2014, ജനുവരി 22, ബുധനാഴ്‌ച

കവിത :ഇബിലീസിൻറെ ചോദ്യം




കവിത 
...............
                        ഇബിലീസിൻറെ ചോദ്യം 
                    ......................................................

അന്തമില്ലാത്ത 
ഖൗമിൻറെ തലയിൽ 
കുന്തം വീണപ്പോൾ 
ഉസ്താദ് പറഞ്ഞു 
അത് 'തിരു'വടിയാണന്ന് 

ഉസ്താദിൻറെ 
വിസ്താരം കേട്ട 
പൊതുജനം *
തക്ബീർ മുഴക്കി 

തീർത്ഥ ജലത്തിനായ്‌ 
ദാഹിച്ചവർക്ക് 
ഉസ്താദ്‌ 
കേശ ജലം നല്കിയപ്പോൾ 
വിത്തം കുത്തനെയൊഴുകിയെത്തി 

പൊതു ജനം 
പരസ്പ്പരം പറഞ്ഞു 
ഇത് തിരുകേശ ധാരയെന്ന് 

ഉസ്താദ്‌ 
ആത്മഗതം ചെയ്തു :
ഹാദ ഖൗമും ജാഹിലൂൻ **

ഉസ്താദ്‌ 
പിന്നെയും വന്നു 
ഒരു പാത്രം ഉയര്ത്തികാട്ടി -
ഇതു തിരുകിണ്ണമെന്നു ചൊല്ലി 
കാഴ്ചയില്ലാത്ത കൗമു് 
അതും ഏറ്റു വാങ്ങി 

ഉസ്താദ് 
ഇനിയെത്തുമ്പോൾ 
കയ്യിലൊരു എല്ലു കണ്ടാൽ 
പൊതു ജനം തിരിച്ചറിയും 
അത് നബിയുടെ 
ഒട്ടകമാണന്ന് 

അവസാനം ഉസ്താദ് 
പഴയ വാളുമായി 
വന്നു പറയും 
ഇതും നബിയുടെതെന്ന് 
അപ്പോൾ കൗമ് 
കഴുത്ത് നീട്ടിക്കൊടുക്കും ...

ഇബിലീസ് 
ഈ കൗമിനെ കണ്ട് 
ചിരിക്കുമ്പോൾ 
ഉസ്താദിനെ നോക്കി 
കരയുന്നു 

പിന്നെ 
പടച്ചവനോട്‌ ഒരു ചോദ്യം 
പടച്ചവനേ നീ എന്നെക്കാൾ വലിയ 
ഇബിലീസിനേയും പടച്ചുവല്ലേ ?
.......................................

*പൊതു ജനത്തിനു ഇവിടെ പഴമക്കാർ 
പറഞ്ഞ അർഥം തന്നെയല്ലെ ചേർച്ച ?
**വിഡ്ഢികളായ ജനതയാണിത് .
      .................................................................
സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 

21 അഭിപ്രായങ്ങള്‍:

2014, ജനുവരി 22 9:34 PM ല്‍, Blogger Akbar പറഞ്ഞു...

ഈ ഉസ്താദ് ഒരു സംഭവമാണ്..

 
2014, ജനുവരി 22 11:44 PM ല്‍, Blogger MT Manaf പറഞ്ഞു...

മന്ദ ബുദ്ധികൾ...

 
2014, ജനുവരി 23 12:40 AM ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

ഉസ്താദ് അറിയാതെ പടച്ചോന്‍ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത് , തക്ബീര്‍ ചൊല്ലി സ്വീകരിച്ച ഖൌം ആണ് , ഇതും ഇതില്‍ അധികവും സംഭവിക്കും ,

 
2014, ജനുവരി 23 2:40 AM ല്‍, Blogger Pheonix പറഞ്ഞു...

AP ക്കാര്‍ കടന്നല്‍ ഇളകി വരുന്നത്പോലെ എത്തുന്നതിനു മുന്നേ സ്ഥലം വിട്ടോ മാഷേ.

 
2014, ജനുവരി 23 7:50 AM ല്‍, Blogger Cv Thankappan പറഞ്ഞു...

:)

 
2014, ജനുവരി 23 9:53 AM ല്‍, Blogger Risha Rasheed പറഞ്ഞു...

ഞാന്‍ പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്...."നിന്നയല്വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല " ന്ന് മൊഴിഞ്ഞ നബി തിരുമേനിയുടെ കേശം വൈക്ക്യാന്‍ നാല്പതു കോടിയുടെ പള്ളി..അതിലൊരു അംശമുണ്ടെല്‍ ത്ര ജന്മങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു...നബി ഇന്ന് ജീവിചിരുപ്പുണ്ടെല്‍.......................rr

 
2014, ജനുവരി 24 1:13 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ശുഭാശംസകൾ....

 
2014, ജനുവരി 24 2:25 AM ല്‍, Blogger makkada പറഞ്ഞു...

തട്ടിപ്പിന് മതമില്ല. മതത്തിന്റെ മറവിലുള്ള തട്ടിപ്പുകൾ

 
2014, ജനുവരി 24 9:30 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ മഹാ സംഭവം .
ജനം തിരിച്ചറിയുന്നുണ്ട് ...ആദ്യ വായനക്കും
അഭിപ്രായത്തിനും നന്ദി അക്ബർ സാഹിബ് .

 
2014, ജനുവരി 24 9:34 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഖുർആൻറെ പ്രയൊഗമെത്രെശരി ...അവർ
ചിന്തിക്കുന്നേയില്ല ...വായനക്കും
അഭിപ്രായത്തിനും നന്ദി മനാഫ് .

 
2014, ജനുവരി 24 9:41 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഫൈസൽ ബാബുവിൻറെ വിലയിരുത്തൽ
സത്യമാണ് .അണികൾക്ക് തലമതി തലയിൽ
ഒന്നും വേണ്ടാ എന്നാണ് നേതാവിൻറെ വിധി ..വായനക്കും അഭിപ്രായത്തിനുംപ്രോത്സാഹനത്തിനും നന്ദി ....

 
2014, ജനുവരി 24 9:54 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഉസ്താദ് ചെടി നടാൻ ഇറങ്ങിയപ്പോൾ
ഞാൻ പ്രോത്സാഹനകവിത എഴുതിയിട്ടുണ്ട് .അവരെന്നോട് പൊറുക്കും .ഉസ്താദിൻറെ
ശിഷ്യനായൊരു കാലം എന്നിലും കടന്നു പോയിട്ടുണ്ട് .വായനക്കും
അഭിപ്രായത്തിനും നന്ദി...pheonix Bird

 
2014, ജനുവരി 25 12:07 AM ല്‍, Blogger Badar.C Alankode പറഞ്ഞു...

ithu Islamalla kantha matham.

 
2014, ജനുവരി 25 12:21 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

നന്മയിലേയ്ക്ക് അറിവ് മാത്രം പോരട്ടെ മുടിയും പാത്രവും കയ്യിലിരിക്കട്ടെ

 
2014, ജനുവരി 26 1:05 AM ല്‍, Blogger Unknown പറഞ്ഞു...

എന്ത് പ്രവര്‍ത്തിച്ചാലും 'ഉസ്താദിനെ ചോദ്യം ചെയ്യാന്‍ പാടില്ല 'എന്ന് കരുതുന്നവരുടെ തക്ബീര്‍ വിളി ,അതാണ്‌ ഉസ്താദിന്റെ കരുത്ത്!

 
2014, ജനുവരി 26 9:53 AM ല്‍, Blogger dhoodh പറഞ്ഞു...

ഉസ്താദിന്‍ ജസദില്‍ തിരുവാത്മാവ്,
ഉസ്താദിന്‍ വാ മൊഴിഞ്ഞു.
കൗം തക്ബീര്‍ ചൊല്ലി ഉരുവിട്ടു
പ്രവാചക സ്നേഹം നിര്‍ബന്ധമാചണെന്നറിയാം
ഞമ്മക്കിഷ്ടം ഉസ്ദതദിനോടാ...

 
2014, ജനുവരി 26 9:54 AM ല്‍, Blogger dhoodh പറഞ്ഞു...

ഉസ്താദിന്‍ ജസദില്‍ തിരുവാത്മാവ്,
ഉസ്താദിന്‍ വാ മൊഴിഞ്ഞു.
കൗം തക്ബീര്‍ ചൊല്ലി ഉരുവിട്ടു
പ്രവാചക സ്നേഹം നിര്‍ബന്ധമാചണെന്നറിയാം
ഞമ്മക്കിഷ്ടം ഉസ്ദതദിനോടാ...

 
2014, ജനുവരി 30 11:33 AM ല്‍, Anonymous അരിഫ് പറഞ്ഞു...

എന്താണ് ഖുർആൻറെ പ്രയോഗം കാക്കെ ?

 
2014, ഫെബ്രുവരി 25 9:11 AM ല്‍, Anonymous fazil fareed പറഞ്ഞു...

101 like

 
2014, ഫെബ്രുവരി 25 9:56 AM ല്‍, Blogger asrus irumbuzhi പറഞ്ഞു...

ഹഹഹഹ....കലക്കി
പ്യാവം കൌമുകള്‍ !

 
2014, മാർച്ച് 27 10:26 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

thiru sheshippukal enganeyanu kaikaryam cheyyendathennu sweekarikkendathennum nammale kkal ariyunnavaralle pandithar pinne endhina naam vimarshikkunnad

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം