2014, മാർച്ച് 10, തിങ്കളാഴ്‌ച

കവിത :ഉളുക്ക് വീഴുന്ന നാവുകൾ


കവിത 
................
                      ഉളുക്ക് വീഴുന്ന നാവുകൾ 
                   ............................................................................
               

ചില വാർത്തകൾ 
കേട്ടാൽ 
നാവുകൾ 
ഉന്മാദ നൃത്തമാടും 

അതേ നാവുകൾക്ക് 
ചിലപ്പോൾ 
ഉളുക്ക് വീഴുന്നു 

ഇരുട്ടിനെ മാത്രം 
ഇഷ്ടപ്പെടാൻ 
മനസ്സിനെ 
പാകപ്പെടുത്തുന്ന 
തിരക്കിലാണവർ 

ഓരം ചാരി 
നില്ക്കുന്നവൻറെനേരെ 
ഭക്ത മാഫിയ 
പൊതിച്ചോറെറിയുന്നത് 
പരസ്യത്തിനാണന്ന സത്യം  
ലോകം തിരിച്ചറിയുന്നില്ല 

അവരുടെ 
അക്ഷരത്തെറ്റുകൾ പോലും 
വായിക്കുന്നത് 
പുണ്യമായി കരുതുന്നവരിൽ 
അധികാരികളാണ് മുന്നിൽ 

അവരെന്നും വ്യാജ 
കേന്ദ്രങ്ങളിലെ 
പറ്റുകാരാണല്ലൊ 
ഇരുവരുടെയും അവിശുദ്ധ ബന്ധം 
ലോകം കണ്ടിട്ടുണ്ട് 

അധികാരത്തിൻറെ  
തണലിലിരുന്ന് 
ഭക്തി പ്രസ്ഥാനങ്ങൾ 
കെട്ടിപ്പൊക്കിയ 
കൊട്ടാര രഹസ്യങ്ങൾ 
കറുത്ത പാമ്പായി ഇഴയുമ്പോൾ 
വെളുത്ത പാമ്പുകളത് വിഴുങ്ങുന്നു 

ചന്ദനത്തിരിയും 
ഉലുവാനും കുന്തിരിക്കവും  
ഊദും ഒന്നിച്ചു പുകച്ചാലും 
വ്യാജ കേന്ദ്രങ്ങളിൽന്നുയരുന്ന 
ദുർ ഗന്ധങ്ങൾ മായുകില്ല 

      സുലൈമാന്‍ പെരുമുക്ക്
          00971553538596
         sulaimanperumukku@gmail.com


2 അഭിപ്രായങ്ങള്‍:

2014, മാർച്ച് 11 9:27 AM ല്‍, Blogger ajith പറഞ്ഞു...

ദുര്‍ഗന്ധം മാറുകയേയില്ല. പക്ഷെ അതിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നതുകൊണ്ട് അവര്‍ അത് അറിയുകയുമില്ല

 
2014, മാർച്ച് 12 9:03 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങൾ..

നല്ല കവിത


ശുഭാശംസകൾ.....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം