2014, ജനുവരി 25, ശനിയാഴ്‌ച

കവിത:അനുഗൃഹീതം




കവിത
..............

                ഭാരതം അനുഗൃഹീതം  
      ......................................................

പുണ്യാ പുരാതന മായൊരു ഭാരത
രാജ്യ മാണെൻറെ തായ് നാട്
പാരില്‍ പ്രകാശ ഗോപുരം തീര്‍ക്കുവാന്‍
കെല്‍പ്പുറ്റ വേദങ്ങളുളള നാട് ....
കാവലായ് നില്‍ക്കുമാസാനുവിൽ നിന്നും
അനുഗ്രഹ തീര്‍ത്ഥം ഒഴുകിയെത്തും
സമ്പല്‍ സമൃദ്ധിയും സര്‍വ്വ വിജഞാവും
പൂത്തുലഞ്ഞുള്ളതാണെൻറെ നാട്
പുകൾപ്പെറ്റ മന്നര്‍ ഈ നാടു വാണു
പിന്നെ കെല്പറ്റ  കൈകളില്‍ ചെന്നു വീണു
വൈദേശികര്‍ വന്നു  വേട്ടയാടി -അന്നെൻ 
 സോദരന്മാരേറെ  കൊന്നൊടുക്കി
ആചുടു  ചോരയില്‍ നിന്നും ഉയിര്‍കൊണ്ട
ആയിരങ്ങള്‍ സ്വപ്നം കണ്ടുണർന്നൂ
അടിമത്തചങ്ങലക്കണ്ണികള്‍ പൊട്ടിച്ചു
പുതിയൊരു ശബ്ദം ഉയര്‍ത്തി വാനില്‍
വെട്ടിപ്പിടിച്ചവര്‍  വിട്ടു പോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ .....മുട്ടുമടക്കുക
ഇല്ല ഞങ്ങള്‍ ......
ആശബ്ദം കേട്ടു ഉണർന്നവരൊക്കയും 
ഉച്ചത്തിലുച്ചത്തിലേറ്റു ചൊല്ലി ...വെട്ടി -
പ്പിടിച്ചവര്‍ വിട്ടു പോകുംവരെ മുട്ടു മടക്കുക
ഇല്ലഞ്ഞങ്ങള്‍.
മൂർഖരായുള്ളവർ  കേള്‍ക്കാന്‍ മടിചൊരാ -
വാക്കുകള്‍ ദിക്കുകള്‍ ഭേദിക്കയായ്
പരാന്ന ഭോജികള്‍ ഞെട്ടി വിറച്ചു
ചിത്തം തകർന്നവർ  ഭ്രാന്തരായി
ഭീകരര്‍ നാടിൻറെ  നീരുകുടിച്ചു
ചണ്ടി ശികണ്ടികള്‍ക്കെന്നു ചൊല്ലി -
വാഴുമാകാലത്ത് നിദ്രാ കെടുത്തുവാന്‍
ശക്തരായ് വന്നു മഹാരഥന്മാര്‍
ഗാന്ധിജി ,നഹറു ,അബുല്‍ക്കലാംആസാദ് ,-
അലി സഹോദരങ്ങള്‍ മുന്നില്‍ നിന്നൂ
ശൂരരയുള്ള സുഭാഷ് ചന്ദ്രബോസും
ഭഗത് സിംഗും ശക്തി പകര്‍ന്നു നല്‍കീ
മിന്നല്‍ പിണര്‍പോലെ ഭാരത മക്കളില്‍
ആവേശ ജ്വാല ഉയര്‍ന്നു പൊങ്ങി
നട്ടുച്ച സൂര്യൻറെ കുതികുതിപ്പ്  -
അന്നു കാപാലികര്‍ കണ്ടു അമ്പരന്നൂ 
പലതുള്ളി പെരുവെള്ളമായൊരാ നിമിഷം
പ്രളയം തടുക്കുവാന്‍ ആയതില്ലാ  
ജനകോടികള്‍ ചേർന്നു  ഉച്ചത്തില്‍ ചൊല്ലി
ഈ നാടു ഞങ്ങൾക്കു  സ്വന്തമെന്ന്‌ ...ഈ നാടു
ഞങ്ങൾക്കു സ്വന്തമെന്ന്‌ ...
വെട്ടിപ്പിടിച്ചവര്‍ വിട്ടുപോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ ......
സുകൃതരായുള്ളൊരാ സന്മാര്‍ഗ ദർശികൾ 
ഉയര്‍ത്തിയ ജിഹ്വകള്‍ എന്നുമെന്നും
ഈ ഗഗന വീചിയില്‍ വെള്ളിടി പോലത്
പ്രതിദ്ധ്വനിക്കും ഇതു സത്യമാണ്....
ഇരുളിൻറെ ശക്തികള്‍ക്കരോചക മാകയാല്‍
അപശബ്ദങ്ങള്‍ക്കവര്‍ വഴിയൊരുക്കും
അറിയുക ...അറിയുക നമ്മേ തകര്‍ക്കുവാന്‍
ഇനിയൊരു ശക്തിക്കും കഴിയുകില്ലാ ....
നേര്‍പഥം കാട്ടിയ സാത്വിക വ്യൂഹത്തിന്‍  
പ്രതിനിധികളായിത നമ്മള്‍ നില്പൂ 
നമ്മുടെ ഒരുമയും ഉയരുന്ന പെരുമയും
തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകില്ലാ ...
ഇതു മഹാഭാരതം... ഭാരതം അനുഗൃഹീതം....
                   ജയ്‌ ഹിന്ദ്‌
                സുലൈമാന്‍ പെരുമുക്ക്
                       00971553538596
                sulaimanperumukku@gmail.com

  

8 അഭിപ്രായങ്ങള്‍:

2014, ജനുവരി 26 4:14 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കാശ്മീരും,പഞ്ചാബും,ആസ്സാമും ഒന്നല്ലോ,
ഒന്നല്ലോ നാം ഇൻഡ്യാക്കാർ...

മനോഹരമായ കവിത

ജയ് ഹിന്ദ്..

 
2014, ജനുവരി 26 6:20 AM ല്‍, Blogger ajith പറഞ്ഞു...

ഇനിയുമേറെ അനുഗൃഹീതമാകുവാന്‍ സര്‍വസാദ്ധ്യതയുമുള്ള ഭാരതം!!

 
2014, ജനുവരി 26 10:16 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

പ്രിയ സുലൈമാന്‍,

കവിതയുടെ ആശയവും കവിത നല്കുന്ന സന്ദേശവും വളരെ നന്നായിരിക്കുന്നു.

പക്ഷേ, അക്ഷരത്തെറ്റുകള്‍ വളരെയേറെ കടന്നു കൂടിയിരിക്കുന്നു എന്നു പറയാതെ വയ്യ.

കവിതയുടെ തലക്കെട്ട് തന്നെ തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. 'അനുഗ്രഹീതം' എന്നല്ല, 'അനുഗൃഹീതം' എന്നാണ് എഴുതേണ്ടത്.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 
2014, ജനുവരി 27 4:47 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും വായനക്കും പ്രോൽസാഹനത്തുനും നന്ദി ...
അക്ഷരത്തെറ്റുകൾ ചൂണ്ടികാണിച്ചു തന്നതിൽ ഏറെ
സന്തോഷമുണ്ട് .സ്നേഹത്തോടുള്ള ഈ സ്നേഹം നീ ല
നില്ക്കട്ടെ അജ്ഞാതൻ ...നന്ദി .

 
2014, ജനുവരി 27 4:48 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പോസ്റ്റ്‌ എത്തുന്ന വേഗതയിൽ വന്ന്
വായിച്ച് മനം തുരന്ന് അഭിപ്രായം
രേഖപ്പെടുത്തുന്ന എല്ലാവരോടും
എനിക്ക് നന്ദിയും കടപ്പാടുമുണ്ട് ...
ആദ്യ വായനക്കും പ്രോത്സാഹനത്തിനും
നന്ദി സൗഗന്ധികം .

 
2014, ജനുവരി 27 4:49 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യമാണ് പക്ഷേ ഉൾക്കാഴ്ചയുള്ളവർ
ഉയരങ്ങളിലെത്തുകിൽ നമ്മുടെ സ്വപ്നം
പൂവണിയും ....നല്ലവാക്കിനു നന്ദി .

 
2014, ജനുവരി 31 12:19 AM ല്‍, Blogger vijin manjeri പറഞ്ഞു...

ഈ ബ്ലോഗ്ഗില്‍ എത്താന്‍ വൈകി മാഷേ ... കവിതയ്ക്ക് ഡബിള്‍ ലൈക്‌ ....
വീണ്ടും വരാം

 
2014, ജനുവരി 31 8:37 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിന്നും വായനക്കും കയ്യൊപ്പിനും നന്ദി ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം