കവിത
................
തീവ്ര വാദത്തിൻറെ വിത്തുകൾ ...
...............................................................
അകലെ നിന്നും
അവർ വന്നു
ഒന്നു നേരിൽ
കാണുവാൻ
അഭിനന്ദിക്കുവാൻ
ആക്ഷേപിക്കുവാൻ
കുരുക്കിൽ വീഴുകിൽ
കൂടെ കൂട്ടുവാൻ
നേർത്ത വാക്കാൽ തുടങ്ങി
പിന്നെ കൂർത്ത ചോദ്യങ്ങളെയ്തു
ഇരുളിൻറെ കൂട്ടുകാരവർ
ഇടിതീയ്യാണാ കയ്യിൽ
എൻറെ കവിതകളിൽ ചിലത്
രസിപ്പിച്ചു അവരെ
എൻറെ കവിതകളിൽ ചിലത്
ചൊടിപ്പിച്ചു അവരെ
നേരിൽ വന്നൊന്നു
അഭിനന്ദിക്കുവാൻ
നേരിൽ കണ്ടൊന്നു
ആക്ഷേപിക്കുവാൻ
അകലെ നിന്നും അവർ വന്നു .
തീവ്ര വാദത്തിൻ വിത്ത്
വിതയ്ക്കുവത്
ആദ്യമായ് കണ്ടു ഞാൻ
ഉതിർത്തൊരാൾ ആ ചോദ്യം
പ്രഭാത പ്രാർത്ഥനക്കായ് നീ
പോകുന്ന വേളയിൽ
പരിവാർ ബന്ധു
നിന്നെ തടുക്കുകിൽ
എന്തു ചെയും
സോദര ചൊല്ലൂ നീ ?
ആയുസ്സിൽ ഞാൻ കേട്ട
ആദ്യ ചോദ്യമല്ലോ ഇത്
ഉത്തരം ചൊല്ലീ ടുവാൻ
തപ്പി ത്തടഞ്ഞു ഞാനുള്ളിൽ
തെല്ലൊന്നു നീട്ടി വിളിച്ചു
അല്ലാഹുവെ
സുല്ലെന്നു ചൊല്ലുന്നതും
കേൾപ്പാൻ ഇരിപ്പാണിവർ
ഹൃത്തടത്തിൽ ഞാൻ കണ്ടു
ഒരിത്തി വെട്ടം അപ്പോൾ
ക്ഷണ നേരം കൊണ്ടതാ അത്
വാക്കായ് ചമഞ്ഞു തിളങ്ങി
വായിച്ചുറക്കെ ഞാൻ
അറിയുക സോദരെ നിങ്ങൾ
അനുഭവ മില്ലിത് എന്നിൽ
അനുഭവ മുണ്ടോ ചൊല്ലു?
ഇല്ലെന്നു ചൊല്ലീ ഇരുവർ .
കഷ്ടം ഇതല്ലോ നഷ്ടം
ഇല്ലാത്ത ശത്രുവേ തേടി
അലയുന്നതെന്തിനീ മർത്ത്യർ-
തളരുന്നതെന്തിനീ മർത്ത്യർ ?
ഉത്തരം മറ്റൊരാൾ വേഗം
ഇത്തരം ചൊല്ലിയെ എന്നിൽ
സർപ്പത്തെ കാണുകിൽ ആരും
വകവരുത്തീടുന്ന തെന്തേ
സർപ്പവും ശത്രുവും തുല്ല്യ-
മെന്നറിയുന്നതു ബുദ്ധി
കരുതലോടെന്നും നാം മണ്ണിൽ
കാത്തിരുന്നീടണം ഓർക്കൂ
ശത്രു വോടേലക്കുവാനായി
ഒത്തു ചേർന്നീടണം നമ്മൾ .
രിപുക്കളോടുപമിക്കയില്ല -
സർപ്പത്തെ ഒരിക്കലും ഈ ഞാൻ
സർപ്പം പ്രകൃതിതൻ നിത്യ -
സന്തുലന മാണെന്നറിവ്
ഉഗ്ര വിഷം ചീറ്റിടുന്ന
സർപ്പത്തെയു മീ കയ്യാൽ
തലോടുവാൻ ശീലിക്കണം നാം
ക്രൂരനാം ശത്രുവേയപ്പോൽ
മിത്ര മാക്കീടുവാനൊക്കും
മാനസ്സം നിത്യവും ഉരസി
പാക പ്പെടുത്തുകിൽ തെളിയും
പുണ്യ പ്രവാചക ചരിതം
പുണ്യത്തിനോതിടും നേരം
മെല്ലൊന്നു ചിന്തിക്കു മെങ്കിൽ
അല്ലെല്ലാം അകലുന്നതല്ലോ ...
സുലൈമാൻ പെരുമുക്ക്
sulaimanperumukku @ gmail .com