൈവമേ 
കാഴ്ച പോയല്ലോ 
കാലുകൾ കുഴഞ്ഞല്ലോ 
ദൈവമേ ....അവസാനം 
എനിക്ക് ഈ ആറടി മണ്ണോ .
----------------------------------------------
  *ടോൾസ്റ്റോയിയുടെ  ഒരു കഥാപാത്രത്തെഴുതിയത് .

               സുലൈമാന്‍ പെരുമുക്ക് 
                       00971553538596
              sulaimanperumukku@gmail.com  


2014, മാർച്ച് 10, തിങ്കളാഴ്‌ച

കവിത :ഉളുക്ക് വീഴുന്ന നാവുകൾ


കവിത 
................
                      ഉളുക്ക് വീഴുന്ന നാവുകൾ 
                   ............................................................................
               

ചില വാർത്തകൾ 
കേട്ടാൽ 
നാവുകൾ 
ഉന്മാദ നൃത്തമാടും 

അതേ നാവുകൾക്ക് 
ചിലപ്പോൾ 
ഉളുക്ക് വീഴുന്നു 

ഇരുട്ടിനെ മാത്രം 
ഇഷ്ടപ്പെടാൻ 
മനസ്സിനെ 
പാകപ്പെടുത്തുന്ന 
തിരക്കിലാണവർ 

ഓരം ചാരി 
നില്ക്കുന്നവൻറെനേരെ 
ഭക്ത മാഫിയ 
പൊതിച്ചോറെറിയുന്നത് 
പരസ്യത്തിനാണന്ന സത്യം  
ലോകം തിരിച്ചറിയുന്നില്ല 

അവരുടെ 
അക്ഷരത്തെറ്റുകൾ പോലും 
വായിക്കുന്നത് 
പുണ്യമായി കരുതുന്നവരിൽ 
അധികാരികളാണ് മുന്നിൽ 

അവരെന്നും വ്യാജ 
കേന്ദ്രങ്ങളിലെ 
പറ്റുകാരാണല്ലൊ 
ഇരുവരുടെയും അവിശുദ്ധ ബന്ധം 
ലോകം കണ്ടിട്ടുണ്ട് 

അധികാരത്തിൻറെ  
തണലിലിരുന്ന് 
ഭക്തി പ്രസ്ഥാനങ്ങൾ 
കെട്ടിപ്പൊക്കിയ 
കൊട്ടാര രഹസ്യങ്ങൾ 
കറുത്ത പാമ്പായി ഇഴയുമ്പോൾ 
വെളുത്ത പാമ്പുകളത് വിഴുങ്ങുന്നു 

ചന്ദനത്തിരിയും 
ഉലുവാനും കുന്തിരിക്കവും  
ഊദും ഒന്നിച്ചു പുകച്ചാലും 
വ്യാജ കേന്ദ്രങ്ങളിൽന്നുയരുന്ന 
ദുർ ഗന്ധങ്ങൾ മായുകില്ല 

      സുലൈമാന്‍ പെരുമുക്ക്
          00971553538596
         sulaimanperumukku@gmail.com