കവിത
..............
ഭാരതം അനുഗൃഹീതം
......................................................
പുണ്യാ പുരാതന മായൊരു ഭാരത
രാജ്യ മാണെൻറെ തായ് നാട്
പാരില്‍ പ്രകാശ ഗോപുരം തീര്‍ക്കുവാന്‍
കെല്‍പ്പുറ്റ വേദങ്ങളുളള നാട് ....
കാവലായ് നില്‍ക്കുമാസാനുവിൽ നിന്നും
അനുഗ്രഹ തീര്‍ത്ഥം ഒഴുകിയെത്തും
സമ്പല്‍ സമൃദ്ധിയും സര്‍വ്വ വിജഞാവും
പൂത്തുലഞ്ഞുള്ളതാണെൻറെ നാട്
പുകൾപ്പെറ്റ മന്നര്‍ ഈ നാടു വാണു
പിന്നെ കെല്പറ്റ കൈകളില്‍ ചെന്നു വീണു
വൈദേശികര്‍ വന്നു വേട്ടയാടി -അന്നെൻ
സോദരന്മാരേറെ കൊന്നൊടുക്കി
ആചുടു ചോരയില്‍ നിന്നും ഉയിര്‍കൊണ്ട
ആയിരങ്ങള്‍ സ്വപ്നം കണ്ടുണർന്നൂ
അടിമത്തചങ്ങലക്കണ്ണികള്‍ പൊട്ടിച്ചു
പുതിയൊരു ശബ്ദം ഉയര്‍ത്തി വാനില്‍
വെട്ടിപ്പിടിച്ചവര്‍ വിട്ടു പോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ .....മുട്ടുമടക്കുക
ഇല്ല ഞങ്ങള്‍ ......
ആശബ്ദം കേട്ടു ഉണർന്നവരൊക്കയും
ഉച്ചത്തിലുച്ചത്തിലേറ്റു ചൊല്ലി ...വെട്ടി -
പ്പിടിച്ചവര്‍ വിട്ടു പോകുംവരെ മുട്ടു മടക്കുക
ഇല്ലഞ്ഞങ്ങള്‍.
മൂർഖരായുള്ളവർ കേള്‍ക്കാന്‍ മടിചൊരാ -
വാക്കുകള്‍ ദിക്കുകള്‍ ഭേദിക്കയായ്
പരാന്ന ഭോജികള്‍ ഞെട്ടി വിറച്ചു
ചിത്തം തകർന്നവർ ഭ്രാന്തരായി
ഭീകരര്‍ നാടിൻറെ നീരുകുടിച്ചു
ചണ്ടി ശികണ്ടികള്‍ക്കെന്നു ചൊല്ലി -
വാഴുമാകാലത്ത് നിദ്രാ കെടുത്തുവാന്‍
ശക്തരായ് വന്നു മഹാരഥന്മാര്‍
ഗാന്ധിജി ,നഹറു ,അബുല്‍ക്കലാംആസാദ് ,-
അലി സഹോദരങ്ങള്‍ മുന്നില്‍ നിന്നൂ
ശൂരരയുള്ള സുഭാഷ് ചന്ദ്രബോസും
ഭഗത് സിംഗും ശക്തി പകര്‍ന്നു നല്‍കീ
മിന്നല്‍ പിണര്‍പോലെ ഭാരത മക്കളില്‍
ആവേശ ജ്വാല ഉയര്‍ന്നു പൊങ്ങി
നട്ടുച്ച സൂര്യൻറെ കുതികുതിപ്പ് -
അന്നു കാപാലികര്‍ കണ്ടു അമ്പരന്നൂ
പലതുള്ളി പെരുവെള്ളമായൊരാ നിമിഷം
പ്രളയം തടുക്കുവാന്‍ ആയതില്ലാ
ജനകോടികള്‍ ചേർന്നു ഉച്ചത്തില്‍ ചൊല്ലി
ഈ നാടു ഞങ്ങൾക്കു സ്വന്തമെന്ന് ...ഈ നാടു
ഞങ്ങൾക്കു സ്വന്തമെന്ന് ...
വെട്ടിപ്പിടിച്ചവര്‍ വിട്ടുപോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ ......
സുകൃതരായുള്ളൊരാ സന്മാര്‍ഗ ദർശികൾ
ഉയര്‍ത്തിയ ജിഹ്വകള്‍ എന്നുമെന്നും
ഈ ഗഗന വീചിയില്‍ വെള്ളിടി പോലത്
പ്രതിദ്ധ്വനിക്കും ഇതു സത്യമാണ്....
ഇരുളിൻറെ ശക്തികള്‍ക്കരോചക മാകയാല്‍
അപശബ്ദങ്ങള്‍ക്കവര്‍ വഴിയൊരുക്കും
അറിയുക ...അറിയുക നമ്മേ തകര്‍ക്കുവാന്‍
ഇനിയൊരു ശക്തിക്കും കഴിയുകില്ലാ ....
നേര്‍പഥം കാട്ടിയ സാത്വിക വ്യൂഹത്തിന്‍
പ്രതിനിധികളായിത നമ്മള്‍ നില്പൂ
നമ്മുടെ ഒരുമയും ഉയരുന്ന പെരുമയും
തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകില്ലാ ...
ഇതു മഹാഭാരതം... ഭാരതം അനുഗൃഹീതം....
ജയ് ഹിന്ദ്
സുലൈമാന്‍ പെരുമുക്ക്
00971553538596