2014, മാർച്ച് 14, വെള്ളിയാഴ്‌ച

കവിത :ആർത്തി


കവിത 
..................
                          ആർത്തി *
                     .............................

എനിക്ക് സമയമില്ല 
സമയമില്ലെന്നു 
പറയാൻ പോലും സമയമില്ല 

അധിവേഗം 
ബഹുദൂരം ഓടണം 
ഓടിയെത്തുന്ന 
നാടത്രയും എനിക്കാണ് 

ചിന്തിക്കുന്നില്ല ഞാൻ 
ചിന്തിക്കുമ്പോൾ 
വേഗത കുറയും 

രാജാവ് 
എത്ര വലിയ വിഡ്ഢി 
ഇന്നു ഞാൻ 
രാജ്യം മുഴുവൻ ഓടിയാൽ 
നാളെ രാജാവ് പുറത്തു 
ഞാൻ അകത്ത് 

ദൈവമേ 
ദാഹിക്കുന്നു 
ഇല്ല  ;കൂടുതൽ ദൂരം 
ഓടിയെത്താം 

അയ്യോ ദൈവമേ 
കാഴ്ച പോയല്ലോ 
കാലുകൾ കുഴഞ്ഞല്ലോ 
ദൈവമേ ....അവസാനം 
എനിക്ക് ഈ ആറടി മണ്ണോ .
----------------------------------------------
  *ടോൾസ്റ്റോയിയുടെ  ഒരു കഥാപാത്രത്തെഴുതിയത് .

               സുലൈമാന്‍ പെരുമുക്ക് 
                       00971553538596
              sulaimanperumukku@gmail.com  


3 അഭിപ്രായങ്ങള്‍:

2014, മാർച്ച് 14 7:21 AM ല്‍, Blogger ajith പറഞ്ഞു...

ആറടി മണ്ണില്‍
നീറിയൊടുങ്ങും
ആത്മവിദ്യാലയമേ!!!

 
2014, മാർച്ച് 15 1:15 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഉള്ള സമയം മനുഷ്യനന്മയ്ക്കായി വിനിയോഗിച്ചാല്‍..............
ആശംസകള്‍

 
2014, മാർച്ച് 15 1:30 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നീർപ്പോള പോലെയുള്ളോരു ദേഹത്തിൽ
വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു!
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തു പോകുമതെന്നേ പറയാവൂ!!


വളരെ വളരെ നല്ല കവിത


ശുഭാശംസകൾ.....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം