കവിത :ഈ മണ്ണ്‍ പോര്‍ക്കളം തന്നെയോ ?
കവിത
...............
ഈ മണ്ണ്‍ പോര്‍ക്കളം തന്നെയൊ ?
.............................. .............................. .....
വാക്കുകള്‍
തീനാളങ്ങളാവുമ്പോള്‍
നോക്കു മര്‍മം,
അറിയുന്നവനും
ഒന്നമ്പരന്നു പോകും
ചീങ്കണ്ണികള്‍ക്ക് വേണ്ടത്
ഇരകളെയാണ്
ഇരകളുടെ സങ്കടമല്ല
നേര്‍ക്കാഴ്ച്ചയില്‍ നിന്ന്
നയനങ്ങളെ വിഹായസ്സിലേക്ക്
തൊടുത്തു വിട്ടപ്പോള്‍
അവിടെ
വിവിധ വര്‍ണ്ണങ്ങളിലുള്ള
മേഘങ്ങളെ കണ്ടു
ഹോ ...വിണ്ണിലും
അധികാര മോഹികളുടെ
ഘോഷ യാത്രയൊ ?...
പകലറ്റു വീഴുന്നതോടെ
കാര്‍മേഘങ്ങള്‍ കനത്തു വന്നു
പിന്നെ ശുദ്ധി കലശത്തിനായി
ഒരു പെയ്ത്തായിരുന്നു
പെരുമഴക്ക് ശേഷം ആകാശം
പിഞ്ചു ഹൃദയം പോലെ തിളങ്ങി
പിന്നെ ആകാശം പൂക്കളമായി
മണ്ണിലാരുണ്ട്
പാഠ മുൾക്കൊള്ളാൻ ?
മര്‍ത്ത്യന്‍ പോര്‍ക്കളത്തിന്‍റെ
പാതയിലാണ് ഓടുന്നത് .....
അധികാരികളുടെ
കുഴലൂത്തുകളില്‍
പതിയിരിക്കുന്ന ചതി
തിരിച്ചറിയാത്തവര്‍
എടുത്തെറിയപ്പെടുന്നത്
ഈ പോര്‍ക്കളത്തിലേക്കല്ലയൊ ?
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
5 അഭിപ്രായങ്ങള്‍:
ഭാവതീവ്രമായ വരികള്‍
ആശംസകള്‍
ഉൽ കൊള്ളാനുള്ള ബുദ്ധിയും വിവേകവും മനുഷ്യനില്ലാതെ ആയി
പ്രകൃതിയിൽ നിന്ന് പാഠം ഉൾകൊള്ളാൻ അല്ല അച്ചടിച്ച വരികളില നിന്ന് പാഠം പഠിക്കാൻ ആണ് അവൻ ശ്രമിക്കുന്നത്
മണ്ണും മനവും പോര്‍ക്കളം
പാഠം പഠിക്കാത്ത മർത്ത്യൻ.
മനോഹരമായ കവിത
ശുഭാശംസകൾ....
മണ്ണിലാരുണ്ട്
പാഠ മുൾക്കൊള്ളാൻ ?
മര്‍ത്ത്യന്‍ പോര്‍ക്കളത്തിന്‍റെ
പാതയിലാണ് ഓടുന്നത് ..........നല്ല എഴുത്ത്..ഇഷ്ടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം