കവിത :ആൾ ദൈവങ്ങളെവിടെ ?
കവിത
..............
ആൾ ദൈവങ്ങളെവിടെ ?
------------------------------ ------------------------------ ----------
അതീന്ദ്രിയ ജ്ഞാനത്തിൻ
ഉടമകളെവിടെ
വിലപ്പെട്ട ജീവൻറെ
തെളിവുകളെവിടെ
മനുഷ്യപ്പറ്റ്
ഇന്ന് ലോകം തേടുന്നു
കാരുണ്യത്തിൻറെ ഹൃദയം തുറക്കൂ
ആരാധകർ മിഴി തുറക്കും മുമ്പ്
മനുഷ്യപ്പറ്റ്
ഇന്ന് ലോകം തേടുന്നു
കാരുണ്യത്തിൻറെ ഹൃദയം തുറക്കൂ
ആരാധകർ മിഴി തുറക്കും മുമ്പ്
ആറ്റുകാലും അമ്മയും
ഉസ്താദും പറയണം
കാണാതായ
ആകാശ വണ്ടിയുടെ
രഹസ്യ മെന്ത് ?
അത്ഭുതങ്ങൾ
കേവലം മണ്ണാങ്കട്ടയല്ല
കാറ്റിൽ പറക്കുന്ന
കരിയിലയുമല്ല
കൂരിരുട്ടിൽ പാർക്കുന്ന
കുഞ്ഞാടുകൾക്ക്
പിന്നെ എന്തിനാണൊരു കൂട്
എന്നെന്നും
ഇരുട്ടിനു കാവലായ്
ചെന്നായ്ക്കളെ കാണാം
പക്ഷെ പാദ സേവ ചെയ്യുന്ന
ചെമ്മരിയാടുകളൊ ?
കനത്ത
അന്ധകാരത്തിൽ
തളച്ചിട്ട മർത്ത്യരെ കണ്ട്
അർക്കനൊരുനാൾ
പാതിരാവിലുദിക്കും
അന്ന് ആൾദൈവങ്ങൾ
ഉടു തുണിയില്ലാതെ ഓടും
ആകാഴ്ച കണ്ടേങ്കിലും
കൂടെയുള്ള
മന്ദബുദ്ധികളൊന്നു ചിരിക്കുമൊ ?
എങ്കിൽ ഭൂമിയിൽ
വെളിച്ചം പരക്കും
ശുഭാശംസകൾ ....
സുലൈമാന്‍ പെരുമുക്ക്
3 അഭിപ്രായങ്ങള്‍:
കണ്ണില്ലാത്ത ആള്‍ദൈവങ്ങളും ബുദ്ധിയില്ലാത്ത അനുയായികളും
തിരിച്ചുവരാതെ മറഞ്ഞത് 130വിമാനങ്ങള്‍ എന്നാണ് വാര്‍ത്ത.
ആശംസകള്‍
ഉദര നിമിത്തം ബഹുകൃതവേഷം!!
നല്ല കവിത
ശുഭാശംസകൾ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം